in

അഞ്ചാം ക്ലാസിൽ പഠിക്കുമ്പോഴാണ്‌ അത് നടന്നത്, ഒന്നും തിരിച്ചറിയാത്ത പ്രായമായിരുന്നു, അന്ന് കൂട്ടുകാരും സഹോദരന്മാരും ഒരുപാട് സഹായിച്ചിട്ടുണ്ട്; പീരിയഡ്‌സായ അനുഭവം തുറന്ന് പറഞ്ഞ് അമൃത നായർ

മിനിസ്ക്രീന്‍ പ്രേക്ഷകര്‍ ഏറ്റെടുത്ത ഏഷ്യാനെറ്റ് പരമ്പരയാണ് കുടുംബവിളക്ക്  കുടുംബവിളക്കിലെ പ്രധാന കഥാപാത്രമായ സുമിത്രയുടെ മകള്‍ ശീതളായെത്തി പ്രിയം നേടിയ താരമാണ് അമൃത. കുടുംബവിളക്കിന് മുമ്പ് പല പരമ്പരകളിലും മറ്റ് ഷോകളിലും എത്തിയിരുന്നെങ്കിലും അമൃതയെ മലയാളികള്‍ക്കിടയില്‍ പ്രിയങ്കരിയാക്കിയത് ശീതള്‍ എന്ന കഥാപാത്രമായിരുന്നു.

Amrutha Nair photos

ശീതളിനെ ഇരുകയ്യും നീട്ടിയായിരുന്നു ആരാധകര്‍ സ്വീകരിച്ചത്. എന്നാല്‍ പെട്ടെന്നായിരുന്നു കുടുംബവിളക്ക് പരമ്പരയില്‍ നിന്നും അമൃത പിന്മാറിയത്. മറ്റൊരു ഷോയിലേക്ക് എത്താന്‍ വേണ്ടിയാണ് കുടുംബവിളക്ക് ഉപേക്ഷിച്ചതെന്നായിരുന്നു അമൃത പറഞ്ഞത്.

പരമ്പരയ്ക്കുശേഷം അമൃത ചില മിനിസ്‌ക്രീന്‍ ഷോകളിലും ഹ്രസ്വ ചിത്രങ്ങളിലും ഫോട്ടോഷൂട്ടുകളിലും മറ്റും പ്രത്യക്ഷപ്പെട്ടിരുന്നു. പരമ്പരയില്‍ ഇല്ലെങ്കിലും സോഷ്യല്‍ മീഡിയയില്‍ സജീവമായ അമൃത ആരാധകരുമായി എല്ലാം വിശേഷങ്ങളും പങ്കുവയ്ക്കാറുണ്ട്. തന്റെ വിശേഷങ്ങള്‍ പങ്കുവയ്ക്കാനായി തുടങ്ങിയ യൂട്യൂബ് ചാനലിനും നല്ല പിന്തുണയാണ് അമൃതയ്ക്ക് കിട്ടുന്നത്.

Amrutha Nair photos

കിടിലൻ ഫോട്ടോഷൂട്ടുകളാണ് അമൃതയുടേതായി അടുത്ത ദിവസങ്ങളില്‍ പുറത്തെത്തുന്നത്. ഏറ്റവും പുതിയതായി തന്റെ പിരീഡസ് കാലത്തെ അനുഭവങ്ങളാണ് അമൃത യൂട്യൂബ് ചാനലിലൂടെ പങ്കുവെച്ചിരിക്കുന്നത്. താന്‍ അഞ്ചിലോ ആറിലോ പഠിക്കുമ്പോഴാണ് ഋതുമതിയാവുന്നതെന്നായിരുന്നു താരം വീഡിയോയില്‍ പറഞ്ഞത്.

