in

തന്റെ നാലാം വയസ്സിൽ തട്ടിൽ കയറി; പട്ടിണി കാരണം ഷക്കീല പടങ്ങളിലും അഭിനയിച്ചു; പ്രണയിച്ച പുരുഷൻ സമ്പാദ്യം മുഴുവൻ നശിപ്പിച്ചു; നടി കനകലതയുടെ ജീവിതം ഇങ്ങനെ

മലയാളി പ്രേക്ഷകര്‍ക്ക് അടുപ്പം തോന്നുന്ന തരത്തിലുള്ള കഥാപാത്രങ്ങള്‍ ചെയ്ത താരമാണ് നടി കനകലത. അപ്പുറത്തെ വീട്ടിലെ ചേച്ചിയെ കണ്ട പോലെ തോന്നും പ്രേക്ഷകര്‍ക്ക്. അത്ര തന്മയത്വത്തോടെയുള്ള അഭിനയം.
നിരവധി കഥാപാത്രങ്ങളാണ് താരം പ്രക്ഷകര്‍ക്ക് സമ്മാനിച്ചത്.

500ലധികം ടെലിവിഷന്‍ പരമ്പരകളിലും സിനിമകളിലും നിരവധി ഷോര്‍ട്ട് ഫിലിമുകളിലും താരം അഭിനയിച്ചിട്ടുണ്ട്. ഇപ്പോള്‍ താരം അത്ര സജീവമല്ല മലയാള സിനിമയില്‍. സിനിമയില്‍ തിളങ്ങാന്‍ താരത്തിന് കഴിഞ്ഞെങ്കിലും എന്നാല്‍ താരത്തിന്റെ കുടുംബ ജീവിതം അത്ര സുഖകരം ആയിരുന്നില്ല.

16 വര്‍ഷത്തെ ദാമ്പത്യ ജീവിതത്തിന് ശേഷമാണ് താരം വിവാഹ മോചിതയായത്. ഇപ്പോള്‍ താരം ഒറ്റക്ക് ജീവിച്ച് പോവുകയാണ്. താരം സിനിമയില്‍ എത്തുന്നതിന് മുന്‍പ് നാടകങ്ങളില്‍ സജീവം ആയിരുന്നു. പിന്നീട് ദൂരദര്‍ശന്‍ പരിപാടികളിലൂടെ ആണ് താരം സിനിമയിലേക്ക് പ്രക്ഷകര്‍ക്ക് മുന്നിലേക്ക് എത്തുന്നത്. പിന്നീട് സിനിമയിലേക്കും എത്തുകയായിരുന്നു.

ഒട്ടനവധി കഥാപാത്രങ്ങളാണ് പിന്നീട് മലയാള സിനിമ പ്രക്ഷകര്‍ക്കായി സമ്മാനിച്ചത്. ഇതോടെ പ്രക്ഷകര്‍ക്കിടയില്‍ അറിയപ്പെടുന്ന താരമായി മാറി കനകലത.താരം നാലാം ക്ലാസ്സില്‍ പഠിക്കുന്ന സമയത്താണ് അച്ഛന്‍ മരണപ്പെടുന്നത്. പിന്നീട് കുടുംബ ഭാരം ഏറ്റെടുത്ത സഹോദരന്‍ ആയിരുന്നു. സിനിമ അഭിനയം തുടങ്ങിയതോടെ സഹോദരനെ സഹായിക്കാന്‍ തുടങ്ങി.

ഉണര്‍ത്തുപാട്ട് എന്ന സിനിമയിലൂടെ ആണ് താരം അഭിനയ ജീവിതം തുടങ്ങുന്നത്. താരം അന്ന് ഒന്‍പതാം ക്ലാസ്സില്‍ പഠിക്കുകയായിരുന്നു. അന്ന് താരം കൂടുതലായും ഷക്കീല സിനിമകളില്‍ ആയിരുന്നു അഭിനയിച്ചിരുന്നത്. എന്നാല്‍ ഷക്കീല സിനിമകളില്‍ അഭിനയിക്കാന്‍ താരം കാരണമായി പറയുന്നത് നിങ്ങള്‍ എപ്പോഴെങ്കിലും പട്ടിണി കിടന്നിട്ടുണ്ടോ, കയ്യില്‍ പത്ത് പൈസ ഇല്ലാതെ അറിഞ്ഞിട്ടുണ്ടോ എന്നും ഇത്തരത്തിലുള്ള അനുഭവം ജീവിതത്തില്‍ ഉണ്ടായാലേ അറിയൂ എന്നും താരം പറയുന്നു.

