എംബിബിഎസ് പഠനകാലത്ത് അഭിനയമോഹം തലയ്ക്ക് പിടിച്ച് മോഡലായും പിന്നീട് അവിടെ നിന്നും സിനിമ മേഖലയിലേക്കും കടന്നുവന്നതാരമാണ് ഐശ്വര്യ ലക്ഷ്മി. ആദ്യ ചിത്രങ്ങളിലൂടെ തന്നെ ശ്രദ്ധേയമായ പ്രേക്ഷകപ്രീതി നേടിയെടുക്കുവാൻ ഐശ്വര്യയ്ക്ക് സാധിക്കുകയുണ്ടായി. ഞണ്ടുകളുടെ നാട്ടിൽ ഒരു ഇടവേള എന്ന ചിത്രത്തിൽ നിവിൻ പോളിയുടെ നായിക ആയാണ് താരം പ്രത്യക്ഷപ്പെട്ടത്.
എങ്കിൽ പോലും ഏറ്റവും കൂടുതൽ താരത്തിന്റെ ചർച്ച ചെയ്യപ്പെട്ടതും യുവാക്കൾക്കിടയിലും സിനിമ പ്രേമികൾക്കിടയിലും ഒരുപോലെ തരംഗമാവുകയും ചെയ്ത ചിത്രം ടോവിനോ തോമസ് നായകനായി എത്തിയ മായാനദിയാണ്. വളരെ പെട്ടെന്ന് തന്നെ ചിത്രത്തിലെ അപർണ എന്ന കഥാപാത്രം സിനിമ ഇൻഡസ്ട്രിയിൽ ചർച്ചകൾക്ക് വഴിവെക്കുകയുണ്ടായി.
ഒരുപക്ഷേ താരത്തിന്റെ കരിയറിലെ തന്നെ ഒരിക്കലും മാറ്റി നിർത്താൻ കഴിയാത്ത അല്ലെങ്കിൽ കരിയറിൽ വഴിത്തിരിവായി എന്ന് പറയാൻ കഴിയുന്ന ഒരു കഥാപാത്രം തന്നെയാണ് മായാനദിയിലേത്. വളരെയധികം ബോൾഡും എന്നാൽ സെൻസിറ്റീവുമായ കഥാപാത്രത്തെയാണ് മായാനദിയിൽ ഐശ്വര്യ അവതരിപ്പിച്ചത്. ടോവിനോയിക്കൊപ്പം കട്ടയ്ക്ക് പിടിച്ചുനിൽക്കുവാൻ ഈ കഥാപാത്രത്തിലൂടെ താരത്തിന് സാധിച്ചിട്ടുണ്ട്.
അന്നുവരെ കണ്ടുവന്നിരുന്ന കാമുകിമാരുടെ എല്ലാ ലക്ഷണങ്ങളും തച്ചുടച്ചുകൊണ്ട് പുതുയുഗത്തിന് മറ്റൊരു കഥാപാത്രത്തിനെയാണ് മായാനദിയിലെ അപ്പൂസിലൂടെ ലഭിച്ചത്. വളരെയധികം ബോൾഡ് ആയ എന്നാൽ തന്റെ പങ്കാളിയിൽ ഒതുങ്ങി നിൽക്കുവാനോ അയാളുടെ പിന്തുണയിൽ മുന്നോട്ടു പോകുവാനോ ശ്രമിക്കാതെ സ്വന്തം വ്യക്തി താൽപര്യങ്ങളും സ്വന്തം നിലപാടുകളും കാത്തുസൂക്ഷിക്കുന്ന ഒരു കഥാപാത്രമായിരുന്നു മായാനദിയിലെ ഐശ്വര്യയുടെത്.
അതുകൊണ്ടുതന്നെ ചിത്രത്തിലെ താരത്തിന്റെ ഓരോ ഡയലോഗുകളും ഓരോ ചലനങ്ങളും വളരെയധികം ശ്രദ്ധിക്കപ്പെട്ടിട്ടുമുണ്ട്. അതിൽ എടുത്തു പറയേണ്ട ഒന്ന് അല്ലെങ്കിൽ ഏറ്റവും കൂടുതൽ ചർച്ച ചെയ്യപ്പെട്ട ഒന്നായിരുന്നു ഐശ്വര്യ പറഞ്ഞ ഒരു ഡയലോഗ്. സെ ക്സ് ഇസ് നോട്ട് എ പ്രോമിസ് എന്ന ഡയലോഗ് വളരെ വലിയ ചലനം തന്നെയാണ് കേരളക്കരയിൽ സൃഷ്ടിച്ചത്.
അതുവരെ ഒരാളും തുറന്നു പറയുവാൻ ഇഷ്ടപ്പെടാതിരുന്ന അല്ലെങ്കിൽ മനസ്സിലുണ്ടായിരുന്ന തുറന്നുപറയാൻ മടിച്ച ഒരു കാര്യത്തെയാണ് ഐശ്വര്യ ഈ ഒരു ഒറ്റവാക്കിലൂടെ തുറന്നടിച്ചത്. ഇതിനുശേഷം ചിത്രം പുറത്തിറങ്ങിയപ്പോൾ താരത്തിനെ പലരും ഈ വാക്കുകളുടെ പേരിൽ വിമർശിക്കുവാനും അത്തരത്തിൽ ഒരാളാണോ ഐശ്വര്യ ലക്ഷ്മി എന്ന രീതിയിൽ സംസാരിക്കുവാനും തുടങ്ങിയിരുന്നു.
എന്നാൽ താൻ സിനിമയിൽ പറഞ്ഞ ആ ഒരു വാക്ക് ഇത്രയധികം ചർച്ച ചെയ്യപ്പെടുമെന്നും ആളുകൾ ഏറ്റെടുക്കുമെന്നും ഒരിക്കൽപോലും കരുതിയിരുന്നില്ല എന്ന് ഐശ്വര്യ ഒരു അഭിമുഖത്തിൽ വ്യക്തമാക്കുകയുണ്ടായി. അതുപോലെ തന്നെ താൻ പറഞ്ഞ ഡയലോഗിനോട് പൂർണ്ണമായും ചേർന്നുനിൽക്കുന്നു എന്നും അത് ഇന്നത്തെ സമൂഹത്തിന് പറയാനുള്ള വാക്കാണെന്ന് ആണ് ഐശ്വര്യ അന്ന് ചൂണ്ടിക്കാണിച്ചത്.
മായാനദിക്ക് ശേഷം മലയാളത്തിലെ ഒട്ടുമിക്ക എല്ലാ യുവതാരങ്ങൾക്കും ഒപ്പം അഭിനയിക്കുവാനും മികച്ച പ്രകടനം കാഴ്ചവയ്ക്കുവാനും ഐശ്വര്യയ്ക്ക് സാധിച്ചിട്ടുണ്ട്. ഇന്ന് തിരക്കേറിയ യുവനായികമാരുടെ കൂട്ടത്തിൽ ഉൾപ്പെടുത്തിയിരിക്കുന്ന ഐശ്വര്യയുടെ പേര് സിനിമ ലോകത്തിന്റെ മുൻനിരയിലേക്കാണ് ഉയർന്നു വന്നുകൊണ്ടിരിക്കുന്നത്.