in , ,

നോക്കിയിരിക്കാൻ തോന്നി പോകും, അത്രയ്ക്ക് അഴകാണ്, വൈറലായി പ്രിയയുടെ പുത്തൻ ചിത്രങ്ങൾ, കാണാം

ഒരൊറ്റ കണ്ണിറുക്കൽ സീൻ കൊണ്ട് ലോകമെമ്പാടും നിരവധി ആരാധകരെ നേടിയെടുത്ത താരമാണ് പ്രിയ വാര്യർ.ഒമർ ലുലുവിന്റെ സംവിധാന മികവിൽ പുറത്തിറങ്ങിയ ഒരു അഡാർ ലവ് എന്ന ചിത്രത്തിലൂടെ താരം നേടിയെടുത്ത ആരാധകരുടെ എണ്ണത്തിനും യാതൊരു കണക്കും ഇല്ല. അരങ്ങേറ്റ ചിത്രം റിലീസ് ആകുന്നതിനു മുൻപ് തന്നെ ബോളിവുഡിൽ അരങ്ങേറ്റം കുറിച്ച മലയാളിയാണ് പ്രിയ.

അതീവ ഗ്ലാമറസ് ആയി ആണ് താരം അടുത്തിടെ പല ചിത്രങ്ങളിലും പ്രത്യക്ഷപ്പെടുന്നത്. സോഷ്യൽ മീഡിയയിൽ സജീവമായ പ്രിയയുടെ പല ഫോട്ടോഷൂട്ട് ചിത്രങ്ങളും വളരെ പെട്ടെന്ന് തന്നെ വൈറലായി മാറിയിട്ടുണ്ട്. മലയാളത്തിലെ ഒറ്റ ചിത്രം കൊണ്ട് ബോളിവുഡിലേക്ക് ചേക്കേറുകാനും താരത്തിന് സാധിച്ചിട്ടുണ്ട്.

ആരാധകരെ പോലെ തന്നെ സുഹൃത്തുക്കളുടെ എണ്ണത്തിലും കണക്ക് സൂക്ഷിക്കാത്ത ഒരാൾ തന്നെയാണ് പ്രിയ വാര്യർ എന്നുപറഞ്ഞാൽ തെറ്റില്ല. കാരണം താരത്തിന്റെ പലപ്പോഴും പുറത്തുവരുന്ന ചിത്രങ്ങളിൽ ധാരാളം സുഹൃത്തുക്കളെയും കാണാൻ സാധിക്കും. സുഹൃത്തുക്കൾക്കൊപ്പം ആടിയും പാടിയും ആഘോഷ നിമിഷങ്ങൾ ഒക്കെ താരം സോഷ്യൽ മീഡിയയിൽ അപ്‌ലോഡ് ചെയ്യാറുണ്ട്.

ആദ്യ ചിത്രത്തിലൂടെ ധാരാളം ആരാധകരെ നേടിയെടുക്കുവാൻ പ്രിയക്ക് സാധിച്ചു. എങ്കിലും തുടർന്ന് അങ്ങോട്ടുള്ള കരിയറിൽ താരം ഏറ്റവും കൂടുതൽ നേടിയെടുത്തത് ട്രോളുകൾ തന്നെയാണെന്ന് പറയേണ്ടിയിരിക്കുന്നു. ചെയ്യുന്നത് പലതും ട്രോളന്മാർ നോക്കിയിരുന്ന് താരത്തെ വിമർശിക്കുവാനും കളിയാക്കുവാനും വേണ്ടി വിനിയോഗിക്കുകയായിരുന്നു.

എന്നാൽ അതിനൊന്നും വലിയ പ്രാധാന്യം കൊടുക്കുവാൻ താരം തയ്യാറായിട്ടില്ല. മറിച്ച് പറയുന്നവർ എന്തും പറഞ്ഞുകൊള്ളട്ടെ എന്ന നിലപാട് സ്വീകരിച്ചുകൊണ്ട് മുന്നോട്ടുപോകുവാനാണ് താരം ശ്രമിച്ചിട്ടുള്ളത്. ഫോട്ടോഷൂട്ടുകളിൽ പോലും എന്നും വ്യത്യസ്തത കൊണ്ടുവരുന്ന ആളാണ് പ്രിയ വാര്യർ.

