നടി, മോഡൽ, അവതാരിക എന്നീ നിലകളിൽ തിളങ്ങി നിൽക്കുന്ന താരമാണ് വൈഗ റോസ്. ഇതിനോടകം മിനിസ്ക്രീനിലും ബിഗ് സ്ക്രീനിലും താരം അഭിനയിച്ചിട്ടുണ്ട്. സോഷ്യൽ മീഡിയയിൽ അടക്കം സജീവമായ താരം നിരവധി സിനിമകളിലും ടിവി ഷോകളിലും വ്യത്യസ്തമായ കഥാപാത്രങ്ങൾ അവതരിപ്പിച്ചുകൊണ്ട് രംഗത്തെത്തിയിട്ടുണ്ട്.
അഭിനയ ജീവിതത്തിൽ സജീവമായിത്തന്നെ ഉണ്ടായിരുന്ന താരത്തെ പ്രേക്ഷകരുടെ ഇഷ്ടതാരമാക്കി മാറ്റിയത് കുളി സീൻ എന്ന ഹൃസ്വ ചിത്രമായിരുന്നു. മലയാളിയാണെങ്കിലും ഇന്നിപ്പോൾ താരം താമസിക്കുന്നത് ചെന്നൈയിലാണ്. കുഞ്ചാക്കോ ബോബന്റെ ഓർഡിനറി എന്ന ചിത്രത്തിലൂടെയായിരുന്നു താരം ബിഗ് സ്ക്രീനിലേക്ക് അരങ്ങേറിയത്.
മലയാളത്തിനു പുറമേ തമിഴിലും സജീവമായി നിലനിൽക്കുവാനും ശ്രദ്ധേയമായ കഥാപാത്രങ്ങൾ അവതരിപ്പിക്കുവാനും താരത്തിനു സാധിക്കുകയുണ്ടായി. ഫ്ലവേഴ്സ് സംപ്രേക്ഷണം ചെയ്തിരുന്ന സൂപ്പർ ഹിറ്റ് ഗെയിമിംഗ് ഷോയായ സ്റ്റാർ മാജിക്കിലൂടെയാണ് താരം മിനിസ്ക്രീം രംഗത്ത് സജീവമായത്. ഇതിലൂടെ ലക്ഷക്കണക്കിന് ആരാധകരെ നേടിയെടുക്കാനും താരത്തിന് സാധിക്കുകയുണ്ടായി.
ഒട്ടനവധി ടിവി ഷോകളുടെ ഭാഗമായ താരം മോഡൽ എന്ന നിലയിലാണ് തൻറെ ശ്രദ്ധ കൂടുതൽ പതിപ്പിച്ചിരിക്കുന്നത്. സോഷ്യൽ മീഡിയയിൽ സജീവമായ താരം ഗ്ലാമർ ചിത്രങ്ങൾ അടക്കം പങ്കുവെക്കാറുണ്ട്. ഇപ്പോൾ അത്തരത്തിൽ താരം പോസ്റ്റ് ചെയ്ത ഏറ്റവും പുതിയ ചിത്രങ്ങൾ ഏറ്റെടുത്തിരിക്കുകയാണ് ആരാധകർ.
ചിത്രങ്ങൾ നിമിഷനേരം കൊണ്ടാണ് സൈബർ ലോകം ഏറ്റെടുത്ത് കഴിഞ്ഞത്. കളിയച്ഛൻ, ലച്ചുമീ തുടങ്ങിയ ചിത്രങ്ങളാണ് താരം അഭിനയിച്ച ശ്രദ്ധേയമായ മറ്റ് ചിത്രങ്ങൾ. സീരിയൽ സിനിമാ താരമായ സാധിക വേണുഗോപാലുമായി വളരെ അടുത്ത സുഹൃദ്ബന്ധം കാത്തുസൂക്ഷിക്കുന്ന ഒരാൾ കൂടിയാണ് വൈഗ.
സിമ്മിംഗ് പൂളിനരികിൽ നിന്ന് വൈഗ ചെയ്ത കിടിലൻ ഫോട്ടോഷൂട്ട് ആരാധകരെ ഞെട്ടിച്ചിരുന്നു. കയ്യിൽ വൈ ൻ ഗ്ലാസ് പിടിച്ചു ചുവപ്പ് ഡ്രെസ്സിൽ ആണ് താരം അന്ന് ഫോട്ടോഷൂട്ടിൽ പ്രത്യക്ഷപ്പെട്ടത്. സമൂഹത്തിൽ നിലനിൽക്കുന്ന പല പ്രശ്നങ്ങൾക്കെതിരെയും വൈഗ തുറന്ന നിലപാടുകളും ആയി രംഗത്തെത്താറുണ്ട്.
ആക്രമിക്കപ്പെട്ട നടിക്ക് പിന്തുണ അറിയിച്ചു പങ്കുവെച്ച പോസ്റ്റിന് അശ്ലീല കമൻറ് ഇട്ടയാൾക്കെതിരെ രൂക്ഷ പ്രതികരണവും ആയി വൈഗ രംഗത്തെത്തിയിരുന്നു. വീട്ടിൽ ഉപയോഗിക്കുന്ന ഭാഷ തന്നോട് പറയാൻ വരരുതെന്ന് ഇയാളുടെ കമന്റും ഇൻസ്റ്റഗ്രാം അക്കൗണ്ട് വിവരങ്ങളും പങ്കുവെച്ചുകൊണ്ട് വൈഗ കുറിച്ചിരുന്നു. ആക്രമിക്കപ്പെട്ട നടിയുടെ വാക്കുകൾ വൈഗ ഇൻസ്റ്റാഗ്രാം സ്റ്റോറി ആക്കിയിരുന്നു.
ഇതിനാണ് അശ്ലീല മറുപടി വന്നത്. എന്ത് പോസ്റ്റിടണം എപ്പോൾ എങ്ങനെ സപ്പോർട്ട് ചെയ്യണം എന്നുള്ളത് എൻറെ ഇഷ്ടം. ഇങ്ങനത്തെ ഭാഷയാണോ സാധാരണ വീട്ടിൽ ചേട്ടൻറെ അമ്മയോടും സഹോദരിയോടും പറയാറുള്ളത്. പാവം വീട്ടുകാർ ഗതികെട്ട് കേൾക്കും.
പക്ഷേ ഇങ്ങോട്ട് പറയാൻ വരണ്ട. മൈൻഡ് യുവർ ലാംഗ്വേജ് എന്നായിരുന്നു വൈഗ കുറിച്ചത്. താരത്തിന് പിന്തുണയുമായി നിരവധി ആരാധകരും സഹപ്രവർത്തകരും രംഗത്തെത്തിയിരുന്നു. ഇങ്ങനെ പ്രതികരിച്ചാൽ മാത്രമേ ഇത്തരം പ്രവർത്തികൾ ഉണ്ടാകാതിരിക്കു എന്ന അഭിപ്രായമാണ് കൂടുതലും ആളുകൾ ഉന്നയിച്ചത്.