ബോളിവുഡ് താരവും തൃണമൂല്‍ കോണ്‍ഗ്രസ് എം പിയുമായ ശത്രുഘ്നന്‍ സിന്‍ഹയ്ക്കും കുടുംബത്തിനുമെതിരെ ഗുരുതര ആരോപണങ്ങളുമായി ബിഗ് ബോസ് താരം പൂജാ മിശ്ര രംഗത്തെത്തിയിരുന്നു. താരകുടുംബം തന്റെ ജീവിതം നശിപ്പിച്ചെന്നും എംപിയുടെ മകള്‍ സൊനാക്ഷി സിന്‍ഹയ്ക്ക് സിനിമയില്‍ അവസരങ്ങള്‍ ലഭിക്കുന്നതിന് വേണ്ടി സംവിധായകര്‍ക്കും നിര്‍മാതാക്കള്‍ക്കും ഒപ്പം കിടക്ക പങ്കിടാന്‍ തന്നോട് ആവശ്യപ്പെട്ടെന്നുമായിരുന്നു പൂജാ മിശ്രയുടെ ആരോപണം.
2007 മുതല്‍ 2014 വരെ ലോഖണ്ഡ്വാലയിലെ തന്റെ അപ്പാര്‍ട്ട്മെന്റിന് മുകളിലുള്ള അപ്പാര്‍ട്ട്മെന്റിലായിരുന്നു ശത്രുഘ്നന്‍ സിന്‍ഹയും കുടുംബവും താമസിച്ചിരുന്നതെന്ന് പൂജാ മിശ്ര പറഞ്ഞു. ഈ സമയം ഇവര്‍ തനിക്കെതിരെ ദുര്‍മന്ത്രവാദം നടത്തിയെന്നും അതിനു ശേഷം തന്റെ ജീവിതം നരകതുല്ല്യമായി തീര്‍ന്നെന്നും പൂജാ പറഞ്ഞു. സൊനാക്ഷി സിന്‍ഹ യഥാര്‍ത്ഥത്തില്‍ ഫാഷന്‍ ഡിസൈനര്‍ ആകാനുള്ള തയ്യാറെടുപ്പിലായിരുന്നെന്നും എന്നാല്‍ സിനിമയില്‍ അവസരങ്ങള്‍ ലഭിക്കുന്നതിന് വേണ്ടി തന്നെ പലര്ക്കു മുമ്പിലും കാഴ്ചവച്ചതായും പൂജാ ആരോപിച്ചു.
എന്നാല്‍ പൂജയുടെ ആരോപണങ്ങള്‍ നിഷേധിച്ച ശത്രുഘ്നന്‍ സിന്‍ഹയുടെ മകന് ലവ് സിന്‍ഹ പൂജയ്ക്ക് മാനസികാരോഗ്യ വിദഗ്ദ്ധന്റെ സഹായമാണ് ഇപ്പോള്‍ ആവശ്യമെന്നും തന്റെ കുടുംബത്തിനെതിരെ ഉന്നയിച്ച ആരോപണങ്ങള്‍ തന്നെ അവരുടെ മാനസികനില തകരാറിലാണെന്നതിന് തെളിവാണെന്നും ലവ് സിംഹ പറഞ്ഞു. സാധാരണ താന്‍ ഇത്തരം നിലവാരം കുറഞ്ഞ വാര്‍ത്തകളോട് പ്രതികരിക്കാറില്ലെന്നും എന്നാല്‍ ചില മാദ്ധ്യമങ്ങളുടെ നിരുത്തരവാദപരമായ സമീപനം കാരണം പ്രതികരിക്കാന്‍ നിര്‍ബന്ധിതനായിരിക്കുകയാണെന്നും ലവ് സിന്‍ഹ പറഞ്ഞു.
ബോളിവുഡില്‍ 2010 മുതല്‍ സജീവമായിട്ടുള്ള നടിയാണ് നടന് ശത്രുഗ്നന്‍ സിന്‍ഹയുടേയും പൂനം സിന്‍ഹയുടേയും മകളായ സൊനാക്ഷി സിന്‍ഹ. സല്മാന് ചിത്രം ഡബാങ്ങിലൂടെ വരവറിയിച്ച താരം ജോക്കര്‍, സണ്‍ ഓഫ് സര്‍ദാര്‍, ഡബാങ് 2, ലൂട്ടേര, ബുള്ളറ്റ് രാജ, ലിങ്കാ (തമിഴ്), ഫോര്‍സ് 2, കലങ്ക്, മിഷന് മംഗള്‍, ഡബാങ് 3 തുടങ്ങി നിരവധി സിനിമകളുടെ ഭാഗമായിട്ടുണ്ട്. ഭുജ് – ദി പ്രൈഡ് ഓഫ് ഇന്ത്യ എന്ന സിനിമയാണ് ഒടുവില്‍ പുറത്തിറങ്ങിയ ചിത്രം. കക്കൂഡ, ഡബിള്‍ എക്സ്.എല്‍ തുടങ്ങിയവയാണ് ഇനി പുറത്തിറങ്ങാനിരിക്കുന്ന സിനിമകള്‍.
സൊനാക്ഷിയും നടന് സഹീര്‍ ഇഖ്ബാലും ഡേറ്റ് ചെയ്യുന്നതായി അടുത്തിടെ ഗോസിപ്പുകള്‍ പുറത്തുവന്നിരുന്നു. എന്നാല്‍ തങ്ങള്‍ സുഹൃത്തുക്കള്‍ മാത്രമാണെന്നും ഡബിള്‍ എക്സ്.എല്‍ എന്ന സിനിമയില്‍ ഒരുമിച്ച് അഭിനയിച്ചവരാണെന്നുമാണ് സൊനാക്ഷി ഇതേ കുറിച്ച് ചോദിച്ച ചില മാധ്യമങ്ങളോട് പറഞ്ഞത്. ആദ്യ ചിത്രമായ നോട്ട്ബുക്കിലൂടെ തന്നെ മികച്ച പ്രകടനം നടത്തിയ സഹീര്‍ ഏറെ കഴിവുള്ളയാളാണെന്നും ശ്രദ്ധിക്കപ്പെടേണ്ട നടനാണെന്നും താരം അന്ന് പറഞ്ഞിരുന്നു.