in ,

ലാസ്റ്റ് ധരിച്ച ബിക്കിനി പോസ്റ്റ് ചെയ്യാമോ എന്ന് ആരാധകൻ.. ഉടനെ തന്നെ അത് പോസ്റ്റ്‌ ചെയ്ത് മാളവിക മോഹൻ..!

പട്ടം പോലെ എന്ന ദുൽക്കർ സൽമാൻ ചിത്രത്തിലൂടെ അഭിനയ ലോകത്തേക്ക് കടന്നു വന്ന താരമാണ് മാളവിക മോഹൻ.ആദ്യ ചിത്രത്തിലൂടെത്തന്നെ നിരവധി ആരാധകരെ നേടിയെടുക്കുവാൻ താരത്തിന് സാധിച്ചിട്ടുണ്ട്.പ്രശസ്ത ഛായാഗ്രഹകൻ കെ യു മോഹനന്റെ മകളായ താരം മോഡലിംഗ് രംഗത്തും സജീവമാണ്.

മലയാളത്തിന് പുറമേ മറ്റ് തെന്നിന്ത്യൻ ഭാഷകളിലും തിളങ്ങിനിൽക്കുന്ന താരം ഇളയദളപതി വിജയ് നായകനായി എത്തിയ മാസ്റ്റർ എന്ന ചിത്രത്തിലൂടെ തമിഴകത്തിന്റെ ഹൃദയവും കവർന്നിരിക്കുകയാണ്. ഓരോ കഥാപാത്രത്തിലും വ്യത്യസ്തത കൊണ്ടുവരുവാൻ ആണ് എന്നും മാളവിക ശ്രമിച്ചിട്ടുള്ളത്. അത് പരിപൂർണ്ണ വിജയത്തിലെത്തിക്കുവാൻ താരത്തിന് സാധിച്ചിട്ടുമുണ്ട്.

തോന്നുന്ന ചിത്രങ്ങളിലെല്ലാം അഭിനയിക്കാതെ സെലക്ടീവായി കഥാപാത്രങ്ങളെയും ചിത്രത്തെയും തിരഞ്ഞെടുക്കുവാനും അതിലൂടെ തന്റെ കരിയർ മികച്ചതാക്കുവാനും ആണ് താരം എന്നും ശ്രമിച്ചിട്ടുള്ളത്. ബിക്കിനിയിലുള്ള ഫോട്ടോഷോട്ട് ചിത്രങ്ങൾ അടക്കം ഇതിനോടകം ധാരാളം ഫോട്ടോഷൂട്ട് ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ താരം അപ്‌ലോഡ് ചെയ്തിട്ടുണ്ട്. സിനിമയിൽ കാണുന്ന ആളല്ല താൻ വ്യക്തി ജീവിതത്തിൽ എന്ന് ഇതിനോടകം താരം തെളിയിച്ചു കഴിഞ്ഞു.

ഗ്ലാമർ ലുക്കിലാണ് താരം ഓരോ ചിത്രങ്ങളിലും പ്രത്യക്ഷപ്പെടുന്നത്. അതുകൊണ്ടുതന്നെ അംഗീകാരവും ഒപ്പം വിമർശനവും താരത്തിന് ഒരുപോലെ ലഭിക്കാറുണ്ട്. എന്നാൽ വിമർശിക്കുകയും പരിഹസിക്കുകയും ചെയ്യുന്നവർക്ക് അതിൻറെ വില മാത്രമാണ് പലപ്പോഴും മാളവിക കൊടുക്കുന്നത്. മറ്റുള്ളവർ തളർത്താൻ നോക്കുമ്പോൾ വീണ്ടും പൂർണ്ണമായി ഉയർത്തെഴുന്നേൽക്കാനാണ് താരം ശ്രമിക്കുന്നത്.

അത് ഓരോ ചിത്രങ്ങളിൽ നിന്നും വ്യക്തമാക്കുന്ന കാര്യവുമാണ്. മലയാളം, തമിഴ് എന്നീ ഭാഷകളിൽ സജീവമായി നിലനിൽക്കുന്ന താരം ഇപ്പോൾ സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്യുന്ന പല ചിത്രങ്ങളും വളരെ പെട്ടെന്ന് തന്നെ വൈറലായി മാറാറുണ്ട്. ഷോർട്ട് ഫ്രോക്കിലും മറ്റും കഴിഞ്ഞദിവസം താരം പങ്കുവെച്ച ചിത്രങ്ങളും വളരെ പെട്ടെന്ന് തന്നെയാണ് ആരാധകർ ഏറ്റെടുത്തത്.

ഇൻസ്റ്റഗ്രാമിലും മറ്റും ലക്ഷക്കണക്കിന് ആളുകളാണ് താരത്തെ പിന്തുടരുന്നത്. ലൈവിൽ എത്തി താരം തന്റെ വിശേഷങ്ങളൊക്കെ ആരാധകരുമായി പങ്കുവയ്ക്കാറുണ്ട്. ഒരാൾ താരത്തോടെ ഇൻസ്റ്റഗ്രാമിൽ ഏറ്റവും അവസാനം ചെയ്ത ബിക്കിനി ഫോട്ടോഷോട്ട് ചിത്രങ്ങൾ പോസ്റ്റ് ചെയ്യാമോ എന്ന് ചോദിക്കുകയായിരുന്നു.

സാധാരണഗതിയിൽ താരം അത് പോസ്റ്റ് ചെയ്യും എന്നാണ് ആരാധകർ കരുതിയിരുന്നത്. എങ്കിലും വളരെ വ്യത്യസ്തമായ ഒരു മറുപടിയാണ് മാളവിക നൽകിയത്. ചോദ്യം പറഞ്ഞ ആളെ മെൻഷൻ ചെയ്തുകൊണ്ട് ഇന്നർസിന്റെ ചിത്രങ്ങളാണ് താരം പോസ്റ്റ് ചെയ്തത്.

ഇത് കണ്ട ഉടൻ തന്നെ ഒരു വിഭാഗം ആളുകൾ താരത്തെ അംഗീകരിച്ചും പ്രശംസിച്ചും കൊണ്ട് രംഗത്തെത്തുകയും മറ്റൊരു വിഭാഗം ആളുകൾ വിമർശിച്ചുകൊണ്ട് രംഗത്തെത്തുകയും ചെയ്തു. എന്ത് തന്നെയാണെങ്കിലും സോഷ്യൽ മീഡിയയിലെ ഏറ്റവും പുതിയ ചർച്ച വിഷയം മാളവികയുടെ പുതിയ പോസ്റ്റാണ്.

Written by Editor 1

ചിലർ സ്വകാര്യ ഭാഗങ്ങൾ ഇൻബോക്സിൽ അയക്കും.. ഞാൻ അതൊന്നും ശ്രദ്ധിക്കാറില്ല; നിത്യ മേനോൻ തുറന്ന് പറയുന്നു

പുത്തൻ ക്യൂട്ട് ലുക്കിൽ അതിസുന്ദരിയായി വൈഗ, കണ്ണെടുക്കാൻ തോന്നുന്നില്ലെന്ന് ആരാധകർ, ഫോട്ടോസ് കാണാം