മലയാള സിനിമയില്‍ തന്റേതായ ഇടം കണ്ടെത്തിയ വ്യക്തിയാണ് ലക്ഷ്മി ശര്‍മ്മ. സിനിമയില്‍ മാത്രമല്ല, സീരിയലുകളിലും താരം തന്റെ കഴിവ് തെളിയിച്ചിട്ടുണ്ട്. മമ്മൂട്ടിക്കൊപ്പം അഭിനയിച്ചു തന്റെ സിനിമ ജീവിതത്തിനു തുടക്കം കുറിച്ച ലക്ഷ്മിക്ക് എന്നാല്‍ അധികനാള്‍ സിനിമയില്‍ മികച്ച കഥാപാത്രങ്ങള്‍ കിട്ടിയിരുന്നില്ല.
മലയാളം, തെലുങ്ക്, കന്നഡ തുടങ്ങിയ ഭാഷകളിലായി വളരെ കുറഞ്ഞ സമയം കൊണ്ട് തന്നെ ധാരാളം ചിത്രങ്ങളില്‍ അഭിനയിച്ച് തന്റെ കഴിവ് തെളിയിച്ച താരമാണ് നടി. മലയാളത്തിലെ ക്ലാസിക് സംവിധായകന്‍ ബ്ലെസ്സിയുടെ സംവിധാനത്തില്‍ പുറത്തിറങ്ങിയ മമ്മൂട്ടി നായകനായ പളുങ്ക് എന്ന ചിത്രത്തിലൂടെ ചലച്ചിത്ര രംഗത്തേക്ക് കടന്നുവന്ന താരം നഗരം, പറയാന്‍ മറന്നത്, പെരുമാള്‍, ദ്രോണ 2019 തുടങ്ങി 40ഓളം ചിത്രങ്ങളില്‍ അഭിനയിച്ചു.
ഇടക്കാലത്ത് അവര്‍ ചില മിനിസ്‌ക്രീന്‍ പരമ്പരകളിലും അഭിനയിക്കുകയുണ്ടായി. തെലുങ്ക് സിനിമയിലൂടെയാണ് ലക്ഷ്മി ശര്‍മ അഭിനയരംഗത്തേക്ക് കടന്നുവരുന്നത്. രണ്ടായിരത്തി രണ്ടില്‍ പുറത്തിറങ്ങിയ അമ്മോ ഓക്കാഡോ തരിക്കു എന്ന ചിത്രത്തില്‍ ചെറിയ ഒരു വേഷം കൈകാര്യം ചെയ്തുകൊണ്ടാണ് തന്റെ കരിയര്‍ ആരംഭിക്കുന്നത്.
തുടര്‍ന്ന് അതേ വര്‍ഷം തന്നെ ചില ചിത്രങ്ങളുടെ ഭാഗമാകുവാന്‍ താരം ശ്രമിച്ചുവെങ്കിലും ആ സിനിമകള്‍ സാമ്പത്തികമായി പരാജയപ്പെട്ടതോടെ സിനിമാമേഖലയിലെ ലക്ഷ്മിയുടെ മൂല്യം കുറയുകയായിരുന്നു. 2002 ല്‍ ചിരഞ്ജീവി ചിത്രത്തില്‍ ഒരു പ്രധാനവേഷത്തില്‍ അഭിനയിച്ചതിനെ തുടര്‍ന്ന് തെലുങ്കില്‍ അഞ്ചാറു ചിത്രങ്ങള്‍ താരത്തിന് വീണ്ടും ലഭിക്കുകയുണ്ടായി.
