in ,

അശ്വതി വേറെ മൂഡിലാണ്.. ഷൂട്ടിംഗ് സമയത്തെ രസകരമായ നിമിഷം പങ്കുവച്ച് അമൃത.. വീഡിയോ ഏറ്റെടുത്ത് ആരാധകർ

സിനിമ സെറ്റുകളുടെ പിന്നാമ്പുറ കാഴ്ചകളും, ഇവർ തമ്മിലുള്ള രസകരമായ സൗഹൃദം നിമിഷങ്ങളും എന്നും പ്രേക്ഷകർക്ക് പ്രിയങ്കരമായ കാഴ്ചകളാണ്. പലപ്പോഴും സിനിമ സെറ്റിലെയും വീടുകളിലെയും മറ്റും വീഡിയോകളും ചിത്രങ്ങളും താരങ്ങൾ പങ്കുവയ്ക്കുന്നതിന് സമൂഹമാധ്യമങ്ങളിൽ വലിയ റീച് കിട്ടാറുമുണ്ട്.

സിനിമയിലോ സീരിയലോ അഭിനയിക്കുന്ന താരങ്ങൾക്ക് ഇടയിൽ സൗഹൃദങ്ങൾ കാത്തു സൂക്ഷിക്കുന്നത് വളരെ വിരളമാണ് എന്നാണ് പൊതുവേ കേട്ട് വരുന്നത്. എന്നാൽ ഇന്നത്തെ കാലത്ത് പല അഭിനേതാക്കളും പങ്കുവയ്ക്കുന്ന വീഡിയോകൾ മറിച്ചാണ് കാണിക്കുന്നത്. വിവിധ സീരിയലുകളിലൂടെയും വെബ് സീരീസുകളിലൂടെയും മലയാളികൾക്ക് സുപരിചിതരായ രണ്ട് അഭിനേതാക്കൾ ആണ് അമൃത നായരും അശ്വതി നായരും.

ടെലിവിഷൻ അവതാരികയായി തൻറെ പ്രൊഫഷൻ തുടങ്ങിയ ഒരാളാണ് അശ്വതി നായർ. ഫ്ലവേഴ്സ് ടിവിയിലെ ഉപ്പും മുളകും എന്ന കോമഡി സീരിയലിലൂടെയാണ് അശ്വതി മലയാളി പ്രേക്ഷകർക്കിടയിൽ സുപരിചിത ആവുന്നത്. ഉപ്പും മുളകും സീരിയലിലെ മുടിയന്റെ കടുത്ത ആരാധകയായ പൂജാ ജയറാം എന്ന കഥാപാത്രമായി ആണ് അശ്വതി രംഗപ്രവേശം ചെയ്യുന്നത്.

സീരിയലിലെ മറ്റൊരു ജനപ്രിയ താരമായിരുന്ന ജൂഹി റുസ്ഥാഗി പോയതിനുശേഷം റേറ്റിംഗ് താഴേക്ക് പതിച്ചു കൊണ്ടിരിക്കുന്ന സമയത്താണ് അശ്വതി ഉപ്പും മുളകും വീട്ടിൽ എത്തുന്നത്. പിന്നീട് തൻറെ ജനപ്രീതി ഏറെ വർദ്ധിക്കുന്ന കാഴ്ചയാണ് അശ്വതി കാണുന്നത്. അതേസമയം ഏഷ്യാനെറ്റിലെ കുടുംബ പരമ്പരയായ കുടുംബവിളക്കിലെ ശീതൾ എന്ന കഥാപാത്രത്തെ അവതരിപ്പിച്ചാണ് അമൃത കുടുംബ പ്രേക്ഷകർക്കിടയിൽ ശ്രദ്ധേയ ആവുന്നത്.

എന്നാൽ പിന്നീട് അതിൽ നിന്ന് പിന്മാറിയ അമൃത സ്റ്റാർ മാജിക്കൽ പങ്കെടുക്കുകയും നിരവധി വെബ്സൈസുകളുടെ ഭാഗമാവുകയും ചെയ്തിരുന്നു. ധാരാളം ടെലിവിഷൻ ഷോകളിലും അമൃത തൻറെ സാന്നിധ്യം അറിയിച്ചിട്ടുണ്ട്. സമൂഹമാധ്യമങ്ങളിൽ വളരെ വലിയ ഫാൻ ബേസ് ഉള്ള ഈ താരങ്ങൾ, തങ്ങളുടെ സോഷ്യൽ മീഡിയ അക്കൗണ്ട് വളരെ സജീവമായി ഉപയോഗിക്കാറുണ്ട്.

ഇപ്പോൾ കൗമുദി ടിവിയിൽ പ്രക്ഷേപണം ചെയ്തുകൊണ്ടിരിക്കുന്ന ലേഡീസ് റൂം എന്ന കോമഡി സീരിയലിൽ ഇരുവരും ഒരുമിച്ച് അഭിനയിക്കുകയാണ്. ഇതിൻറെ ഷൂട്ടിംഗ് സെറ്റിൽ നിന്നുള്ള രസകരമായ ഒരു വീഡിയോ അമൃത പങ്ക് വെച്ചതാണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ തരംഗമായി കൊണ്ടിരിക്കുന്നത്. അശ്വതി അമൃതയെ ശല്യം ചെയ്യുന്നതായി കാണുന്ന ഒരു വീഡിയോ ആണ് ഇവർ പങ്കുവെച്ചിരിക്കുന്നത്.

ചേച്ചി വേറെ മൂഡിലാണ് എന്ന തരം കമൻറുകൾ ആരാധകർ വീഡിയോയ്ക്ക് താഴെ ഇടുന്നുണ്ട്. എന്തായാലും തങ്ങളുടെ പ്രിയപ്പെട്ട അഭിനേതാക്കളുടെ രസകരമായ ഈ വീഡിയോ ആരാധകവൃന്ദം ഏറ്റെടുത്തിരിക്കുകയാണ്. വളരെ മികച്ച പ്രതികരണം ആണ് വീഡിയോയ്ക്ക് ലഭിച്ചു കൊണ്ടിരിക്കുന്നത്.

Written by Editor 1

മാറിടം വലുതായി പോയതിന്റെ പേരിൽ തന്നെ അപമാനിച്ചു, കൂടെ കിടക്കാൻ നിർമ്മാതാവ് വിളിച്ചു: വെളിപ്പെടുത്തലുമായി യുവ നടി സായന്തനി..!

ഞങ്ങൾ അഞ്ച് നിർമാതാക്കളും ചേർന്ന് നിന്നെ മാറി മാറി ഉപയോഗിക്കും.. താൻ നേരിട്ട ദുരനുഭവം പങ്കുവെച്ച് നടി ശ്രുതി ഹരിഹരൻ..!