തന്നെ വിമര്‍ശിച്ചോട്ടെ എന്നാല്‍ ഇവരൊന്നും തനിക്ക് ആഹാരം നല്‍കില്ല. അതിന് ഞാന്‍ തന്നെ അധ്വാനിക്കണം എന്നും താരം കൂട്ടിച്ചേര്‍ക്കുന്നു. സിനിമയില്‍ വന്നതിനു ശേഷവും താന്‍ പട്ടിണി കിടന്നിട്ടുണ്ടെന്നും, സിനിമയില്‍ അഭിനയിക്കുന്ന അവരെല്ലാം വലിയ പണക്കാരന്‍ എന്ന് വിചാരിക്കരുത് എന്നും താരം അന്ന് തുറന്നു പറഞ്ഞിരുന്നു. സിനിമയില്‍ സജീവമായിരുന്ന കാലത്ത് തന്നെയാണ് താരം പ്രണയിച്ച് വിവാഹം കഴിക്കുന്നത്.

വിവാഹശേഷം ഭര്‍ത്താവ് നിരവധ സിനിമകള്‍ നിര്‍മ്മിക്കുകയും കനകലതയുടെ പണമെല്ലാം ദൂര്‍ത്തിലൂടെ തീര്‍ക്കുകയും ചെയ്തു. ഇനിയൊരു വിവാഹമൊ ദാമ്പത്യ ജീവിതമോ തന്റെ ജീവിതത്തില്‍ ഉണ്ടാകില്ലെന്ന് താരം തന്നെ അടുത്തിടെ ഒരു അഭിമുഖത്തില്‍ വെളിപ്പെടുത്തിയിരുന്നു. മക്കളില്ലാത്ത താരം സഹോദരങ്ങളുടെ മക്കളെ സ്വന്തം മക്കളെപ്പോലെ സ്‌നേഹിക്കുകയാണ്. അവരുടെ വിവാഹം നടത്തുകയും ചെയ്തു.

സിനിമ ജീവിതം തുടങ്ങിയതിന് ശേഷവും താന്‍ പട്ടിണി കിടന്നിട്ടുണ്ട് എന്നും താരം പറയുന്നു. പിന്നീട് സിനിമയില്‍ സജീവം ആകുക ആയിരുന്നു. ആ സമയത്താണ് പ്രണയത്തിലാകുന്നതും വിവാഹിത ആകുന്നതും. വിവാഹത്തിന് ശേഷം തന്റെ ഭര്‍ത്താവ് നിരവധി സിനിമ നിര്‍മ്മിക്കുകയും തന്റെ പണമെല്ലാം ധൂര്‍ത്തടിച്ച് കളയുകയും ഉണ്ടായെന്നും കൂടാതെ ഇനി തനിക്കൊരു വിവാഹമോ പ്രണയമോ ഉണ്ടാകില്ല എന്നും താരം പറയുന്നു. ഒരു അഭിമുഖത്തിനിടയില്‍ ആയിരുന്നു താരത്തിന്റെ തുറന്നു പറച്ചില്‍. തിരുവനന്തപുരം മലയന്‍കീഴാണ് താരം താമസിക്കുന്നത്. ഇനിയും സിനിമകളില്‍ അഭിനയിക്കാനാണ് താരത്തിന്റെ താല്‍പര്യം.

Written by Editor 3

അരയ്ക്ക് താഴേക്ക് മരവിച്ചു എന്നാണ് അവർ കരുതിയത്, ഞാൻ അലറിവിളിച്ചു , ഉടൻ തന്നെ ഡോക്ടർമാർ ഓക്സിജൻ മാസ്കിലൂടെ മയങ്ങാനുള്ള അനസ്തേഷ്യ നൽകി; പ്രിയ നടി സംവൃതാ സുനിൽ തുറന്ന് പറയുന്നു

ഞാൻ ഉണ്ടാക്കിയ ഫ്രൈഡ് റൈസും ചില്ലിചിക്കനും കഴിച്ചാണ് അവൾക്ക് എന്നോട് പ്രണയം തുടങ്ങുന്നത്: ബാബുരാജ് പറയുന്നു