തെന്നിന്ത്യൻ സിനിമ മേഖലയിൽ ഇന്ന് ഒരുപാട് താരങ്ങൾ തിളങ്ങി നിൽക്കുന്നുണ്ട്. തങ്ങളുടെ സ്വന്തം കഴിവുകൊണ്ട് പ്രയത്നം കൊണ്ടും അഭിനയമേഖലയിൽ കഴിവ് തെളിയിച്ചവരാണ് ഈ താരങ്ങളിൽ അധികവും. അതുകൊണ്ടുതന്നെ അവർക്ക് വളർച്ചയുടെ പടവുകൾ താണ്ടാൻ സാധിച്ചതും വളരെ പെട്ടെന്നാണ്. കുറഞ്ഞ സമയം കൊണ്ട് ധാരാളം ആരാധകരെ നേടിയെടുത്ത നിരവധി താരങ്ങളുണ്ട്.
അതിൽ എടുത്ത് പറയേണ്ട പേരാണ് നിഷ കോപ്പീക്കറുടേത്. വളരെ പെട്ടെന്ന് തന്നെ ബോളിവുഡ് സിനിമ ലോകത്ത് തന്റേതായ ഒരു കഴിവും സ്ഥാനവും ഉറപ്പിക്കുവാൻ താരത്തിന് സാധിച്ചിട്ടുണ്ട്. ഗ്ലാമർ വേഷങ്ങൾ അടക്കം കൈകാര്യം ചെയ്യുന്നതിന് യാതൊരു മടിയും ഇല്ലാത്തതുകൊണ്ട് തന്നെ താരത്തിന് ധാരാളം ആരാധകരെയും ലഭിച്ചിട്ടുണ്ട്. കൈകാര്യം ചെയ്ത കഥാപാത്രങ്ങളൊക്കെ ഒന്നിനൊന്ന് മികച്ചതായി തന്നെയാണ് താരം ക്യാമറയ്ക്ക് മുന്നിൽ അവതരിപ്പിച്ചിട്ടുള്ളത്.
ആ കഥപാത്രങ്ങൾ ഒക്കെ വളരെ പെട്ടെന്ന് തന്നെ ആരാധകർ സ്വീകരിക്കുകയും ഏറ്റെടുക്കുകയും ചെയ്തിട്ടുണ്ടെന്ന് കാര്യത്തിലും സംശയം ഒന്നുമില്ല. ഇന്ന് താരത്തിന് ലഭിച്ചിരിക്കുന്ന പ്രേക്ഷക പിന്തുണയ്ക്കും അംഗീകാരത്തിനും പിന്നിൽ താരത്തിന്റെ കഠിന പരിശ്രമവും അഭിനയ മേഖലയിലുള്ള അഗാധമായ കഴിവും തന്നെയാണെന്ന് എടുത്ത് പറയേണ്ടിയിരിക്കുന്നു. എന്നാൽ പലപ്പോഴും പുറമെ കാണുന്നതുപോലെ അത്ര സുഖകരമായിരിക്കില്ല താരങ്ങളുടെ വ്യക്തി ജീവിതത്തിലെ കാര്യങ്ങൾ.
അഭിനയ മേഖലയിൽ നിന്ന് ആണെങ്കിൽ പോലും അവർക്ക് പലപ്പോഴും മോശം തരത്തിലുള്ള അനുഭവങ്ങൾ നേരിടെണ്ടതായി വരാറുണ്ട്. ഇതിനോടകം പല താരങ്ങളും തങ്ങൾക്ക് അത്തരത്തിൽ നേരിട്ട മോശം അനുഭവങ്ങളെ പറ്റി തുറന്നു പറഞ്ഞുകൊണ്ട് രംഗത്തെത്തിയിട്ടുണ്ട്. പലരുടെയും വാക്കുകൾ സൈബർലോകം വളരെ പെട്ടെന്ന് തന്നെ ഏറ്റെടുക്കുകയും ചെയ്തിട്ടുണ്ട്. ചലച്ചിത്രലോകത്തെ ആകെ ഞെട്ടിച്ചിരിക്കുകയാണ് പ്രമുഖ നടനെതിരായി ഇഷ ഉന്നയിച്ച ആരോപണം.
