വ്യത്യസ്തമായ വേഷങ്ങളിലൂടെ ശ്രദ്ധ നേടിയ താരമാണ് രസ്‌ന പവിത്രന്‍. ഊഴം, ജോമോന്റെ സുവിശേഷങ്ങള്‍, ആമി തുടങ്ങിയ ചിത്രങ്ങളിലൂടെയായിരുന്നു താരം ശ്രദ്ധ നേടിയത്. പൃഥ്വിരാജിന്റേയും ദുല്‍ഖറിന്റേയും സഹോദരിയായി അഭിനയിക്കാനുള്ള ഭാഗ്യമായിരുന്നു തുടക്കത്തില്‍ തന്നെ താരത്തിന് ലഭിച്ചത്.
ആരാധകർ ഏറ്റെടുത്ത ‘തെരിയാമാ ഉന്ന കാതലിച്ചിട്ടേന്‍’ എന്ന തമിഴ് സിനിമയില്‍ നായികയായ രസ്ന തമിഴ് പ്രേഷകരുടെ മനസ്സിലും സ്ഥാനം നേടി. സാമൂഹിക മാധ്യമങ്ങളിൽ വളരെ സജീവമായ താരം പങ്ക് വെക്കുന്ന ചിത്രങ്ങളും മറ്റും വളരെ കുറഞ്ഞ സമയം കൊണ്ട് ആരാധകർ ഏറ്റെടുക്കാറുണ്ട്.
ഇപ്പോളിതാ രസ്ന പവിത്രൻ പങ്ക് വെച്ച് കിടിലൻ ഫോട്ടോ ഷൂട്ട് ചിത്രങ്ങളാണ് സിനിമാ പ്രേഷകരുടെ ഇടയിൽ വലിയ രീതിയിൽ തരംഗംമാകുന്നത്. വളരെ മികച്ച നാടൻ കഥാപാത്രങ്ങളാൽ ഏറെ ശ്രദ്ധേ നേടിയ താരത്തിന്റെ വ്യത്യസ്ത രീതികൾ കണ്ട് അത്ഭുതപ്പെട്ടിരിക്കുയാണ് ആരാധകർ. ഹോട്ട് ലുക്കിൽ ആണ് താരത്തെ കാണാൻ കഴിയുന്നത്. നിമിഷ നേരംകൊണ്ടാണ് ചിത്രങ്ങൾ സമൂഹ മാധ്യമങ്ങളിൽ ഇടം പിടിച്ചത്.
പ്രശസ്ത സെലിബ്രിറ്റി ഫാഷൻ ഫോട്ടോഗ്രാഫറായ സെനി പി ആറുകാട്ട് എടുത്ത രസ്നയുടെ പുത്തൻ പുതിയ ഗ്ലാമറസ് ഫോട്ടോഷൂട്ടിലെ ചിത്രങ്ങളും ഇപ്പോൾ വൈറലായി കൊണ്ടിരിക്കുകയാണ്. അനൂപ് അരവിന്ദിന്റെ സ്റ്റൈലിങ്ങിൽ തൂവെള്ള നിറത്തിലെ ഔട്ട് ഫിറ്റിൽ രസ്ന ചെയ്ത ഷൂട്ടിന് താരത്തിന് മേക്കപ്പ് ചെയ്തത് ശ്രുതി സായിയാണ്. ഫോട്ടോ കണ്ടാണ് സിനിമയിലേക്ക് അവസരം ലഭിച്ചത്. ഊഴത്തിലേക്കുള്ള അവസരം ലഭിച്ചതില്‍ ഒരുപാട് സന്തോഷമായിരുന്നു.
മേക്കപ്പ്മാന് മുന്നില്‍ ഇരുന്നപ്പോള്‍ കൂടുതല്‍ സുന്ദരിയാവുമെന്നായിരുന്നു കരുതിയത്. അതിനിടയിലാണ് മുഖത്ത് നീലനിറമൊക്കെ തന്ന് ഒരുമാതിരിയാക്കിയത്. മരിച്ച് കിടക്കുന്നരംഗമായിരുന്നു ആദ്യ ദിനത്തില്‍. നല്ല സ്‌റ്റൈലായി പോയതിന് ശേഷമായിരുന്നു ഇത്. ബാലചന്ദ്രമേനോന്‍ സാറും സീത മാമും നേരത്തെ തന്നെ ഇത് പോലെ കിടക്കുകയായിരുന്നു.
അത് കണ്ടപ്പോള്‍ എനിക്കും സന്തോഷമായി, കൂട്ടാളികളുണ്ടല്ലോ. വില്ലനൊക്കെ വന്ന് അറ്റാക്ക് ചെയ്യുന്ന രംഗത്തില്‍ പേടിച്ച് പോയിരുന്നു. ആ രംഗം ചളമാക്കുമോയെന്ന ആശങ്കയായിരുന്നു ജീത്തു സാറിനുണ്ടായിരുന്നത്. അമ്മയുണ്ടാക്കുന്ന എല്ലാ വിഭവങ്ങളും ഇഷ്ടമാണ്. കോളേജില്‍ പഠിച്ചിരുന്ന സമയത്ത് ബിരിയാണിയെന്നായിരുന്നു പേര്. അടുക്കളയില്‍ അമ്മയെ സഹായിക്കാറുണ്ട്.
ജനിച്ചതും വളര്‍ന്നതും പഠിച്ചതുമെല്ലാം കണ്ണൂരിലാണ്. ലിറ്ററേച്ചറാണ് പഠിച്ചത്. സുഗതകുമാരിയേയും രാത്രിമഴയുമാണ് മഴ പെയ്യുമ്പോള്‍ ഓര്‍ക്കാറുള്ളത്. മമ്മൂട്ടിയെയാണോ മോഹന്‍ലാലിനെയാണോ കൂടുതലിഷ്ടമെന്ന് ചോദിച്ചപ്പോള്‍ മമ്മൂക്ക ഫാനാണ് താനെന്നായിരുന്നു രസ്‌ന പറഞ്ഞത്. സിനിമയിൽ കൂടുതൽ സജീവമായി നായികയായി തിളങ്ങുമെന്ന് വിചാരിച്ചിരുന്ന സമയത്താണ് രസ്ന വിവാഹിതയായത്.
ശേഷം സിനിമയിൽ നിന്ന് വിട്ടുനിൽക്കുകയാണെങ്കിലും മോഡലിംഗ് രംഗത്ത് രസ്ന ഇപ്പോഴുമുണ്ട്. ഡാലിന്‍ സുകുമാരന്‍ ആണ് രസ്നയുടെ ഭര്‍ത്താവ്. കഴിഞ്ഞ വര്‍ഷമായിരുന്നു വിവാഹം. ഗുരുവായൂരിൽ വെച്ചായിരുന്നു ഇവരുടെ വിവാഹം. സിനിമാ മേഖലയില്‍ നിന്നും സംവിധായകന്‍ സത്യന്‍ അന്തിക്കാടും വിവാഹത്തില്‍ പങ്കെടുക്കാനായി എത്തിയിരുന്നു.