അമ്പത്തിയഞ്ചാം വയസ്സിലും അമ്പരിപ്പിക്കുന്ന മെയ്വഴക്കത്തോടെ യോഗ അഭ്യസിച്ച് ലിസി. രാജ്യാന്തര യോഗ ദിനത്തോടനുബന്ധിച്ച് താരം പങ്കുവച്ചിരിക്കുന്ന വിഡിയോ കണ്ട ഞെട്ടലിലാണ് ആരാധകര്‍. യോഗ നിങ്ങളുടെ ജീവിതം മാറ്റിമറിക്കുകയും മെച്ചപ്പെടുത്തുകയും ചെയ്യുമെന്നാണ് ലിസി ഉറപ്പു പറയുന്നു. ഫെയ്‌സ്ബുക്കിലൂടെയാണ് താരം വിഡിയോ പുറത്തുവിട്ടിരിക്കുന്നത്.
അമ്പത്തിയഞ്ചാം വയസ്സിലും ഞെട്ടിക്കുന്ന മെയ്വഴക്കമാണ് താരത്തിന് എന്നാണ് ആരാധകരുടെ പക്ഷം. നിരവധി പേരാണ് പോസ്റ്റിന് കമന്റുമായി എത്തുന്നത്. ഒരു ദിവസം ഇരുപത് മിനിട്ട് നേരമെങ്കിലും യോഗക്കുവേണ്ടി മാറ്റിവക്കണമെന്ന് ലിസി പറയുന്നു. അത് നിങ്ങളുടെ ജീവിതം മാറ്റിമറിക്കുകയും മെച്ചപ്പെടുത്തുകയും ചെയ്യുമെന്നും ലിസി ഉറപ്പു തരുന്നു. യോഗ ഒരു അനുഭവമാണ് പരീക്ഷണമാണ്.
അതിന് വിശ്വാസം ആവശ്യമില്ല. അത് അനുഭവിച്ചറിയാനുള്ള ധൈര്യം മാത്രം ഉണ്ടായാല്‍ മതി. ഓഷോയുടെ ഈ വാക്കുകള്‍ എഴുതിയാണ് ലിസി തന്റെ കുറിപ്പ് അവസാനിപ്പിക്കുന്നത്. സ്ഥിരമായി യോഗ ചെയ്യുന്ന ആളാണ് ഞാന്‍. കളരിയും യോഗ പോലെ തന്നെ നല്ലതാണ്. യോഗ പോലെ തന്നെ ഉപകാരപ്രദമായ പുരാതന കലയായ കളരിപ്പയറ്റിന് കൂടുതല്‍ പ്രചാരണം നല്‍കണമെന്നാണ് ഞാന്‍ പറയുന്നത്. അല്ലെങ്കില്‍ ഇതും നാമാവിശേഷമാകും. ലിസി പറയുന്നു.
മലയാളചലച്ചിത്ര നടി. നെല്ലിക്കാട്ടില്‍ പാപ്പച്ചന്റെയും ഏലിയാമ്മയുടെയും മകളായി എറണാംകുളം ജില്ലയിലെ പൂക്കാട്ടുപടിയില്‍ ജനിച്ചു. വളരെ ചെറുപ്പത്തിലെ മാതാപിതാക്കള്‍ വേര്‍പിരിഞ്ഞതിനാല്‍ അമ്മയുടെ സംരക്ഷണയിലാണ് വളര്‍ന്നത്.
ലിസിയുടെ വിദ്യാഭ്യാസം സെന്റ് തെരേസാസ് സ്‌കൂളിലും കോളേജിലുമായിട്ടായിരുന്നു. പ്രീഡിഗ്രിയ്ക്കു പഠിയ്ക്കുമ്പോള്‍ തന്റെ പതിനാറാം വയസിലാണ് ലിസി സിനിമാമേഖലയിലേയ്ക്ക് പ്രവേശിയ്ക്കുന്നത്. സിനിമയില്‍ ശ്രദ്ധകേന്ദ്രീകരിയ്ക്കുന്നതിന് വേണ്ടി പഠനം ഇടയ്ക്കു നിര്‍ത്തിവെച്ചു.
1982-ല്‍ ‘ഇത്തിരിനേരം ഒത്തിരി കാര്യം’ എന്ന ബാലചന്ദ്രമേനോന്‍ സിനിമയിലൂടെയാണ് ലിസി തുടക്കം കുറിയ്ക്കുന്നത്. താമസിയാതെ മലയാള സിനിമയിലെ മുന്‍നിര നായികയായി വളര്‍ന്നു. എണ്‍പതുകളിലെ പ്രധാനപ്പെട്ട എല്ലാ നായകന്മാരുടെയും നായികയായി ലിസി അഭിനയിച്ചു. മോഹന്‍ലാലിന്റെയും,മുകേഷിന്റെയും നായികയായാണ് കൂടുതല്‍ അഭിനയിച്ചത്. അവരോടൊപ്പം ലിസി അഭിനയിച്ച ബോയിംഗ് ബോയിംഗ്, ചിത്രം, താളവട്ടം, ഓടരുതമ്മാവാ ആളറിയാം, മുത്താരംകുന്ന് പി ഒ..
എന്നിവ ശ്രദ്ധേയമായ ചിത്രങ്ങളാണ്. നായികയായി തിളങ്ങി നില്‍ക്കുമ്പോളും നായകന്റെ സഹോദരിയായോ, നായികയുടെ കൂട്ടുകാരിയായോ പ്രാധാന്യം കുറഞ്ഞ റോളുകളില്‍ അഭിനയിക്കാന്‍ ലിസിയ്ക്ക് മടിയുണ്ടായിരുന്നില്ല. മലയാളത്തില്‍ മാത്രമല്ല ചില തമിഴ്, തെലുങ്കു സിനിമകളിലും ലിസി അഭിനയിച്ചു. തമിഴില്‍ കമലഹാസന്റെ നായികയായും അഭിനയിച്ചിട്ടുണ്ട്. ഏകദേശം നൂറോളം സിനിമകളില്‍ ലിസി അഭിനയിച്ചിട്ടുണ്ട്.
സംവിധായകന്‍ പ്രിയദര്‍ശനുമായി പ്രണയത്തിലായ ലിസി 1990 ഡിസംബര്‍ 13ന് അദ്ദേഹത്തെ വിവാഹം ചെയ്തു. വിവാഹത്തോട് കൂടി ലിസി അഭിനയം നിര്‍ത്തി. പ്രിയദര്‍ശന്‍ – ലിസി ദമ്പതികള്‍ക്ക് രണ്ട് മക്കളാണുള്ളത് മകള്‍ കല്യാണി , മകന്‍ സിദ്ധാര്‍ഥ്. കല്യാണി ഇന്ന് ശ്രദ്ധിക്കപ്പെടുന്ന യുവനടിയാണ്. ഇരുപത്തിനാലു വര്‍ഷത്തെ ദാമ്പത്യ ജീവിതത്തിനു ശേഷം ലിസിയും, പ്രിയദര്‍ശനും 2016 സെപറ്റംബറില്‍ വേര്‍പിരിഞ്ഞു.