in

ഷെയ്ൻ നിഗത്തോട് ഇഷ്ടമുണ്ട്, വിവാഹം കഴിക്കാൻ ആഗ്രഹമുണ്ട്, ഷെയ്ൻ തയ്യാറെങ്കിൽ പെട്ടെന്ന് കല്യാണം കഴിക്കാം; ഹനാൻ പറയുന്നത് ഇങ്ങനെ

കോളേജ് യൂണിഫോമിൽ മീൻ വിൽക്കുന്ന പെൺകുട്ടിയുടെ മുഖം അത്ര വേഗമൊന്നും മലയാളികൾ മറക്കാനിടയില്ല. ഒരേ സമയം ഹനാനെ മലയാളികൾ നെഞ്ചേറ്റുകയും അതേസമയം മറുവശത്തു നിന്ന് സൈബർ ആക്രമണത്തിനും ഹനാൻ ഇരയാകേണ്ടി വന്നു.

പഠനച്ചെലവ് കണ്ടെത്താൻ മറ്റു മാർഗങ്ങളൊന്നും ഇല്ലാത്തതിനെ തുടർന്നായിരുന്നു ഹനാൻ തെരുവിൽ മീൻ കച്ചവടത്തിന് ഇറങ്ങിയത്. ഇപ്പോഴിതാ ഹനാന്റെ ഒരു അഭിമുഖ വീഡിയോയാണ് വൈറലാകുന്നത്. തനിക്ക് ക്രഷ് തോന്നിയ നടന്‍ ഷെയ്ന്‍ നിഗം ആണെന്ന് തുറന്നു പറയുകയാണ് ഹനാന്‍.

ഷെയ്ന്‍ നിഗത്തോട് ഇഷ്ടമുണ്ടെന്നും വിവാഹം കഴിക്കാന്‍ ആഗ്രഹമുണ്ടെന്നും ഹനാന്‍ പറഞ്ഞു. ഷെയ്ന്‍ നിഗം തയ്യാറായാല്‍ പെട്ടെന്ന് കല്യാണം കഴിക്കുമെന്ന് ഹനാന്‍ പറയുന്നു. സിനിമയില്‍ അഭിനയിക്കാന്‍ അവസരം കിട്ടിയാല്‍ വിജയുടെ കൂടെ അഭിനയിക്കാന്‍ ആഗ്രഹമുണ്ടെന്നും ഹനാന്‍ പറഞ്ഞു.

നായിക ആയിട്ട് ആണെങ്കില്‍ ഷെയ്ന്‍ ആണെന്നും ഹനാന്‍ പറയുന്നുണ്ട്. സ്വ വര്‍ഗാനുരാഗത്തെ കുറിച്ചും ഹനാന്‍ തന്റെ അഭിപ്രായം തുറന്നു പറഞ്ഞു. സ്വ വര്‍ഗാനുരാഗം ശരിയാണെന്നും, അവര്‍ തമ്മിലുള്ള സ്നേഹം നമ്മള്‍ മനസിലാക്കണമെന്നും ഹനാന്‍ പറയുന്നു.

സ്വന്തം പാര്‍ട്ട്ണര്‍ ആണ്‍കുട്ടി വേണോ പെണ്‍കുട്ടി വേണോ എന്നതൊക്കെ അവരവരുടെ താല്‍പ്പര്യം മാത്രമാണെന്നും ഹനാന്‍ പറഞ്ഞു. 2018 ൽ വാഹനാപകടത്തിൽ ഹനാന്റെ നട്ടെല്ലിന് പരുക്കേറ്റിരുന്നു. ഏറെ നാൾ ചികിത്സയിലായിരുന്ന ഹനാൻ 20 ശതമാനം മാത്രമേ നടക്കാൻ സാധ്യതയുള്ളൂ എന്നാണ് ഡോക്ടർമാർ വിധിയെഴുതിയത്.

എന്നാൽ ഇപ്പോൾ ഹനാന്റെ വർക്കൗട്ട് വീഡിയോ സോഷ്യൽ മീഡിയയിൽ തരംഗമാകുകയാണ്. ഹനാൻ തന്നെയാണ് തന്റെ ഫെയ്സ്ബുക്ക് പേജിലൂടെ വീഡിയോ പങ്കുവച്ചിരിക്കുന്നതും. 2018 ലായിരുന്നു കേരളത്തെ ആകെ നൊമ്പരപ്പെടുത്തുന്ന ആ അപകട വാർത്തയെത്തിയത്. പഠന ചെലവ് കണ്ടെത്താൻ അധ്വാനിക്കാനിറങ്ങിയ ഹനാൻ പക്ഷേ ജീവിതത്തിലെ ഈ പ്രതിസന്ധിയേയും നിഷ്കരുണം മറികടന്നു എന്ന് വേണം പറയാൻ.