Amrutha Nair photos

വളരെ ചെറിയ ക്ലാസ്സില്‍ വെച്ചായിരുന്നു എനിക്ക് പീരിഡ്സ് വരുന്നത്. ഇതിനെ കുറിച്ചൊന്നും എനിക്കൊന്നും അറില്ലായിരുന്നു. പക്ഷേ അമ്മ എനിക്ക് എല്ലാം നേരത്തേ പറഞ്ഞ് തന്നിട്ടുണ്ടായിരുന്നു.

Amrutha Nair photos

പക്ഷേ വളരെ കുട്ടിയായിരുന്നപ്പോള്‍ തന്നെ വയസ്സറിയിച്ചപ്പോള്‍ എല്ലായിടത്തും നിയന്ത്രണങ്ങളായി. അങ്ങോട്ട് പോവല്ലേ, ഇങ്ങോട്ട് പോവല്ലേ, എന്നൊക്കെ പറഞ്ഞ് വല്ലാതെ നിയന്ത്രണം വരുന്ന സമയമാണിത്. പണ്ട് പാഡ് ഉപയോഗിച്ച് ശീലമില്ലായിരുന്നു.

Amrutha Nair photos

തുണിയായിരുന്നു ഉപയോഗിച്ചിരുന്നത്. തുണിയാണ് ഏറ്റവും നല്ലത്, മറ്റു പ്രശ്നങ്ങളൊന്നും ഉണ്ടാകില്ലെന്ന് അമ്മുമ്മ എന്നോട് പറഞ്ഞിട്ടുണ്ട്. പക്ഷേ ലീക്കേജിന്റെ പ്രശ്നമുണ്ടായിരുന്നു. ഞാന്‍ സ്‌കൂളില്‍ പഠിച്ച കാലത്ത് തുണിയുപയോഗം കാരണം ലീക്കേജിന്റെ പ്രശ്നം എനിക്ക് നേരിടേണ്ടി വന്നിട്ടുണ്ട്.

Amrutha Nair photos

അന്നൊക്കെ എല്ലാവരും കണ്ടാല്‍ എന്ത് വിചാരിക്കുമെന്ന നാണക്കേട് ഉണ്ടായിരുന്നു. പക്ഷേ ഇപ്പോള്‍ അങ്ങനെയല്ല. കാര്യങ്ങളൊക്കെ മാറി. സഹോദരന്മാരും പങ്കാളികളുമൊക്കെ നമുക്ക് പാഡ് വാങ്ങി കൊണ്ട് വരാന്‍ തുടങ്ങി. അതില്‍ അവര്‍ക്കൊന്നും ഒരു പ്രശ്നവുമില്ല.

ഇന്ന് ലീക്കേജ് പ്രശ്നങ്ങളൊന്നും പെണ്‍കുട്ടികളെ ബാധിക്കുന്ന വിഷയമേ അല്ലെന്നും കാലമൊക്കെ മാറിയിട്ടുണ്ടെന്നും അമൃത വീഡിയോയില്‍ പറയുന്നു. അമൃതയുടെ വീഡിയോയ്ക്ക് നിരവധി പേരാണ് കമന്റുകളുമായെത്തിയത്. ഇത്തരത്തില്‍ ഒരു വിഷയം വീഡിയോയാക്കിയതിന് നിരവധി പേരാണ് അമൃതയെ പ്രശംസിച്ചും രംഗത്തെത്തിയത്. അടുത്തിടെ താരം പങ്കുവച്ച മോഡേൺ വേഷത്തിലുള്ള ഫോട്ടോഷൂട്ടുകളും ആരാധകർ ഏറ്റെടുത്തിരുന്നു.

Written by Editor 3

റോഡ് സൈഡിലാണോ യോഗ.. പ്രയാഗയുടെ പുത്തൻ ഫോട്ടോകൾ ഏറ്റെടുത്ത് ആരാധകർ: ഫോട്ടോസ് കണ്ടുനോക്കൂ

ഇനി എത്ര ജന്മം ഉണ്ടായാലും രാധികയും കുഞ്ഞുങ്ങളും ഭാര്യയും മക്കളും ആയി വന്നാൽ മതി; സുരേഷ് ഗോപി