ട്രോളുകളിലൂടെ അറിയപ്പെടുന്ന നടിയാണ് ഗായത്രി സുരേഷ്. സിനിമകളിലേക്കാള്‍ അധികമായി ഗായത്രിയെ ആളുകള്‍ക്ക് പരിചയം അഭിമുഖങ്ങളിലൂടെയാണ്. എന്തും വെട്ടിത്തുറന്ന് പറയുന്നത് തന്നെയാണ് ഗായത്രിയെ വ്യത്യസ്തയാക്കുന്നത്. എന്നാല്‍ വലിയ ട്രോളുകളും സൈബര്‍ ആക്രമണവും നടി നേരിടേണ്ടി വന്നിരുന്നു.
ഇപ്പോള്‍ ഒരു അഭിമുഖത്തില്‍ ഗായത്രി പറഞ്ഞ വാക്കുകളാണ് ശ്രദ്ധേയമാകുന്നത്. തൃശ്ശൂര്‍ ശോഭ സിറ്റി മാളില്‍ പോകുമ്പോള്‍ അവിടെ സ്ഥിരമായിട്ട് ഒരു ചെക്കനെ കാണാറുണ്ടായിരുന്നു. ഭയങ്കര വൃത്തികേടായിട്ടാണ് എന്നോട് സംസാരിക്കുക. ഞാന്‍ തിരിച്ചൊന്നും പറയാറില്ല. ചിരിച്ച് പോരും. പിന്നെയാണ് ആലോചിക്കുക, അത് പറയാമായിരുന്നു ഇത് പറയാമായിരുന്നുവെന്ന് താരം പറയുന്നു.
അതേസമയം കോഫി വിത്ത് കരണില്‍ ആളുകള്‍ എന്തൊക്കെ തുറന്ന് പറയാറുള്ളത്. അതൊക്കെ ആളുകള്‍ ആ സെന്‍സിലാണ് എടുക്കുക. ഇവിടെ മാത്രമാണ് ഇതൊക്കെ പ്രശ്നമാകുന്നത്. പ്രണവിനെ ഇഷ്ടമാണെന്ന് പറഞ്ഞ സംഭവം ലാലേട്ടനൊന്നും അറിഞ്ഞു കാണില്ല. അവരൊക്കെ തിരക്കുള്ളവരല്ലേ. പ്രണവും അറിഞ്ഞു കാണില്ല. ഫുള്‍ ടൈം ടൂറൊക്കെയല്ലേ.
അതേസമയം ആലിയ ഭട്ട് എല്ലായിടത്തും പോയി രണ്‍ബീര്‍ കപൂറിനെ ഇഷ്ടമാണെന്ന് പറയും. എന്നിട്ടിപ്പോള്‍ എന്തായി? ഞാന്‍ അങ്ങനെയാണെന്നല്ല. ആലിയ ഭട്ട് മഹേഷ് ഭട്ടിന്റെ മകളാണ്. ആലിയ ഭട്ടാണ് എന്റെ ധൈര്യം. തുറന്ന് പറയുന്നതില്‍ എന്താണ് കുഴപ്പം. പ്രണവ് ഇഷ്ടമല്ലെന്ന് പറഞ്ഞാല്‍ എനിക്ക് വിഷമമാകില്ല. എനിക്ക് അങ്ങേരോട് ഇമോഷണല്‍ കണക്ഷന്‍ ഒന്നുമില്ലല്ലോ. എന്നാല്‍ പ്രണവിനെ നേരിട്ട് കണ്ടാല്‍ പറയില്ല. എനിക്കങ്ങനെ പിന്നാലെ നടക്കുന്നത് ഇഷ്ടമല്ല. ഇന്റര്‍വ്യൂവില്‍ ചോദിക്കുമ്‌ബോള്‍ പറയുന്നുവെന്നേയുള്ളൂ.
ഇന്റര്‍വ്യൂകളൊക്കെ ചര്‍ച്ചയായി മാറുമ്പോഴും വീട്ടില്‍ അമ്മ നല്ല സപ്പോര്‍ട്ടാണ്. എന്നാല്‍ അമ്മ ഇപ്പോള്‍ വേറെ കല്യാണം ആലോചിക്കാം എന്നൊക്കെയാണ് പറയുന്നത്. കല്യാണം പ്രായം ആയി. എന്നാല്‍ തനിക്ക് അറേഞ്ച് വിവാഹത്തോട് താല്‍പര്യമില്ല. കല്യാണം കഴിക്കാന്‍ വേണ്ടി ഒരാളെ കല്യാണം കഴിക്കാന്‍ താല്‍പര്യമില്ല. ഒരാളെ കണ്ടുമുട്ടി അങ്ങനെ കല്യാണം കഴിക്കുന്നതാണ് ഇഷ്ടം. കെട്ടുവാണെങ്കില്‍ പ്രണയ വിവാഹമായിരിക്കും.