എന്നാല്‍ അവിടെയും തന്റെതായ സ്ഥാനം ഉറപ്പിക്കുവാന്‍ ലക്ഷ്മി ശര്‍മ്മയ്ക്ക് സാധിച്ചില്ല. 2006 പുറത്തിറങ്ങിയ ചിത്രം സാമ്പത്തികമായി വിജയം നേടിയതോടെ കൂടിയാണ് താരത്തെ മലയാളികള്‍ ശ്രദ്ധിച്ച് തുടങ്ങിയത്. ആദ്യ ചിത്രം മമ്മൂട്ടിയ്ക്കൊപ്പം, ശേഷം നിരവധി ചിത്രങ്ങളില്‍ പളുങ്കിന് ശേഷം അഭിനയിച്ചു എങ്കില്‍പോലും അതൊക്കെ സാമ്പത്തികമായി വലിയ പരാജയങ്ങള്‍ തന്നെയായിരുന്നു.
ഇതേതുടര്‍ന്നാണ് ലക്ഷ്മി മിനി സ്‌ക്രീന്‍ രംഗത്തേക്ക് ചുവടുറപ്പിക്കാന്‍ തീരുമാനിക്കുന്നത്. സിനിമാ മേഖലയില്‍ തന്റെതായ ചുവട് ഉറപ്പിക്കുവാനും വിജയങ്ങള്‍ നേടുവാനും കഴിഞ്ഞപ്പോഴും വ്യക്തിജീവിതം ഒരുപാട് പരാജയങ്ങള്‍ താരത്തിന് സമ്മാനിച്ചു. അതുകൊണ്ട് തന്റെ വിവാഹ ജീവിതംപോലും ഉപേക്ഷിക്കേണ്ടി വന്നിരിക്കുന്ന ഒരു അവസ്ഥയാണ് ഇപ്പോള്‍ ലക്ഷ്മി ശര്‍മ്മയ്ക്ക് ഉള്ളത്.
ആലോചിച്ച് ഉറപ്പിച്ച ബന്ധം വിവാഹം വരെ എത്തിയപ്പോള്‍ വരന്‍ വിവാഹത്തില്‍ നിന്നും പിന്‍മാറുകയായിരുന്നു. നല്ല കല്യാണാലോചനകള്‍ ഒന്നും വരുന്നില്ലെന്നും എല്ലാവരും അതിന് കാരണമായി ചൂണ്ടിക്കാണിക്കുന്നത് അഭിനേത്രി ആണ് എന്നതാണെന്ന് താരം വ്യക്തമാക്കുന്നു.
സിനിമ മേഖലയിലുള്ളവര്‍ക്ക് എന്നും സൗഭാഗ്യങ്ങള്‍ മാത്രം ഉണ്ടാകുമെന്നും വിവാഹ ജീവിതം പോലും സന്തോഷകരമായി മുന്നോട്ടു പോകുമെന്നും പറയുമ്പോഴാണ് ലക്ഷ്മി ശര്‍മയുടെ ഇത്തരത്തിലൊരു വാക്ക് സോഷ്യല്‍ മീഡിയയില്‍ നിറയുന്നത്. മറ്റുള്ളവരെ പോലെ സന്തോഷത്തോടെ ജീവിക്കുവാനാണ് താന്‍ ആഗ്രഹിക്കുന്നതെന്നും തനിക്ക് പ്രണയ വിവാഹത്തില്‍ താല്‍പര്യമില്ലെന്നും ആണ് ലക്ഷ്മി പറയുന്നത്.
എന്നാല്‍ ഇപ്പോള്‍ വയസ്സ് തനിക്ക് വളരെയധികം ഭയപ്പെടുത്തുന്ന ഒന്നായി മാറിയിരിക്കുന്നു എന്നും നല്ല വിവാഹാലോചനകള്‍ ഒന്നും തന്നെ തനിക്ക് ഇപ്പോള്‍ വരുന്നില്ലെന്നതാണ് ലക്ഷ്മി പറഞ്ഞു. ഇന്നും എന്നെയും എന്റെ തൊഴിലിനേയും അംഗീകരിക്കുന്ന ഒരാള്‍ വന്നാല്‍ വിവാഹം കഴിക്കാന്‍ ഞാന്‍ തയ്യാറുമാണെന്ന് ലക്ഷ്മി ശര്‍മ്മ പറഞ്ഞു.