പോപ്കോൺ എന്ന ചിത്രത്തിലൂടെ അഭിനയരംഗത്തേക്ക് കടന്നുവന്നതാരമാണ് സംയുക്ത മേനോൻ. എന്നാൽ താരത്തിന്റെ ആദ്യം ശ്രദ്ധിക്കപ്പെട്ട ചിത്രം ടോവിനോ തോമസ് നായകനായ എത്തിയ തീവണ്ടിയാണ്. ചിത്രത്തിലെ താരത്തിന്റെ കഥാപാത്രം വളരെ പെട്ടെന്ന് തന്നെ ശ്രദ്ധിക്കുകയും ആളുകൾ ഏറ്റെടുക്കുകയും ചെയ്തു.
മലയാള സിനിമയിൽ തന്റേതായ ഒരു കയ്യൊപ്പ് ചാർത്തിയ താരം വളരെ പെട്ടെന്ന് തന്നെ തമിഴ് ഭാഷയിലേക്കും ചേക്കേറുകയുണ്ടായി. കൈകാര്യം ചെയ്ത കഥാപാത്രങ്ങളും ചിത്രങ്ങളും എല്ലാം ഒന്നിനൊന്ന് മികച്ചവയും ആളുകൾ എല്ലാകാലത്തും ഓർത്തിരിക്കുന്നവയുമാണ്. വ്യക്തിജീവിതത്തിലും സിനിമയിലും ഒരുപോലെ ബോൾഡ്നെസ് കാത്തുസൂക്ഷിക്കുന്ന ഒരാൾ കൂടിയാണ് സംയുക്ത.
അതുകൊണ്ട് തന്നെ താരത്തിന്റെ ചിത്രങ്ങളും വാക്കുകളും വിശേഷങ്ങളും ഒക്കെ വളരെ പെട്ടെന്ന് തന്നെ സൈബർ ലോകത്ത് വൈറലായി മാറാറുണ്ട്. ചുരുങ്ങിയ കാലം കൊണ്ട് മലയാളി പ്രേക്ഷകരുടെ ഹൃദയം കീഴടക്കിയ ചലച്ചിത്ര അഭിനയത്രിയാണ് സംയുക്ത. എൻട്രൻസ് പരീക്ഷയ്ക്ക് തയ്യാറെടുക്കുന്ന സാഹചര്യത്തിലാണ് താരം അഭിനയരംഗത്തേക്ക് കടന്നുവരുന്നത്.
താരം തന്റെ സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്ത ചില ഫോട്ടോകൾ കണ്ട് ഒരു ഫോട്ടോഗ്രാഫർ സംയുകതയെ കവർ ഗേൾ ആയി ക്ഷണിക്കുകയും ആ ഫോട്ടോഷൂട്ടിലൂടെ പോപ്കോൺ എന്ന ചിത്രത്തിലേക്ക് അഭിനയിക്കുവാൻ അവസരം തേടി വരികയും ആയിരുന്നു. ചിത്രത്തിൽ ഒരു ചെറിയ കഥാപാത്രത്തെ ആയിരുന്നു താരം അവതരിപ്പിച്ചത്. അതുകൊണ്ടുതന്നെ വലിയ രീതിയിൽ അത് ശ്രദ്ധിക്കപ്പെട്ടില്ല.
പിന്നീടാണ് 2018ൽ തീവണ്ടി എന്ന ചിത്രത്തിൽ താരം അഭിനയിക്കുന്നത്. അപ്രത്യക്ഷമായി അഭിനയരംഗത്തേക്ക് കടന്നുവന്ന താരം ലില്ലി എന്ന ചിത്രത്തിലാണ് ആദ്യം അഭിനയിച്ചത്. എങ്കിലും റിലീസ് ആയ ചിത്രം തീവണ്ടി ആയിരുന്നു. അതുകൊണ്ട് തന്നെ താരത്തിന്റെ ആദ്യചിത്രം എന്ന് പറയപ്പെടുന്നത് തീവണ്ടിയെ തന്നെയാണ്.
പെണ്ണിൻറെ സഹനശക്തിയെക്കുറിച്ച് പറയുന്ന ചിത്രത്തിൽ ഒരു ഗർഭിണിയായി ആയിരുന്നു സംയുക്ത പ്രത്യക്ഷപ്പെട്ടത്. പ്രസവിക്കാൻ ഏതാനും ദിവസങ്ങൾ മാത്രം അവശേഷിക്കെ ഗർഭിണിയായ യുവതിയെ ഒരുകൂട്ടം ആളുകൾ തട്ടിക്കൊണ്ടു പോകുന്നതും അവിടെനിന്ന് രക്ഷപ്പെടുന്നതിനായി ആ യുവതി നടത്തുന്ന പോരാട്ടത്തിന്റെ കഥയുമായിരുന്നു ലില്ലി പറഞ്ഞത്. ദുൽഖർ സൽമാൻ നായകനായി എത്തിയ ഒരു യമണ്ടൻ പ്രേമകഥ ഉൾപ്പെടെ നിരവധി ചിത്രങ്ങളിൽ നായികയായി താരം പിന്നീട് പ്രത്യക്ഷപ്പെടുകയുണ്ടായി.
2020ലെ കേരള ഫിലിം ക്രിട്ടിക് അവാർഡ് മികച്ച നടി എന്ന നിലയിൽ താരം നേടിയെടുക്കുകയുണ്ടായി. ആണും പെണ്ണും, വെള്ളം,വുൾഫ് എന്നീ ചിത്രത്തിലെ അഭിനയത്തിനായിരുന്നു താരത്തിന് ഈ പുരസ്കാരം ലഭിച്ചത്. ഇന്ന് സിനിമ മേഖലയിൽ സജീവ സാന്നിധ്യം ആണെങ്കിൽ പോലും ഒരുകാലത്ത് ഏറെ ബുദ്ധിമുട്ടുകൾ താരം അനുഭവിച്ചിരുന്നു.
ആദ്യ കാലങ്ങളിൽ ഇൻറർവ്യൂനും മറ്റും പോകുന്നതിനായി തൻറെ കയ്യിൽ നല്ലൊരു വസ്ത്രം പോലും ഇല്ലായിരുന്നു എന്നും അതിനുശേഷമാണ് സമ്പാദിക്കണം എന്ന് തോന്നിയത് എന്നും താരം വ്യക്തമാക്കുന്നു. ജീവിതത്തിൽ അനുഭവിച്ച പ്രയാസങ്ങൾ തന്നെയാണ് ഇന്ന് സംയുക്ത എന്ന താരത്തെ ബോൾഡ് ആക്കി നിർത്തുന്നത് എന്നാണ് താരം പറയുന്നത്.