1989 ഫെബ്രുവരി രണ്ടിന് തിരുവനന്തപുരത്ത് ഒരു തമിഴ് കുടുംബത്തിൽ ജനിച്ച ശ്രുതി ഹരിഹരൻ പഠിച്ചതും വളർന്നതും കർണാടകയിലായിരുന്നു. ബാംഗ്ലൂർ ക്രൈസ്റ്റ് യൂണിവേഴ്സിറ്റിയിൽ നിന്നും ബിബിഎം ബിരുദം കരസ്ഥമാക്കിയ ശ്രുതി ഭരതനാട്യം, കണ്ടമ്പററി ഡാൻസ് എന്നിവയിൽ പരിശീലനം നേടിയെടുത്തിട്ടുണ്ട്.
കൊറിയോഗ്രാഫറായ ഇംറാൻ സർദാനിയയുടെ ഡാൻസ് ഗ്രൂപ്പിൽ ചേർന്ന ശ്രുതി കന്നട സിനിമകളിൽ അസിസ്റ്റൻറ് കൊറിയോഗ്രാഫറായും ബാഗ്രൗണ്ട് ഡാൻസറായും മൂന്നുവർഷത്തോളം ജോലി ചെയ്തു. അതിനുശേഷം 2012 സിനിമ കമ്പനി എന്ന മലയാള ചിത്രത്തിൽ അഭിനയിച്ചുകൊണ്ട് അഭിനയ ജീവിതത്തിന് തുടക്കം കുറിച്ചു. ആ വർഷം തന്നെ ലൂസിയ എന്ന കന്നട ചിത്രത്തിൽ നായികയായി അരങ്ങേറുവാനും താരത്തിന് അവസരം ലഭിച്ചു.
ഇതിനെ തുടർന്ന് 30 ഓളം ചിത്രങ്ങളിൽ അഭിനയിക്കാൻ പിന്നീട് താരത്തിന് അവസരം ലഭിച്ചു. തെക്ക് തെക്ക് ഒരു ദേശത്ത്, സോളോ എന്നീ മലയാള ചിത്രങ്ങളിൽ അഭിനയിച്ച താരം മലയാളത്തിന് പുറമേ കന്നട, തമിഴ്, ഹിന്ദി എന്നീ ഭാഷകളിലും തൻറെ സജീവസാന്നിധ്യം രേഖപ്പെടുത്തി. കൂടുതൽ ചിത്രങ്ങളും കന്നടയിലാണ് താരം അഭിനയിച്ചത്.
2016 മികച്ച നടിക്കുള്ള കർണാടക സ്റ്റേറ്റ് അവാർഡും താരം നേടിയെടുത്തു. 2019 കന്നട അഭിനേതാവ് രാംകുമാറിനെ വിവാഹം ചെയ്തു സന്തോഷകരമായ കുടുംബജീവിതവുമായി മുന്നോട്ടു പോവുകയാണ് ഇപ്പോൾ ശ്രുതി. സിനിമ മേഖലയിൽ നിലനിൽക്കുന്ന പല പ്രശ്നങ്ങളും ചൂണ്ടിക്കാണിച്ചു ഇതിനോടകം നിരവധി താരങ്ങൾ രംഗത്തെത്തിയിട്ടുണ്ട്.
പല താരങ്ങളുടെയും വാക്കുകൾ വളരെ പെട്ടെന്ന് തന്നെയാണ് സോഷ്യൽ മീഡിയയിൽ വൈറലായി മാറിയിട്ടുള്ളത്. കാസ്റ്റിംഗ് കൗച്ച് എന്ന പ്രശ്നമാണ് അധികവും താരങ്ങൾ ഉയർത്തി കാണിച്ചിട്ടുള്ളത്. നായികമാർക്ക് സിനിമ മേഖലയിൽ നിലനിൽക്കണമെങ്കിൽ പ്രത്യേകിച്ച് പുതുമുഖ നായികമാർക്ക് കൂടുതൽ അവസരങ്ങൾ ലഭിക്കണമെങ്കിൽ സംവിധായകനോ നിർമ്മാതാവിനോ ഒപ്പം കിടക്ക പങ്കിടേണ്ട ഗതികേട് ആണെന്ന് ഇതിനോടകം പല താരങ്ങളും വ്യക്തമാക്കിയിട്ടുണ്ട്.
സ്ത്രീയുടെ ശരീരമാസ്വദിക്കുക എന്ന ലക്ഷ്യം മാത്രം മുന്നിൽ കണ്ടുകൊണ്ട് അത്തരത്തിലുള്ള കഥാപാത്രങ്ങൾ വെച്ച് നീട്ടുന്നവരും കുറവല്ല. ഇതിനെതിരെയൊക്കെ ഇതിനോടകം നിരവധി ശബ്ദമുയർത്തിയ താരങ്ങളും ഉണ്ട്. എന്നാൽ അഭിനയരംഗത്തേക്ക് കടന്നുവന്ന ആദ്യനാളുകളിൽ തനിക്ക് നേരിടേണ്ടി വന്ന അനുഭവത്തെപ്പറ്റി ശ്രുതി ഇപ്പോൾ തുറന്നു പറഞ്ഞപ്പോൾ അത് ഒരു അല്പം അത്ഭുതത്തോട് തന്നെയാണ് സിനിമ പ്രേമികൾ കേട്ടിരിക്കുന്നത്.
സിനിമാ മേഖലയിലേക്ക് കടന്നു വന്നപ്പോൾ ഒരു കന്നഡ ചിത്രത്തിൽ പ്രധാന വേഷത്തിൽ അഭിനയിക്കുവാൻ തന്നെ ക്ഷണിച്ചിരുന്നു എന്നും അവിടെയെത്തിയപ്പോൾ ഒരു നിർമ്മാതാവല്ല പകരം അഞ്ചു പേരായിരുന്നു നിർമ്മാതാക്കളായി ഉണ്ടായിരുന്നതെന്നും താരം വ്യക്തമാക്കുന്നു. മാത്രവുമല്ല അവർ അഞ്ചുപേരും തന്നെ മാറിമാറി ഉപയോഗിക്കും എന്ന കണ്ടീഷൻ മുന്നോട്ട് വയ്ക്കുകയായിരുന്നു. അത് അംഗീകരിച്ചാൽ മാത്രം അഭിനയിക്കാൻ അവസരം തരാമെന്ന് പറഞ്ഞപ്പോൾ അവസരം വേണ്ടെന്നു പറയുകയും തനിക്കെതിരെ ഉണ്ടായ മോശം അനുഭവത്തിന് എതിരെ ശക്തമായി പ്രതികരിക്കുകയും ചെയ്തു എന്നാണ് ശ്രുതി ഇപ്പോൾ വ്യക്തമാക്കിയിരിക്കുന്നത്.