വീൽചെയറിൽ നിന്ന് സ്വന്തം ആത്മബലം ഒന്നുകൊണ്ട് മാത്രമാണ് ഹനാനിപ്പോൾ തിരികെ തന്റെ പഴയ ജീവിതത്തിലേക്ക് എത്തിയിരിക്കുന്നത്. നട്ടെല്ലിന് ചെയ്ത ശസ്ത്രക്രിയയ്ക്ക് ശേഷം തന്റെ ശരീരഘടന അൽപ്പം വളഞ്ഞിരുന്നുവെന്നും അങ്ങനെ ജിമ്മിൽ പോവുകയായിരുന്നുവെന്നും ഹനാൻ പറയുന്നു.

ജിമ്മിൽ പോകുന്നുവെന്ന് ആദ്യം പറഞ്ഞപ്പോൾ ഈ പീക്കിരിയാണോ ജിമ്മിൽ പോകുന്നത് എന്നൊക്കെയായിരുന്നു നാട്ടുകാരുടെ ചോദ്യം. ജിമ്മിൽ വന്നപ്പോൾ ഒരു പക്ഷേ മാസ്റ്റർക്കും തോന്നിയിട്ടുണ്ടാകാം ഇവിടുത്തെ കാര്യങ്ങളൊക്കെ ഒരു 20 ശതമാനം മാത്രമേ ഇവൾക്കു ചെയ്യാൻ സാധിക്കൂ എന്ന്. എന്നാൽ ഒരിക്കലും നിന്നെക്കൊണ്ട് സാധിക്കില്ലെന്ന് മാസ്റ്റർ പറഞ്ഞില്ലെന്നും ഹനാൻ പറയുന്നു.

വളഞ്ഞാണ് നടക്കുന്നത്, ഇരുന്ന് കഴിഞ്ഞാൽ ആരെങ്കിലും പിടിച്ച് എഴുന്നേൽപ്പിക്കണം എന്നൊക്കെയുള്ള വിഷമം പറഞ്ഞപ്പോൾ ഇതൊക്കെ ശരിയാക്കാം, കുറച്ചു സമയം തരണം എന്നാണ് മാസ്റ്റർ പറഞ്ഞതെന്നും ഹനാൻ പറയുന്നു. ജിന്റോ ബോഡി ക്രാഫ്റ്റ് എന്ന ജിമ്മിലാണ് ഹനാൻ ഇപ്പോൾ ട്രെയ്നിങ് നടത്തുന്നത്.

പലപ്പോഴും സൈബർ ആക്രമണത്തിനും ഹനാൻ വിധേയയായിരുന്നു. വർക്കൗട്ട് വെയർ അണിഞ്ഞു കൊണ്ടുള്ള ഹനാന്റെ പുതിയ വീഡിയോയ്ക്കും സൈബർ ആക്രമണം ഉണ്ടായിരിക്കുകയാണ്. ശരീരം പ്രദർശിപ്പിക്കാൻ വേണ്ടിയാണ് ഹനാൻ ഈ വസ്ത്രം ധരിച്ചതെന്നാണ് ഇത്തരക്കാർ പറയുന്നത്.

Written by Editor 3

ഞാനൊരു സാരിയുടുത്താൽ അതിന്റെ മുൻ ഭാഗം അങ്ങനെയാക്കി വെക്കും, എന്റെ ഫോട്ടോ കണ്ട് ഞാൻ തന്നെ ഞെട്ടിപ്പോയിട്ടുണ്ട്, അവർ ഒരു സുഖത്തിന് വേണ്ടി ചെയ്യുന്നതാവും; മഞ്ജു പത്രോസ് തുറന്നടിക്കുന്നു

അവൾക്ക് സുഖിച്ചു, അവൻ നന്നായി ആസ്വദിച്ചു എന്നൊക്കയാണ് അവർ പറയുന്നത്, ഇത്തരം സീനുകളിൽ അഭിനയിക്കുന്നവരെ മോശപ്പെട്ടവരായി കാണുന്നത് ആദ്യം മാറണം; സാധിക തുറന്നടിക്കുന്നു