മലയാള സിനിമയിലെ എക്കാലത്തെയും സൂപ്പർ സ്റ്റാറിൽ ഒരാളാണ് പത്മശ്രീ മോഹൻലാൽ. മലയാള സിനിമയിൽ പകരം വെയ്ക്കാനില്ലാത്ത ഒരു അത്ഭുത നടനാണ് താരം. താരം പിന്നിട്ട വഴികൾ എല്ലാം ചരിത്രം സൃഷ്ടിച്ചിരുന്നു. ഇപ്പോൾ സിനിമയിൽ ആദ്യമായി സംവിധായകന്റെ വേഷത്തിൽ എത്തിയിരിക്കുകയാണ് താരം. മോഹൻലാലിന്റെ ആദ്യ സംവിധാന സിനിമയായ ബറോസ് ഇതിനകം തന്നെ സോഷ്യൽ മീഡിയയിൽ തരംഗം സൃഷ്ടിചിരികുകയാണ്.
ഇന്ത്യൻ സിനിമയിൽ തന്നെ ഒരു ബിഗ് ബജറ്റ് ചിത്രം ആണ് ഇത്. എന്നാൽ നിർമ്മാതാവ് ആന്റണി പെരുമ്പാവൂർ ഇതിന്റെ ഒരു ദിവത്തെ ചിത്രീകരണ ചെലവ് വെളിപ്പെടുത്തിയിരിക്കുകയാണ്. ഏകദേശം ഒരു ദിവസം 20 ലക്ഷത്തിൽ പരം രൂപയാണ് ആവുന്നത് എന്നാണ് പറഞ്ഞിരിക്കുന്നത്. ഒരു പക്ഷെ ഹോളിവുഡ് നിലവാരത്തിലുള സിനിമയാണ് മോഹൻലാൽ സംവിധാനം ചെയുന്നത് ഇതിലെ പ്രധാന കഥാപത്രവും മോഹൻലാൽ തന്നെയാണ്.
ഫോർട്ട് കൊച്ചിയിലെ ഹോട്ടലിൽ വെച്ചായിരുന്നു സിനിമയുടെ ആദ്യ ചിത്രീകരണം ആരംഭിച്ചത്. എന്നാൽ കൊറോണയുടെ പശ്ചാതലത്തിൽ ഇപ്പോൾ ഷൂട്ടിംഗ് നിർത്തിവെച്ചിരിക്കുകയാണെന്നും ആന്റണി വെളിപെടുത്തി.
സിനിമ മുഴുവനും ത്രീഡിൽ ആണ് ചിത്രീകരിക്കുന്നത്. അതുകൊണ്ട് തന്നെ നിരവധി മുന്നൊരുക്കങ്ങൾ നടത്തേണ്ടതുണ്ട്. എന്തായാലും ബോറോസ് ഇന്ത്യൻ സിനിമയിൽ തന്നെ ചർച്ച ചെയ്യാൻ പോവുന്ന സിനിമയായിരിക്കും എന്നതിൽ ഒരു സംശയവും ഇല്ലെന്നും ആന്റണി പെരുബാവൂർ വെളിപ്പെടുത്തി. എന്തായാലൂം മോഹൻലാലിന്റെ ആരാധകർ സിനിമയികായി കാത്തിരിക്കുകയാണ്.