in

അവൾക്ക് സുഖിച്ചു, അവൻ നന്നായി ആസ്വദിച്ചു എന്നൊക്കയാണ് അവർ പറയുന്നത്, ഇത്തരം സീനുകളിൽ അഭിനയിക്കുന്നവരെ മോശപ്പെട്ടവരായി കാണുന്നത് ആദ്യം മാറണം; സാധിക തുറന്നടിക്കുന്നു

സൈബര്‍ അറ്റാക്കിനെതിരെയും സ്ത്രീകള്‍ക്കെതിരെയുള്ള മറ്റു ചൂഷണങ്ങള്‍ക്ക് എതിരെയും എപ്പോഴും സാധിക ശബ്ദമുയര്‍ത്താറുണ്ട്. തനിക്കെതിരെ ഉണ്ടാകുന്ന സൈബര്‍ അറ്റാക്കുകള്‍ക്കൊക്കെ ശക്തമായി പ്രതികരിക്കുന്ന താരം പല തവണ കൈയ്യടി നേടിയിട്ടുമുണ്ട്. ഇപ്പോഴിതാ സിനിമയിലെ ഇന്റിമേറ്റ് രംഗങ്ങള്‍ ചെയ്യുന്നവരെ മോശക്കാരായി കാണരുതെന്ന് പറയുകയാണ് സാധിക.

‘സിനിമകളില്‍ ഇന്റിമേറ്റ് സീനുകളില്‍ അഭിനയിക്കുമ്പോള്‍ അത് ഏതാനും നിമിഷത്തെ മാത്രം കാര്യമാണ്. നമ്മളെ ഏറ്റവും കംഫര്‍ട്ടാക്കിയാണ് ആ രംഗം ചിത്രീകരിക്കാറുള്ളത്. അത് ഒരു സിനിമയിലെ ഏതാനും സെക്കന്‍ഡുകള്‍ മാത്രമുള്ള ഒന്നായിരിക്കും.

അത് അഭിനയം മാതമല്ലേ. അത് മാത്രം നോക്കി ഒരു രണ്ട് മണിക്കൂര്‍ സിനിമയെ മൊത്തം കാണരുത്. ഇത് അങ്ങനെ കാണുന്നവര്‍ക്കാണ് പലപ്പോഴും പ്രശ്‌നം. ഇത് ഞങ്ങള്‍ പ്രൊഫഷന്റെ ഭാഗമായി ചെയ്യുന്നതല്ലേ, എല്ലാദിസവും ചെയ്യുന്നതല്ലോ, ആക്ഷനും കട്ടിനും ഇടയില്‍ നടക്കുന്നതല്ലേ. അങ്ങനെ ചിന്തിക്കാന്‍ പലര്‍ക്കും കഴിയുന്നില്ല.

ഇന്റിമേറ്റ് രംഗങ്ങളില്‍ കൂടുതല്‍ വിമര്‍ശിക്കപ്പെടുന്നത് പെണ്‍കുട്ടികളാണെന്ന് തോന്നുന്നില്ല. കോ ആര്‍ടിസ്റ്റുകള്‍ക്കും കമന്റുകള്‍ വരാറുണ്ട്. അവന്‍ നന്നായിട്ട് ആസ്വദിക്കുന്നുണ്ട്, അവള്‍ ആസ്വദിച്ചു അങ്ങനെയൊക്കെ കമന്റുകള്‍ കണ്ടിട്ടുണ്ട്. ഞാന്‍ ‘ബ്രാ’ എന്ന ഷോര്‍ട്ട് ഫിലം ചെയ്തപ്പോള്‍ ഓപ്പോസിറ്റ് അഭിനയിച്ച പയ്യന് 22 വയസ്സായിരുന്നു.

ഇന്‍്‌റിമേറ്റ് രംഗം ചിത്രീകരിക്കാന്‍ അവന്‍ കംഫര്‍ട്ട് ആയിരുന്നില്ല. അവന് ടെന്‍ഷന്‍ ഉണ്ടായിരുന്നു, തൊടുമ്പോള്‍ പോലും എന്നോട് ചോദിച്ചിട്ടാണ് തൊട്ടത്. അങ്ങനെ കംഫര്‍ട്ടാക്കിയാണ് അഭിനയം. പലപ്പോഴും അവര്‍ പറഞ്ഞ റിയാക്ഷനേ കാണിക്കാന്‍ കഴിയൂ.

നമുക്ക് വേദനയോ മറ്റോ ഉണ്ടെങ്കിലും അതൊന്നും കാണിക്കാനാകില്ല. അതാണ് ആര്‍ടിസ്റ്റ്. ഓഡിയന്‍സിന് ജെന്യുവിന്‍ ആയിട്ട് തോന്നണം. എന്റെ സിനിമകളൊക്കെ കണ്ട് എന്നെ കൈന്‍ഡ് ഓഫ് പ്രൊസ്റ്റിറ്റിയൂട്ട് എന്ന രിതീയില്‍ വിളിക്കുന്നവരുണ്ട്. അതിനര്‍ഥം ചെയ്ത കാരക്ടറുമായി അവര്‍ എന്നെ ഉറപ്പിച്ചു, അത് ക്യാരക്ടറിന്റെ ഗുണമാണ്.

ഇന്റിമേറ്റ് സീനുകളില്‍ അഭിനയിക്കവുരെ മോശം ആര്‍ടിസ്റ്റുകളായി കാണുന്ന പ്രവണത മാറേണ്ടതുണ്ട്. കാണുന്നവരുടെ ചിന്താഗതിക്കാണ് കുഴപ്പം. സിനിമയില്‍ പലരും സര്‍വൈവ് ചെയ്ത് വന്നിട്ടുള്ളവരാണ്. നോ പറയേണ്ട സമയങ്ങളുമുണ്ടാകാറുണ്ട്.

സിനിമയേക്കാള്‍ എനിക്ക് മോഡലിംഗിലാണ് ഇഷ്ടം. ചിത്രങ്ങള്‍ക്ക് താഴെയൊക്കെ വരുന്ന കമന്റുകള്‍ക്ക് ഞാന്‍ ആദ്യമൊക്കെ റിയാക്ട് ചെയ്യുമായിരുന്നു. ഇപ്പോള്‍ അത് നിര്‍ത്തി. മച്യൂരിറ്റി ലെവല്‍ മാറുമല്ലോ. എന്റെ ഇഷ്ടം എന്നത് എന്തായാലും അത് ലൈഫ് ലോങ് അത് തന്നെയായിരിക്കും. പറയുന്നവര്‍ എന്ത് പറഞ്ഞാലും. ഒന്നും രണ്ടും തവണ പറഞ്ഞ് അവര് നിര്‍ത്തിക്കോളും.”- സാധിക പറഞ്ഞു.

Written by Editor 3

ഷെയ്ൻ നിഗത്തോട് ഇഷ്ടമുണ്ട്, വിവാഹം കഴിക്കാൻ ആഗ്രഹമുണ്ട്, ഷെയ്ൻ തയ്യാറെങ്കിൽ പെട്ടെന്ന് കല്യാണം കഴിക്കാം; ഹനാൻ പറയുന്നത് ഇങ്ങനെ

സിനിമ നടി ആയതുകൊണ്ട് കല്യാണങ്ങൾ എല്ലാം മുടങ്ങി പോകുന്നു, എല്ലാവരെയും പോലെ ഒരു കുടുംബ ജീവിതം എനിക്കും ആഗ്രഹമുണ്ട്; ലക്ഷ്മി ശർമ തുറന്ന് പറയുന്നു