മലയാളികൾക്ക് ഏറെ പ്രിയപ്പെട്ടവരാണ് നടി താര കല്യാണും മകൾ സൗഭാഗ്യ വെങ്കിടേഷും. താര കല്യാൺ അഭിനയത്തിൽ തിളങ്ങുമ്പോൾ സോഷ്യൽ മീഡിയയുടെ താരമാണ് സൗഭാഗ്യ. ഒരു വ്ലോഗറെന്ന നിലയിലും ശ്രദ്ധ നേടിയ വ്യക്തിയാണ് സൗഭാഗ്യ.
അമ്മ താരകല്യാണിന്റെ വിവാഹത്തെ കുറിച്ച് സംസാരിക്കുന്ന ഒരു പുതിയ വീഡിയോയുമായി എത്തിയിരിക്കുകയാണ് സൗഭാഗ്യ ഇപ്പോൾ. എല്ലാ തവണത്തേയും പോലെ തന്നെ ഇത്തവണയും സ്‌പെഷലായ വീഡിയോയുമായാണ് താന്‍ വന്നിട്ടുള്ളതെന്ന് പറഞ്ഞായിരുന്നു സൗഭാഗ്യ സംസാരിച്ചത്. ലോകത്ത് എത്ര കുട്ടികള്‍ക്ക് ഈ ഭാഗ്യം കിട്ടിയെന്നറിയില്ല, അമ്മയുടെ ബിഗ് ഡേയില്‍ അമ്മയെ സുന്ദരിയാക്കാന്‍ എനിക്ക് അവസരം ലഭിച്ചിരിക്കുകയാണ്.
പൊതുവെ ആരേയും മുഖത്ത് തൊടാന്‍ അനുവദിക്കാറില്ലെന്ന് താര പറഞ്ഞപ്പോള്‍ എന്നെ അനുവദിച്ചേ പറ്റൂവെന്നായിരുന്നു സൗഭാഗ്യയുടെ മറുപടി. അമ്മയെ വധുവായി ഒരുക്കുന്നതിന്റെ വീഡിയോയായിരുന്നു സൗഭാഗ്യ പങ്കുവെച്ചത്. ഇടയ്‌ക്കൊക്കെയാണ് മമ്മിയെന്ന് പറയാറുള്ളത്. താരയെന്നാണ് എപ്പോഴും വിളിക്കുന്നത്. ഇതുവരെ ചീത്തയൊന്നും വിളിച്ചിട്ടില്ല.
മുന്‍പൊരിക്കല്‍ ഡാന്‍സ് പരിപാടിക്കിടെ ക്ഷീണം തോന്നി അമ്മ കിടക്കുകയായിരുന്നു. ഞാന്‍ മേക്കപ്പ് ചെയ്യാമെന്ന് പറഞ്ഞിരുന്നു. എഴുന്നേറ്റ് വന്ന അമ്മ ഞെട്ടിപ്പോയിരുന്നു. പുരികത്തിന്റെയൊക്കെ ഷേപ്പ് തന്നെ ഞാന്‍ മാറ്റിയിരുന്നു. ആ പേടിയാണ് അമ്മയ്ക്ക് ഇപ്പോഴുമുള്ളത്. അതിന്റെ നെഞ്ചിടിപ്പിലാണ് അമ്മ ഇപ്പോഴും.
അമ്മയ്ക്ക് ബ്രൈഡാവാന്‍ ഇഷ്ടമാണോയെന്ന് ചോദിച്ചപ്പോള്‍ സ്റ്റാര്‍ട്ട് ആക്ഷന്‍ പറഞ്ഞാല്‍ ഏത് വേഷം ഇടാനും ഞാന്‍ റെഡിയാണെന്നായിരുന്നു താരയുടെ മറുപടി. ശരിക്കും ബ്രൈഡാവാന്‍ താല്‍പര്യമുണ്ടോ, അങ്ങനെയെങ്കില്‍ പാര്‍ട്‌നറിനുണ്ടായിരിക്കേണ്ട കാര്യങ്ങളെന്തൊക്കെയാണെന്നും സൗഭാഗ്യ ചോദിച്ചിരുന്നു. 6.2 ഹൈറ്റ് വേണം, സത്യസന്ധനായിരിക്കണം. ലോയലായിരിക്കണം.
എന്നേക്കാളും പ്രയോറിറ്റി എന്റെ മകള്‍ക്ക് കൊടുക്കണം. ഭയങ്കര കെയറിംഗായിരിക്കണം. മടി പാടില്ല, എപ്പോഴും ആക്ടീവായിരിക്കണം. അത്യാവശ്യം പൈസയുള്ളായിരിക്കണം. അമ്മ കല്യാണം കഴിക്കുന്നയാളെക്കുറിച്ച് ഞാന്‍ പ്രതീക്ഷിക്കുന്നത് തെറ്റല്ലേയെന്നായിരുന്നു സൗഭാഗ്യ ചോദിച്ചത്. അമ്മ ഉദ്ദേശിക്കുന്ന തരത്തില്‍ അത്രയധികം സത്യസന്ധതയുള്ള ആരുമുണ്ടാവില്ല.
