ഏറെ വിവാദങ്ങളിലൂടെ കടന്നു വന്ന മലയാളികള്‍ക്ക് വളരെ സുപരിചിതയായ നടി രഞ്ജിത ഇപ്പോള്‍ രഞ്ജിത നിത്യാനന്ദമയി ആണ്. ഇവരുടെ യഥാര്‍ത്ഥ പേര് ശ്രീവല്ലി എന്നാണ്. സിനിമയില്‍ വരുന്നതിനു മുമ്പ് വോളി ബോള്‍ താരമായിരുന്ന രഞ്ജിത സംസ്ഥാന തലത്തിലും ദേശീയ തലത്തിലും വിവിധ മത്സരങ്ങളില്‍ പങ്കെടുത്തിട്ടുണ്ട്.
സിനിമയിൽ എത്തിയതോടെ വളർച്ച പെട്ടെന്നു ആയിരുന്നു. കടപ്പ റെഡ്ഡമ്മ എന്ന തെലുങ്കു ചലച്ചിത്രത്തിലൂടെ ആണ് രഞ്ജിത അഭിനയ രംഗത്തേക്കു കടന്നു വരുന്നത്. തമിഴ്, തെലുങ്ക്, മലയാളം ഭാഷകളിലെ നിരവധി ചലച്ചിത്രങ്ങളില്‍ ഇവര്‍ അഭിനയിച്ചിട്ടുണ്ട്. 1992-ല്‍ പുറത്തിറങ്ങിയ നാടോടി തെന്‍ഡ്രല്‍ ആണ് രഞ്ജിത അഭിനയിക്കുന്ന ആദ്യത്തെ തമിഴ് ചലച്ചിത്രം. 1999 വരെ നിരവധി തമിഴ് ചലച്ചിത്രങ്ങളില്‍ നായികയായി അഭിനയിച്ചു.
മാഫിയ, ജോണി വാക്കര്‍, കൈക്കുടന്ന നിലാവ് വിഷ്ണു തുടങ്ങിയവ ആണു പ്രധാന മലയാള ചലച്ചിത്രങ്ങള്‍. ഇതിനിടെ 2000 ല്‍ ആയിരുന്നു കരസേനാ ഉദ്യോഗസ്ഥൻ ആയിരുന്ന രാകേഷ് മേനോനും രഞ്ജിതയും തമ്മിലുള്ള വിവാഹം. മറ്റു നടിമാരെ പോലെ വിവാഹ ശേഷം അഭിനയ രംഗത്തു നിന്നു താല്‍ക്കാലികമായി വിട്ടു നിന്നു എങ്കിലും 2001-ല്‍ മടങ്ങിയെത്തി. അതിനു ശേഷം നിരവധി ചലച്ചിത്രങ്ങളിലും ടെലിവിഷന്‍ പരിപാടികളിലും പ്രധാന വേഷങ്ങള്‍ കൈകാര്യം ചെയ്തു.
2007-ല്‍ രാകേഷ് മേനോനുമായുള്ള ബന്ധം വേര്‍ പിരിഞ്ഞു. 2010-ല്‍ രഞ്ജിതയും വിവാദ ആള്‍ ദൈവം സ്വാമി നിത്യാനന്ദയും തമ്മിലുള്ള ലൈം ഗിക ദൃശ്യങ്ങള്‍ പുറത്തു വന്നതു വലിയ വിവാദമായിരുന്നു. സണ്‍ ടി.വി.യാണ് വീഡിയോ പുറത്തു കൊണ്ടു വന്നത്. മാധ്യമങ്ങൾ എല്ലാം പിന്നീടു അതു ഏറ്റെടുത്തു. ആ ഇടയ്ക്കു മാധ്യമങ്ങളിൽ എല്ലാം നിറഞ്ഞു നിന്നതു ഈ വീഡിയോ ക്ലിപ്പിങ്ങുകൾ ആയിരുന്നു.
പക്ഷെ, ഈ വീഡിയോ കെട്ടിച്ചമച്ചത് ആണെന്നും അതില്‍ കാണിക്കുന്ന സ്ത്രീ താനല്ലെന്നും രഞ്ജിത പറഞ്ഞിരുന്നു. എന്നാല്‍ വീഡിയോ യാഥാര്‍ത്ഥ ആണെന്നു സ്ഥിരീകരിച്ചു കൊണ്ടുള്ള കേന്ദ്ര ഫോറന്‍സിക് റിപ്പോര്‍ട്ട് 2017-ല്‍ പുറത്തു വന്നു. ഇക്കാര്യം ബെംഗളൂരുവിലെ ഫോറന്‍സിക് ലബോറട്ടറിയും സ്ഥിരീകരിച്ചിട്ടുണ്ട്. 2013-ല്‍ രഞ്ജിത സന്ന്യാസിനിയായി.
സ്വാമി നിത്യാനന്ദ തന്നെയാണു രഞ്ജിതയ്ക്കു ദീക്ഷ നല്‍കിയത്. അതിനു ശേഷം രഞ്ജിത നിത്യാനന്ദമയി എന്ന പേരു സ്വീകരിച്ചു. ബാംഗ്ളൂര്‍ ബിഡദി ആശ്രമത്തില്‍ നടന്ന ചടങ്ങില്‍ നിത്യാനന്ദയില്‍ നിന്നാണ് നടി സന്ന്യാസം സ്വീകരിച്ചത്. നിത്യാനന്ദയുടെ മുപ്പത്തി ഏഴാം ജന്മ ദിനത്തോട് അനുബന്ധിച്ച് ആശ്രമ പരിസരത്ത് നടന്ന വര്‍ണ്ണാഭമായ ചടങ്ങിലാണ് രഞ്ജിത സന്ന്യാസിനി ആയത്.
ചടങ്ങില്‍ കാവി സാരിയും ബ്ലൗസും അണിഞ്ഞ രഞ്ജിത ഏറെ ആഹ്‌ളാദവതി ആയിരുന്നു. ഇതിനിടെ ആശ്രമത്തില്‍ അനാശാസ്യ പ്രവര്‍ത്തനം നടക്കുന്നു എന്ന് ആരോപിച്ച് ആശ്രമത്തിനു മുന്നില്‍ ചില കന്നഡ സംഘടനകള്‍ പ്രതിഷേധ പ്രകടനങ്ങള്‍ നടത്തുകയും നിത്യാനന്ദയുടെ കോലം കത്തിക്കുകയും ചെയ്തിരുന്നു.