സിനിമ മേഖലയിൽ തങ്ങൾക്ക് നേരിട്ടുള്ള ദുരനുഭവങ്ങളെ കുറിച്ച് തുറന്നു പറഞ്ഞുകൊണ്ട് പല താരങ്ങളും രംഗത്തെത്തിയിട്ടുണ്ട്. പ്രത്യേകിച്ച് സ്ത്രീകൾ. അവരിൽ പലരും കാസ്റ്റിംഗ് കൗച്ച് ബോഡി ഷേമിങ് പോലെയുള്ള പ്രവണതകളെ വലിയ രീതിയിൽ വിമർശിച്ചിട്ടുമുണ്ട്.
അത് നേരിടുന്ന വ്യക്തിക്ക് എത്രത്തോളം വിഷമത നൽകുന്നതാണ് എന്ന് വ്യക്തമാക്കുന്ന പല സംഭവങ്ങളും നമ്മൾക്കു മുന്നിൽ ഉണ്ടായിട്ടുണ്ട്. ഇത്തരം ദുഷിച്ച പ്രവണതകൾക്കെതിരെ വിമർശനങ്ങൾ പല കോണിൽ നിന്നും ഉയരുന്നുണ്ട് എങ്കിലും, പലപ്പോഴും കാസ്റ്റിംഗ് കൗചുകളും ഇത്തരം കളിയാക്കല്ലുകളും ധാരാളമായി സ്ത്രീകൾ സിനിമ സെറ്റുകളിൽ നേരിടേണ്ടി വരാറുണ്ട് എന്നാണ് താരങ്ങൾ തുറന്നു പറയാറുള്ളത്.
ഇപ്പോൾ അത്തരത്തിൽ ഒരു വെളിപ്പെടുത്തലുമായി രംഗത്തെത്തിയിരിക്കുന്നത് ടെലിവിഷനിലൂടെ പ്രേക്ഷകർക്ക് സുപരിചിതയായ അഭിനേത്രി സായന്തനി ഘോഷാണ്. ബോളിവുഡ് ബബിളിന് നൽകിയ അഭിമുഖത്തിൽ ആയിരുന്നു സായന്തനി ഈ വെളിപ്പെടുത്തലുകൾ നടത്തിയത്. നാഗിൻ 2, ബെനോ മേരി ദുൽഹൻ, സബ്കി ലാഡലി ബേബോ, സഞ്ജീവനി തുടങ്ങി മികച്ച വിജയം നേടിയ ധാരാളം പരമ്പരകളിലൂടെ സായന്തനി പ്രേക്ഷകർക്ക് സുപരിചിതയാണ്.
തൻറെ കരിയർ ആരംഭിച്ച കാലത്ത് തന്നെ ധാരാളം അധിക്ഷേപങ്ങളും കളിയാക്കലുകളും നേരിടേണ്ടി വന്നിട്ടുണ്ട് എന്ന് താരം തുറന്നു പറഞ്ഞിട്ടുണ്ട്. കൂടുതലായും മാറിടത്തിന്റെ വലിപ്പ കൂടുതലിന്റെ പേരിലാണ് മോശം വാക്കുകളും അധിക്ഷേപങ്ങളും മറ്റും നേരിടേണ്ടി വന്നിട്ടുള്ളത് എന്നാണ് താരം തുറന്നു പറയുന്നത്. തൻറെ ഓർമ്മയിൽ ഇത്തരം അനുഭവങ്ങൾ ടീനേജ് കാലം മുതൽ തന്നെ നേരിടേണ്ടി വന്നിട്ടുണ്ട് എന്നും ഇവയെല്ലാം പലപ്പോഴും ആത്മവിശ്വാസത്തെ തന്നെ തകർക്കുന്നതാണ് എന്നും സായന്തനി വ്യക്തമാക്കുന്നു.
ഒരിക്കൽ ഒരു സ്ത്രീ അവരോട് പറഞ്ഞത്, ‘നിൻറെ മാറിടം പരന്നതല്ല, നീ സുന്ദരിയാണ്. നിൻറെ മാറിടത്തിന്റെ കാര്യം പറയുകയാണെങ്കിൽ നീ ധാരാളം സെക്സ് ചെയ്യാറുണ്ടാകും അല്ലേ’, എന്ന് ആയിരുന്നു. ആ സ്ത്രീ അന്ന് കരുതിയിരുന്നത് സെക്സ് ധാരാളം ചെയ്താൽ മാറിടം വലുതാകും എന്നായിരുന്നു എന്നും സായന്തനി ഓർത്തെടുക്കുന്നു. എന്തിനാണ് അവർ അന്ന് അങ്ങനെ പറഞ്ഞത് എന്ന് പോലും തനിക്കറിയില്ല എന്നും അന്ന് താൻ കന്യകയായിരുന്നു എന്നും എന്താണ് സംഭവിക്കുന്നത് എന്ന് മനസ്സിലായില്ല എന്നും താരം വ്യക്തമാക്കുന്നു.
ഇത്തരം സംഭവങ്ങൾ നമ്മൾ അറിയാതെ തന്നെ നമ്മളിൽ മുറിവുകളുണ്ടാകും എന്നാണ് താരം പറയുന്നത്. തനിക്ക് ബോഡി ഷേമിങ് മാത്രമല്ല കാസ്റ്റിംഗ് കൗ ച്ച് അനുഭവങ്ങളും നേരിടേണ്ടി വന്നിട്ടുണ്ട് എന്ന് വെളിപ്പെടുത്തുന്നു. ഒരിക്കൽ ഒരു നിർമ്മാതാവിൽ നിന്നും നേരിട്ട ഒരു മോശം അനുഭവമാണ് താരം തുറന്നു പറയുന്നത്. തന്നെ കൂടുതൽ അടുത്തറിയാനായി ഒരുമിച്ച് സമയം ചെലവിടാൻ ആവശ്യപ്പെട്ടു എന്നാണ് താരം പറയുന്നത്.
കഥാപാത്രത്തെ ശരിയായ രീതിയിൽ അവതരിപ്പിക്കാൻ തനിക്ക് ആകില്ല എന്നും അതിനാൽ കൂടുതൽ അറിയാനായി ഒരുമിച്ച് സമയം ചിലവിടാൻ എന്നായിരുന്നു അയാൾ പറഞ്ഞതെന്നും സായന്തനി വ്യക്തമാക്കുന്നു. അത്തരം സംഭവങ്ങളെ കയ്യോടെ കൈകാര്യം ചെയ്യുമെങ്കിലും ചിലപ്പോഴൊക്കെ അത്തരം ഓർമ്മകൾ വിഷാദത്തിലേക്ക് കൂട്ടിക്കൊണ്ടു പോകും എന്നാണ് സായന്തനി വെളിപ്പെടുത്തുന്നത്.