ബോളിവുഡിലെ പ്രമുഖനായ ഒരു നടനെതിരെയാണ് ഇഷയുടെ ഇത്തരത്തിൽ ഒരു ആരോപണം ഇപ്പോൾ പുറത്തുവന്നിരിക്കുന്നത്. ഒറ്റയ്ക്ക് കാണണമെന്ന് ആവശ്യപ്പെട്ട് നടൻ തന്നെ ക്ഷണിച്ച് എന്നാണ് ഇഷ വെളിപ്പെടുത്തിയിരിക്കുന്നത്. ഈ സംഭവത്തിന് ശേഷം താനാകെ തകർന്നു പോയെന്നും താരം വ്യക്തമാക്കുന്നു. ബോളിവുഡ് ഹംഗാമയ്ക്കെതിരെ നൽകിയ അഭിമുഖത്തിലാണ് തനിക്ക് നേരിടേണ്ടിവന്ന ദുരനുഭവത്തെപ്പറ്റി താരം വ്യക്തമാക്കിയത്.
രണ്ടായിരത്തിന്റെ പകുതിയോടെയാണ് തൻറെ ജീവിതത്തിൽ ഇത്തരത്തിൽ വളരെ മോശമായ ഒരു സംഭവം നടന്നത്. പ്രശസ്തനായ ഒരു നിർമ്മാതാവ് വിളിച്ചു ആ സമയത്ത് ചെയ്യാനിരുന്ന സിനിമയുടെ നായകൻറെ ഗുഡ് ലിസ്റ്റ് എൻറെ പേരുണ്ട് എന്നാണ് വിളിച്ചു പറഞ്ഞത്. എന്താണ് അതുകൊണ്ട് അദ്ദേഹം അർത്ഥമാക്കിയത് എന്ന് ആദ്യം എനിക്ക് മനസ്സിലായില്ല. ഞാൻ ഉടനെ തന്നെ നായകനെ വിളിക്കുകയും ചെയ്തു. അപ്പോഴാണ് ഒറ്റയ്ക്ക് അവിടേക്ക് ചെല്ലണമെന്ന് അയാൾ ആവശ്യപ്പെട്ടത്.
നിർമാതാവിനെ തന്നെ വിളിച്ച് ഞാനാ സിനിമയിൽ നിന്ന് ഒഴിവാക്കുകയായിരുന്നു. ആ സംഭവത്തിനുശേഷം ഞാൻ ആകെ തകർന്നുപോയെന്ന് ഇഷ വെളിപ്പെടുത്തുന്നു. കഴിവിലാണ് കാര്യം എന്നാണ് താൻ കരുതുന്നത്. പക്ഷേ ഇവിടെ സംഭവിക്കുന്നത് ഹീറോയുടെ ഗുഡ് ബുക്കിൽ കയറുന്നതിലാണ് കാര്യം എന്നതാണ്. ഗുഡ് ബുക്ക് എന്ന് പറയുന്നത് ഇതാണ്. എല്ലാവർക്കും ഒരു തുടക്കവും പ്രാധാന്യവും ഉണ്ടെന്നാണ് എനിക്ക് തോന്നുന്നത്. എന്നെ സംബന്ധിച്ചിടത്തോളം ജീവിതമാണ് ജോലിയെക്കാൾ വലുതെന്ന് താരം വ്യക്തമാക്കുന്നു.
1998ൽ പുറത്തിറങ്ങിയ ബോളിവുഡ് ചിത്രത്തിലൂടെയാണ് താരം ബിഗ് സ്ക്രീനിൽ അരങ്ങേറുന്നത്. അതേ വർഷം തന്നെ ചന്ദ്രലേഖ എന്ന ചിത്രത്തിലൂടെ തെലുങ്കിലും കാതിൽ കവിതയിലൂടെ തമിഴിലും കടന്നുവന്നു. തമിഴിൽ വിജയുടെ നായികയായി എത്തിയ നെഞ്ചിനിലെ വൻ ഹിറ്റായിരുന്നു. അരവിന്ദ് സാമിക്കൊപ്പം ഉള്ള ചിത്രവും ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. തമിഴ് – ഹിന്ദി വെബ്സൈസ് ആയ ദഹനത്തിലാണ് താരം ഏറ്റവും ഒടുവിൽ അഭിനയിച്ചത്.