അതുകൊണ്ടുതന്നെയാണ് താരത്തിന്റെ ചിത്രങ്ങൾ ഒക്കെ നിമിഷനേരം കൊണ്ട് സോഷ്യൽ മീഡിയയിൽ വൈറലായി മാറുന്നത്. അധിക ചിത്രങ്ങളിൽ ഒന്നും അഭിനയിച്ചിട്ടില്ല എങ്കിലും താരം കൈകാര്യം ചെയ്ത കഥാപാത്രങ്ങളൊക്കെ എന്നും സിനിമ പ്രേമികൾ ഓർത്തിരിക്കുന്നവ തന്നെയാണ്. മലയാള ചിത്രത്തിലൂടെയാണ് കരിയർ ആരംഭിച്ചതെങ്കിലും തുടർന്ന് ബോളിവുഡിലും മറ്റ് അന്യഭാഷകളിലും തിളങ്ങി നിൽക്കുവാനാണ് പ്രിയ ശ്രമിച്ചത്.

മലയാളി ആയിരുന്നിട്ട് കൂടി മലയാള സിനിമയിൽ നിന്നും മലയാളി സിനിമ പ്രേക്ഷകർക്കിടയിൽ നിന്ന് തനിക്ക് വേണ്ടവിധത്തിലുള്ള പ്രാധാന്യവും അംഗീകാരവും ലഭിച്ചിട്ടില്ലെന്ന് താരം മുൻപ് വ്യക്തമാക്കുകയുണ്ടായി. അത് തനിക്ക് ലഭിച്ചത് ബോളിവുഡിൽ നിന്നാണെന്നും എന്നാൽ തന്റെ മാതൃഭാഷയിൽ ഉള്ള ചിത്രങ്ങളിൽ അഭിനയിക്കുവാനാണ് തനിക്ക് ഏറെ താല്പര്യമെന്നും പ്രിയ വ്യക്തമാക്കുകയുണ്ടായി.

നല്ല കഥാപാത്രങ്ങൾ തനിക്ക് ലഭിക്കുകയാണ് എങ്കിൽ ഉറപ്പായും സിനിമ മേഖലയിൽ മലയാളത്തിൽ ശോഭിക്കുവാൻ താൻ ഉണ്ടാകും എന്ന നിലപാടും താരം സ്വീകരിച്ചിട്ടുണ്ട്. ഒരു ഇടവേളയ്ക്ക് ശേഷമുള്ള പ്രിയയുടെ ഏറ്റവും പുതിയ ഫോട്ടോഷൂട്ട് ചിത്രങ്ങളാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറൽ ആയിരിക്കുന്നത്. ചുവപ്പ് വസ്ത്രത്തിൽ എത്തിയിരിക്കുന്ന ഗ്ലാമർ ഫോട്ടോ ഷൂട്ടുകൾ വളരെ പെട്ടെന്ന് തന്നെ സോഷ്യൽ മീഡിയ ഏറ്റെടുത്തുകഴിഞ്ഞു.

Written by Editor 1

സിനിമയിൽ വേഷം വേണമെങ്കിൽ ആ നടന് എന്നെ ഒറ്റയ്ക്ക് കാണണമെന്ന് പറഞ്ഞു, നിർമ്മാതാവും അതിനെ പ്രോത്സഹാപ്പിച്ചു; വെളപ്പെടുത്തലുമായി നടി ഇഷ..!

സെ ക്സ് എൻജോയ് ചെയ്യാൻ വേണ്ടി ചെയ്യാം, എന്നുവെച്ച് നിങ്ങൾ ആ വ്യക്തിയെ വിവാഹം കഴിക്കണമെന്നല്ല; ഐശ്വര്യ ലക്ഷ്മിയുടെ അഭിപ്രായം വൈറലാകുന്നു…!