ഒരേ അഭിപ്രായമുള്ള ആളുകള്‍ ചേര്‍ന്നാലെ ‘സെ ക്‌സ് ഈസ് നോട്ട് എ പ്രോമിസ്’ എന്ന ചിന്ത വര്‍ക്കാകൂ എന്നും ഗായത്രി പറയുന്നു. ഒരാള്‍ക്ക് ദീര്‍ഘകാലത്തേക്കുള്ള ബന്ധമായിരിക്കും ആവശ്യം. മറ്റൊള്‍ക്ക് അതിനോട് താല്‍പര്യമുണ്ടായികൊള്ളണമെന്നില്ല. അതിനാല്‍ ഓരേ ചിന്തി?ഗതിയുള്ള ആളുകള്‍ ധാരണയിലെത്തിയ ശേഷം അത്തരം പ്രവൃത്തികള്‍ ചെയ്യുന്നതാകും നല്ലത്. ശാരീരികമായ ബന്ധങ്ങളെ കുറിച്ചൊന്നും ഞാന്‍ ഇന്നേവരെ ചിന്തിച്ചിട്ടില്ല.
മീടു പോലുള്ള അനുഭവങ്ങള്‍ എനിക്ക് ഉണ്ടായിട്ടില്ല. ചിലരൊക്കെ അഡ്ജസ്റ്റ്‌മെന്റിന് താല്‍പര്യമുണ്ടോയെന്ന് ചോദിച്ചിട്ടുണ്ട്. അപ്പോള്‍ തന്നെ താല്‍പര്യമില്ലെന്ന് പറഞ്ഞ് അവസാനിപ്പിച്ചിട്ടാണ് ഞാന്‍ തിരികെ വരാറുള്ളത്. മീടു ആരോപണം ഉന്നയിക്കുമ്പോള്‍ ബലപ്രയോഗത്തിലൂടെ വന്നിട്ടുള്ള ശാരീരിക ഉപദ്രവമാണെങ്കില്‍ വെളിപ്പെടുത്തുന്നത് ശരിയാണ്. പണ്ട് രണ്ടുപേരും പരസ്പര സമ്മതത്തോടെ ചെയ്ത കാര്യം ഇപ്പോള്‍ മറ്റെയാളെ തകര്‍ക്കുക എന്ന ലക്ഷ്യത്തോടെ വീണ്ടും കുത്തിപ്പൊക്കി വരുന്നത് ശരിയാണെന്ന് തോന്നിയിട്ടില്ലെന്നും താരം വെളിപ്പെടുത്തി.
ട്രോളുകള്‍ നിരോധിക്കണമെന്ന് അന്ന് അങ്ങനെ പ്രതികരിച്ചത് ട്രോളുകള്‍ കിട്ടി തുടങ്ങിയ കാലത്തായിരുന്നു. ആ സമയത്ത് എല്ലാവരും നമ്മളെ കളിയാക്കുകയാണല്ലോ ഞാന്‍ കളിയാക്കപ്പെടുന്ന ഫിഗര്‍ ആണല്ലോ എന്ന ചിന്തയായിരുന്നു. പിന്നെയാണ് എന്റെ ചിന്താഗതി മാറുന്നത്. ആലിയ ഭട്ടും ലാലേട്ടനും ട്രോള്‍ ചെയ്യപ്പെടുന്നവരാണ്.
ഇവരൊക്കെ എക്സ്ട്രാ ഓര്‍ഡനറി ആളുകളാണ്. അതുകൊണ്ട് ഞാന്‍ അടിപൊളിയായത് കൊണ്ടാണ് എന്നെ ട്രോളുന്നത് എന്ന് ഞാന്‍ വിശ്വസിക്കാന്‍ തുടങ്ങി. സത്യം ചിലപ്പോള്‍ ഞാന്‍ മണ്ടിയായത് കൊണ്ടാകാം. പക്ഷെ ഞാന്‍ അതാണ് വിശ്വസിക്കുന്നത്. എന്റെ കൂടെ ആരും നിക്കുന്നില്ല. എന്റെ അമ്മയും അനിയത്തും പോലും നില്‍ക്കുന്നില്ല. എന്റെ കൂടെ ഒരു ഇന്നര്‍ വോയ്സുണ്ട്. അത് പറയുന്നത് പോലെയാണ് ഞാന്‍ ചെയ്യുന്നതെന്നും നടി പറയുന്നു.