ആര്‍ക്കും ഉപദ്രവമില്ലാത്ത കള്ളങ്ങളൊക്കെ പറയുന്നവരാവും മിക്കവരും. സിംഗിള്‍ മദര്‍ ലൈഫ് വളരെയധികം സ്്‌ട്രെസ് നിറഞ്ഞതായിരുന്നു. അച്ഛന്‍ പോയതിന് ശേഷം മറ്റൊരു പങ്കാളിയെക്കുറിച്ച് ചിന്തിച്ചിരുന്നില്ല. സൗഭാഗ്യ വല്യ പ്രാരാബ്ധങ്ങള്‍ തന്നിട്ടില്ലെന്നായിരുന്നു താര കല്യാണ്‍ പറഞ്ഞത്. സൗഭാഗ്യയുടെ വിവാഹം തീരുമാനിക്കുമ്പോള്‍ അഭിപ്രായം ചോദിക്കാന്‍ ആരുമുണ്ടായിരുന്നില്ല.
ആ സമയത്ത് വല്ലാത്തൊരു ഒറ്റപ്പെടലായിരുന്നു. സൗഭാഗ്യയുടെ അച്ഛനെ ശരിക്കും മിസ് ചെയ്തിരുന്നു. അവളോടായിരുന്നു ഞാന്‍ എല്ലാ കാര്യങ്ങളും ചോദിച്ചത്. പൂവ് വെക്കാന്‍ ഏറെയിഷ്ടമുള്ളയാളാണ് ഞാന്‍. ഭര്‍ത്താവ് മരിച്ചതിന് ശേഷം പൊട്ട് വെക്കുന്നതും പൂവ് വെക്കുന്നതുമൊന്നും ശരിയല്ലെന്നായിരുന്നു പണ്ടുള്ളവര്‍ പറഞ്ഞിരുന്നത്.
ഭര്‍ത്താവ് വരുമ്പോള്‍ സീമന്തരേഖയില്‍ സിന്ദൂരം തൊടുന്നുവെന്നല്ലാതെ ആഭരണം ധരിക്കുന്നതും പൂവ് വെക്കുന്നതുമെല്ലാം നേരത്തെ തന്നെ ചെയ്തിരുന്ന കാര്യങ്ങളല്ലേയെന്നായിരുന്നു ഒരാള്‍ എന്നോട് ചോദിച്ചത്. എന്നെ പൊട്ടില്ലാതെ കാണാനിഷ്ടമില്ലെന്നായിരുന്നു പ്രിയപ്പെട്ടവരെല്ലാം പറഞ്ഞത്. എന്ത് കിട്ടിയാലും അമ്മയ്ക്ക് തരുന്നതിഷ്ടമുള്ളയാളാണ് സൗഭാഗ്യ. എനിക്ക് ജീവിതത്തില്‍ കിട്ടിയ ഏറ്റവും വലിയ സൗഭാഗ്യം എന്റെ മോളാണെന്ന് പറഞ്ഞ് വികാരഭരിതയാവുകയായിരുന്നു താര കല്യാണ്‍.
ഞാനും കുടുംബാംഗങ്ങളുമെല്ലാം കൂടെയുണ്ട്. നമുക്കിത് റിയലാക്കിയാലോ എന്ന് ചോദിച്ചപ്പോള്‍ പത്മനാഭസ്വാമിയാണ് എന്റെ കണവനെന്നായിരുന്നു താര കല്യാണ്‍ പറഞ്ഞത്. സെലിബ്രിറ്റികളുള്‍പ്പടെ നിരവധി പേരായിരുന്നു വീഡിയോയ്ക്ക് താഴെ കമന്റുകളുമായെത്തിയത്.
ഭര്‍ത്താവ് മരിച്ച സ്ത്രീകൾക്ക് പുനർവിവാഹം ചെയ്യണമെന്ന് ആഗ്രഹമുണ്ടെങ്കിൽ അതിനെ പ്രോത്സാഹിപ്പിക്കേണ്ടതുണ്ടെന്ന വലിയൊരു സന്ദേശമാണ് ഈ വീഡിയോയിലൂടെ സൗഭാഗ്യ നൽകുന്നത്. “ഈ വീഡിയോ എന്റെ ഹൃദയം നിറച്ചു. നീയായിരിക്കുന്നതിന് നന്ദി സൗഭാഗ്യ, താരാമ്മ, നിങ്ങളെ ഞാൻ സ്നേഹിക്കുന്നു,” എന്നാണ് വീഡിയോയ്ക്ക് പേളി കമന്റ് ചെയ്തിരിക്കുന്നത്. “ഇങ്ങനെയൊരു മകളെ കിട്ടിയ താര എത്ര ഭാഗ്യവതിയാണ്,”, “ഇങ്ങനെ ഉയർന്ന ചിന്താഗതിയുള്ള മക്കളാണ് ഓരോ രക്ഷിതാക്കളുടെയും ഭാഗ്യം,” എന്നിങ്ങനെ പോവുന്നു വീഡിയോയ്ക്ക് ലഭിക്കുന്ന കമന്റുകൾ.