ബോളിവുഡിലെ എക്കാലത്തെയും തിളങ്ങുന്ന സൂപ്പർതാരമാണ് പ്രിയങ്ക ചോപ്ര. സൗന്ദര്യമത്സരത്തിലൂടെ കടന്നുവന്ന താരത്തിന്റെ സിനിമ അരങ്ങേറ്റം തമിഴിലൂടെ ആയിരുന്നു. പിന്നാലെ ബോളിവുഡിലേക്ക് എത്തിയ താരം സമാനതകൾ ഇല്ലാത്ത വിജയമാണ് സിനിമാ മേഖലയിൽ നിന്നും കരസ്ഥമാക്കിയത്.
താര കുടുംബത്തിൻറെ പാരമ്പര്യമോ ഗോഡ് ഫാദർമാരോ ഇല്ലാതെയാണ് പ്രിയങ്ക ബോളിവുഡിലെ സൂപ്പർ നായികയായി മാറിയത്. ഇതേ വിജയം തന്നെ ഹോളിവുഡിലും ആവർത്തിക്കുവാൻ താരത്തിന് സാധിക്കുകയുണ്ടായി. ബോളിവുഡിൽ നിന്നും ഹോളിവുഡിൽ എത്തിയ വിജയം നേടി ഇന്ന് ലോകമെമ്പാടും ആരാധകരുള്ള ഗ്ലോബൺ ഐക്കൺ ആണ് പ്രിയങ്ക ചോപ്ര.
താരത്തിന്റെ ബോളിവുഡിലേക്കുള്ള തിരിച്ചുവരവിനായി കാത്തിരിക്കുകയാണ് സിനിമാലോകവും ആരാധകരും. ഈയിടെ അമ്മയായി മാറിയതിന്റെ സന്തോഷവും പ്രിയങ്ക സോഷ്യൽ മീഡിയയിലൂടെ ആരാധകരെ അറിയിച്ചിരുന്നു. ഇന്ന് ലോകം ആരാധിക്കുകയും ഒരുപാട് പെൺകുട്ടികൾക്ക് പ്രചോദനവുമായി മാറിയ താരമാണ് പ്രിയങ്ക. എന്നാൽ തന്റെ കരിയറിൽ മറ്റു പലരെയും പോലെ പല വെല്ലുവിളികളും തനിക്കും നേരിടേണ്ടിവരുന്നു വന്നിട്ടുണ്ടെന്ന് താരം ഇതിനോടകം വ്യക്തമാക്കി കഴിഞ്ഞു.
സഹതാരങ്ങൾക്കൊപ്പം ഉള്ള പ്രണയ ഗോസിപ്പ് മുതൽ കുടുംബം കലക്കി എന്ന പേര് വരെ പ്രിയങ്കയ്ക്ക് ലഭിച്ചിരുന്നു. ഇതിനുമുമ്പ് താരം ഇതിനെപ്പറ്റി വ്യക്തമാക്കുകയും ചെയ്തിരുന്നു. 2012 ൽ നൽകിയ അഭിമുഖത്തിലാണ് പ്രിയങ്ക മനസ്സുതുറന്ന് കാര്യങ്ങൾ പറഞ്ഞത്. തന്നെക്കുറിച്ച് നിരന്തരം ഗോസിപ്പുകൾ വരുന്നതിന് കാരണം ബോളിവുഡിലെ ഏറ്റവും വെറുക്കപ്പെടുന്ന താരം പ്രിയങ്ക ചോപ്ര ആയതാണോ എന്നതായിരുന്നു ചോദ്യം.
ഇതിന് പ്രിയങ്ക നൽകിയ മറുപടി അന്ന് ഏറെ ചർച്ച ചെയ്യപ്പെട്ടിരുന്നു. ഞാൻ ഇന്റർസ്റ്റിംഗ് ആണെന്നതാണ് എന്നെക്കുറിച്ച് സംസാരിക്കാനുള്ള കാരണമെന്ന് എനിക്ക് തോന്നുന്നത്. ഞാൻ വളരെയധികം സ്വകാര്യത കാത്തുസൂക്ഷിക്കുന്ന ആളാണ്. അതായിരിക്കും എനിക്ക് ചുറ്റുമുള്ള ഗോസിപ്പുകളുടെ കാരണം. എന്റെ വ്യക്തിജീവിതം ഞാൻ മാധ്യമങ്ങളിൽ ചർച്ച ചെയ്യാറില്ല എന്നാണ് താരം അന്ന് മറുപടിയായി പറഞ്ഞത്.
ഒരിക്കൽ ഒരു അഭിമുഖത്തിൽ അമിതാബച്ചന്റെ വാക്കുകൾ തനിക്ക് പ്രചോദനമായി മാറിയെന്നും താരം വ്യക്തമാക്കിയിരുന്നു. പഴയ ഒരു അഭിമുഖത്തിൽ അമിതാബച്ചൻ പറഞ്ഞ ഒരു കാര്യമാണ് എന്റെ കരിയറിൽ കെട്ടിപ്പടുത്തതിന് അടിസ്ഥാനം എന്ന് പ്രിയങ്ക പറയുന്നു. എത്ര തവണ സ്ക്രീനിൽ വരുന്നു എന്നതല്ല കാര്യം, വരുന്ന സമയം എന്തു ചെയ്യുന്നു എന്നതാണ് എന്നതായിരുന്നു അദ്ദേഹം പറഞ്ഞതെന്നും താരം വ്യക്തമാക്കുന്നു.
സിനിമാ മേഖലയിൽ നായികമാർക്ക് നേരിടുന്ന പല പ്രശ്നങ്ങളെയും പറ്റി ഇതിനോടകം സൈബർ ലോകം ചർച്ചചെയ്യുന്ന കാര്യമാണ്. ഇപ്പോൾ തന്നോട് ഒരു പ്രശസ്ത സംവിധായകൻ തൻറെ അടിവസ്ത്രം പ്രദർശിപ്പിക്കാൻ ആവശ്യപ്പെട്ടതിനെ പറ്റിയാണ് പ്രിയങ്ക പറഞ്ഞിരിക്കുന്നത്. കഥാപാത്രങ്ങൾ ഇഴകി ചേർന്ന് അഭിനയിക്കുന്ന ഒരു ഗാനരംഗത്തിൽ ആ രംഗത്തിനുവേണ്ടി എൻറെ അടിവസ്ത്രം പ്രദർശിപ്പിക്കുവാൻ സംവിധായകൻ ആവശ്യപ്പെട്ടിരുന്നു എന്നാണ് പ്രിയങ്ക വ്യക്തമാക്കിയിരിക്കുന്നത്.