in

ഹോട്ടാണ് എന്ന് കേൾക്കാൻ ഞാൻ ഇഷ്ടപ്പെടുന്നു, തൻറെ കാമുകന് മറ്റൊരു പെൺകുട്ടിയെയും തന്നെയും ഒരുപോലെ പ്രേമിക്കാൻ സാധിക്കുമെങ്കിൽ തനിക്ക് അത് പ്രശ്നമില്ല; അനാർക്കലി പറയുന്നു

വളരെ കുറച്ചു സിനിമകള്‍ കൊണ്ട് തന്നെ മലയാളികളുടെ പ്രിയങ്കരിയായി മാറിയ താരമാണ് അനാര്‍ക്കലി മരിക്കാര്‍. ആനന്ദത്തിലൂടെ അരങ്ങേറിയ അനാര്‍ക്കലി ഉയരെയിലൂടെയാണ് പ്രേക്ഷകരുടെ പ്രിയങ്കരിയായി മാറുന്നത്. സോഷ്യല്‍ മീഡിയയില്‍ വളരെ സജീവമാണ് അനാര്‍ക്കലി. താരത്തിന്റെ ഫോട്ടോഷൂട്ടുകളെല്ലാം വെെറലായി മാറാറുണ്ട്.

ബ്രേക്കപ്പിനെപ്പറ്റി നടി അനാർക്കലി പറഞ്ഞ വാക്കുകളാണ് സോഷ്യൽ വെെറലായി മാറുന്നത്. ഒരു സ്ത്രീ ഒരു ബന്ധത്തില്‍ നിന്നും വിട്ടുപോകുന്നതിനെ തേപ്പ് വിശേഷിപ്പിക്കാന്‍ ഇഷ്ടമില്ലെന്നും അനാര്‍ക്കലി പറഞ്ഞു. സ്വാഭാവികമായും ആണിനായാലും പെണ്ണിനാലായും ദേഷ്യം വരും. ചില ആണ്‍കുട്ടികള്‍ അക്രമാസക്തരാകുമെന്നും താന്‍ അത്തരത്തിലൊരു അവസ്ഥ അനുഭവിച്ചിട്ടുണ്ടെന്നും അവര്‍ തുറന്നു പറഞ്ഞു.

അന്ന് കാമുകന്‍ തന്നെ ഇടിക്കുകയും തൊഴിക്കുകയും വരെ ചെയ്തിട്ടുണ്ടെന്നും അവർ പറ‍ഞ്ഞു. സൂക്ഷിച്ച് പ്രേമിക്കണമെന്നാണ് ഉമ്മ തന്ന ഉപദേശമെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു. കാമുകനുവേണ്ടി സ്വഭാവത്തില്‍ മാറ്റം വരുത്തിയിട്ട് വരെയുണ്ട്. അവന് ഇഷ്ടമില്ലാത്ത കാര്യം ചെയ്യുന്നതിന് മുമ്പ് ഒന്ന് ചിന്തിക്കുമായിരുന്നെന്നും അനാർക്കലി പറഞ്ഞു. എന്നാൽ പീന്നിട് അതിൽ നിന്ന് പുറത്ത് വന്നെന്നും ഇപ്പോൾ താൻ ഒന്നു കൂടി ചിന്തിക്കുമെന്നും അവർ പറഞ്ഞു.

എന്നാൽ വസ്ത്ര ധാരണത്തിൽ ഇടപെടാൻ വരുന്ന ആളെ ഇനി പ്രേമിക്കില്ല. അവനത് ഇഷ്ടപ്പെട്ടില്ല എന്നു പറഞ്ഞാൽ, ‘ഓകെ ബായ് ‘ എന്നു താൻ പറയുമെന്നും അനാർക്കലി കൂട്ടിച്ചേർത്തു. താന്‍ താടിയുള്ളവരെയും ഇല്ലാത്തവരെയും പ്രേമിച്ചിട്ടുണ്ടെന്ന് പറഞ്ഞ അനാർക്കലി, മുൻപ് ഒരു കാമുകനെ ബൈക്ക് ഓടിക്കാന്‍ പഠിപ്പിച്ചിട്ടുണ്ടെന്നും വെളിപ്പെടുത്തി.

