in ,

അമ്പോ.. നീല സാരിയിൽ അതി സുന്ദരിയായി അഭയ ഹിരണ്മയി, കിടിലൻ ഫോട്ടോസ് കാണാം

മലയാളികൾക്ക് ഏറെ പ്രിയങ്കരയായ ഗായികാ താരമാണ് അഭയ ഹിരണ്മയി. ഗോപി സുന്ദർ ഈണം നൽകി സോഷ്യൽ മീഡിയയിൽ ഏറെ ശ്രദ്ധ നേടിയ ‘കോയിക്കോട്’ എന്ന ഗാനത്തിലൂടെ മലയാളികൾക്കിടയിൽ ഏറെ ശ്രദ്ധേയ ആയ അഭയ, ഇന്ന് നവ മാധ്യമങ്ങളിലെ സജീവ സാന്നിധ്യമാണ്. അഭയയുടെ പല പോസ്റ്റുകളും സോഷ്യൽ മീഡിയയിൽ ഏറെ വൈറൽ ആകാറുണ്ട്.

അഭയയുടെ പാട്ട് പോലെ തന്നെ വസ്ത്രധാരണ രീതിയും ആരാധകർക്ക് ഏറെ പ്രിയങ്കരമാണ്. ആരെയും മയക്കുന്ന സൗന്ദര്യത്തിന്റെയും ശബ്ദത്തിന്റെയും ഉടമയായ അഭയ ഹിരണ്മയി, മുൻപ് ആദ്യ ഭാര്യയുമായി വേർപിരിഞ്ഞ മ്യൂസിക് ഡയറക്ടർ ഗോപി സുന്ദറുമായി ഒൻപത് വർഷത്തോളം ലിവിങ് റിലേഷനിൽ ആയിരുന്നു. അടുത്തിടെയാണ് ഇവർ ബ്രേക്ക് അപ്പ് ആവുന്നതായി വാർത്തകൾ പുറത്ത് വരുന്നത്.

പിന്നീട് ഗോപി സുന്ദർ ഗായിക അമൃത സുരേഷുമായി സ്നേഹ ബന്ധത്തിൽ ആവുകയായിരുന്നു. ഈ കാലയളവിൽ തന്നെ ഗോപി സുന്ദറിന്റെ കൂടെ അവാർഡ് ഷോയിൽ എത്തിയിരുന്ന അഭയയുടെ ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. ഇതിൻറെ പേരിൽ പലരും നിന്നും താരത്തിന് സൈബർ ആക്രമണങ്ങൾ നേരിടേണ്ടി വന്നിട്ടുണ്ട്.

ഇതിനെതിരെ പ്രതികരിച്ചുകൊണ്ട് ഇരുകൂട്ടരും അന്ന് രംഗത്തെത്തിയിരുന്നു. അതിന് ശേഷം താരം കൂടുതലായും തൻറെ ഗ്ലാമറസ് ആയ ചിത്രങ്ങളാണ് സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്യാറുള്ളത്. അത്തരത്തിൽ ഉള്ള നിരവധി ചിത്രങ്ങൾ ഇതിനോടകം താരം സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്തിട്ടുണ്ട്. താരത്തിന്റെ ആകാരഭംഗി കൊണ്ട് തന്നെ ഇത്തരം ചിത്രങ്ങൾ ആരാധകർ വളരെ വേഗം ഏറ്റെടുക്കാറുണ്ട്. ഇപ്പോൾ സോഷ്യൽ മീഡിയയിൽ തരംഗം ആയിരിക്കുന്നത് താരത്തിന്റെ പുതുപുത്തൻ ഗ്ലാമർ ചിത്രങ്ങൾ ആണ്.

നീല സാരിയിൽ അഭയ പങ്കുവെച്ചിട്ടുള്ള ചില സെൽഫികൾ ആണ് സെൽഫി സ്റ്റോറികൾ എന്ന് ക്യാപ്ഷൻ നൽകിക്കൊണ്ട് താരം പങ്കുവെച്ചിരിക്കുന്നത്. ‘എന്നെപ്പറ്റി എന്നെക്കുറിച്ച് എല്ലാം’ എന്നും താരം ക്യാപ്ഷന് ഒപ്പം ചേർത്തിരിക്കുന്നു. 2014 പുറത്തിറങ്ങിയ നാക്കു പെന്റ നാക്കു റ്റാക എന്ന സിനിമയിലൂടെയാണ് അഭയ വെള്ളിത്തിരയുടെ പിന്നണി ഗായക രംഗത്തേക്ക് എത്തുന്നത്. മഞ്ജു വാര്യർ നായികയായ ലളിതം സുന്ദരം എന്ന സിനിമയിൽ അതിഥി വേഷവും താരം കൈകാര്യം ചെയ്തിരുന്നു. മലയാളത്തിൽ മാത്രമല്ല തെലുങ്കിലും അഭയ തൻറെ കഴിവ് തെളിയിച്ചിട്ടുണ്ട്.

തന്റെ ജീവിതത്തിൽ ഉണ്ടായ പല പ്രതിസന്ധിഘട്ടങ്ങളിലും വീറും വാശിയോടും കൂടി പൊറുതി ജയിച്ച് മുന്നിലേക്ക് വന്ന ഈ കലാകാരി പലപ്പോഴും സൈബർ ആക്രമണങ്ങളെ നേരിടേണ്ടി വന്നിട്ടുണ്ട്. എന്നാൽ ഇവയ്ക്കെതിരെ മുഖം കൊടുക്കാതെ മൈൻഡ് ചെയ്യാതെ തൻറെ പ്രൊഫഷണൽ ലൈഫും ആയി മുന്നോട്ടു പോവുകയാണ് അഭയാ ഹിരണ്മയി. സിനിമയിൽ മാത്രമല്ല മോഡലിംഗ് രംഗത്തും സജീവമായി നിലകൊള്ളുന്ന അഭയക്ക് ആരാധക പിന്തുണയും ഏറെയാണ്.

Written by Editor 1

എന്റെ അടിവസ്ത്രം കാണിക്കുവാൻ സംവിധായകൻ എന്നോട് ആവശ്യപ്പെട്ടു; വെളിപ്പെടുത്തലുമായി നടി പ്രിയങ്ക ചോപ്ര, സംഭവം ഇങ്ങനെ..!

പ്രായത്തെ മറികടന്ന് തന്റെ 55 -ാം വയസിലും അമ്പരിപ്പിക്കുന്ന മെയ്‌ വഴക്കം, ആരാധകരെ ഞെട്ടിച്ച് ലിസിയുടെ യോഗ പ്രകടനം: വീഡിയോ