in , ,

റിമി നാത്തൂന് നല്‍കിയ വലിയ ഗിഫ്റ്റ്, രണ്ട് വര്‍ഷം മുമ്പ് ലഭിച്ച വലിയ സമ്മാനത്തെ കുറിച്ച് മുക്ത

muktha rimi tomy

ഗായിക റിമി ടോമിയും നാത്തൂന്‍ മുക്തയും മലയാളികള്‍ക്ക് സുപരിചിതരാണ്. സോഷ്യല്‍ മീഡിയകളിലും സജീവമാണ് ഇരുവരും. തങ്ങളുടെ വിശേഷങ്ങള്‍ ആരാധകരുമായി പങ്കുവെയ്ക്കാറുമുണ്ട്. ഇപ്പോള്‍ റിമി രണ്ട് വര്‍ഷം മുമ്പ് മുക്തയ്ക്ക് സമ്മാനിച്ച വലിയ കാര്യത്തെ കുറിച്ച് പറഞ്ഞ് രംഗത്ത് എത്തിയിരിക്കുകയാണ് മുക്ത. പലപ്രാവശ്യം ചര്‍ച്ചചെയ്തിട്ടുള്ള മുക്തയുടെ വീടിനെ കുറിച്ചാണ് പറഞ്ഞുവരുന്നത്.

റിമിയുടെ അനിയന്‍ റിങ്കു ടോമിയ്ക്കും ഭാര്യയും നടിയുമായ മുക്തയ്ക്കും അവരുടെ മകള്‍ കിയാരയ്ക്കും വേണ്ടി റിമി ടോമി സമ്മാനിച്ചതാണ് ഫ്‌ലാറ്റ്. ബ്ലാക്ക് ആന്‍ഡ് വൈറ്റ് തീമിലാണ് വീട് ഒരുക്കിയിരിക്കുന്നത്. ഇവിടെ കയറി താമസിച്ചിട്ട് രണ്ട് വര്‍ഷം ആയെന്ന സന്തോഷമാണ് മുക്ത പങ്കുവെച്ചത്. വൈറ്റ് ഫോറസ്റ്റ് എന്നാണ് വീടിന് പേരിട്ടതെങ്കിലും ചെടികള്‍ നട്ട് നനച്ച് മനോഹരമാക്കി മാറ്റിയിരിക്കുകയാണ് മുക്ത.

വീടിനുള്ളിലെ എല്ലാ ഭാഗത്തേക്കും ശ്രദ്ധ പതിയും വിധത്തില്‍ ഓപ്പണ്‍ കിച്ചണ്‍ ആയിരുന്നു ഒരുക്കിയത്. വീടിനെ അലങ്കരിക്കുന്നതിന് വേണ്ടി പ്ലാന്റുകള്‍ നട്ട് വളര്‍ത്തി കൊണ്ട് വരികയായിരുന്നു മുക്ത ചെയ്തത്. എല്ലായിപ്പോഴും വീട് വൃത്തിയായിരിക്കണം എന്നത് തനിക്ക് നിര്‍ബന്ധമാണെന്ന് മുന്‍പൊരു അഭിമുഖത്തില്‍ മുക്ത പറഞ്ഞിട്ടുണ്ട്.

കഴിഞ്ഞ വര്‍ഷം ഈ വീട് പ്രേക്ഷകര്‍ക്ക് പരിചയപ്പെടുത്തി റിമി ടോമിയും രംഗത്ത് എത്തിയിരുന്നു. യൂട്യൂബ് ചാനലിലൂടെ പങ്കുവെച്ച വീഡിയോയില്‍ മുക്തയുടെ വീടിനുള്ളിലെ സവിശേഷതകള്# ആയിരുന്നു കാണിച്ചത്. എന്നാല്‍ ഇപ്പോഴും അത് കൊണ്ട് നടക്കാന്‍ സാധിക്കുന്നതിന് മുക്തയ്ക്ക് കൈയടിക്കണമെന്നാണ് ആരാധകര്‍ക്ക് പറയാനുള്ളത്.

Written by admin

dimpal bhal manikuttan

ഡിബലിനെ കാണാൻ വേണ്ടി തിരുവനന്തപുരം മുതൽ കൊച്ചിവരെ ബൈക്ക് ഓടിച്ചു എത്തിയോന്ന് ആരാധകർ.. !!!

aarattu release date

മോഹൻലാൽ ആരാധകർ കാത്തിരുന്ന ആറാട്ടിന്റ റീലിസ് തീയ്യതി പ്രഖ്യപിച്ചു സംവിധായകൻ ബി ഉണ്ണികൃഷ്ണൻ.. !!!