തനിക്കിപ്പോള്‍ പ്രേമമുണ്ടെന്നും. കാമുകന് മറ്റൊരു പെണ്‍കുട്ടിയെയും തന്നെയും ഒരു പോലെ പ്രേമിക്കാന്‍ സാധിക്കുമെങ്കില്‍ തനിക്ക് പ്രശ്‌നമൊന്നുമില്ലെന്നും അനാർക്കലി പറഞ്ഞു. തന്റെ പിതാവ് രണ്ടാം വിവാഹം ചെയ്തതിന് വിശദീകരണവുമായി താരം രംഗത്തെത്തിയിരുന്നു.

“വാപ്പയുടെ വിവാഹവുമായി ബന്ധപ്പെട്ട് ഒരുപാട് ചോദ്യങ്ങളായി വരുന്നു. ഇത് സാധാരണമായ ഒരു കാര്യമായാണ് എനിക്ക് തോന്നിയത്. ഞാനതിൽ സന്തോഷിക്കുന്നു. എന്റെ വാപ്പയും ഉമ്മയും ഒരു വർഷമായി വേർപിരിഞ്ഞു ജീവിക്കുകയാണ്. മുപ്പത് വർഷം ഒന്നിച്ച് ജീവിച്ചവരാണ്. ഒരു വർഷമായി വാപ്പ ഒറ്റയ്ക്ക് ജീവിക്കുകയാണ്. വാപ്പയെ വീണ്ടും വിവാഹം കഴിപ്പിച്ചാലോ എന്ന് ഞാനും ചേച്ചിയും ചിന്തിച്ചിരുന്നു.

അങ്ങനെ വാപ്പ തന്നെ തനിക്ക് ചേർന്ന ആളെ കണ്ടെത്തി, വിവാഹിതനായി. അതാണ് ഉണ്ടായത്- അനാർക്കലി പറഞ്ഞു. അനാർക്കലി തിരുവനന്തപുരം മാർ ഇവാനിയോസ് കോളേജിൽ നിന്നും മാസ് കമ്യൂണിക്കേഷനിൽ ബിരുദം നേടിയിട്ടുണ്ട്. ആനന്ദത്തിലൂടെയായിരുന്നു അനാര്‍ക്കലിയുടെ അരങ്ങേറ്റം.

പിന്നീട് വിമാനം, മന്ദാരം എന്നീ ചിത്രങ്ങളില്‍ അഭിനയിച്ചു. രണ്ട് ചിത്രങ്ങളും പരാജയമായിരുന്നു. പക്ഷെ 2019 ല്‍ ഇറങ്ങിയ ഉയരെ വലിയ വിജയമായി മാറി. ചിത്രത്തിലെ പ്രകടനും ശ്രദ്ധിക്കപ്പെട്ടു. അനാർക്കലി മരിക്കാരുടെ സഹോദരി ലക്ഷ്മി മരിക്കാർ ബാല നടിയായി നമ്പർ വൺ സ്നേഹ തീരം ബാംഗ്ലൂർ നോർത്ത് എന്ന സിനിമയിൽ ബാല നടിയായി അഭിനയിച്ചിട്ടുണ്ട്.

Written by Editor 3

ചാക്കോച്ചനോട് പ്രണയം തോന്നാത്ത പെൺകുട്ടികളുണ്ടാകില്ല, വളരെ ഡീസന്റ് ആണ് അദ്ദേഹം, എനിയ്ക്കും തോന്നിയിട്ടുണ്ട്: ഗായത്രി സുരേഷ് പറയുന്നു

പ്രിയക്കൊപ്പം ഇങ്ങനെ കളിക്കാൻ ആർക്കാ ആഗ്രഹമില്ലാത്തെ, റംസാനോപ്പം തകർപ്പൻ ഡാൻസുമായി പ്രിയ വാര്യർ: വീഡിയോ കാണാം