in

സ്ത്രീധനം എന്ന സീരിയലിലൂടെ മലയാളി പ്രേഷകരുടെ പ്രിയങ്കരിയായി മാറിയ ദിവ്യ വിശ്വനാഥിനെ ഓർമയില്ലേ ? സീരിയലിൽ തിളങ്ങി നിൽക്കുമ്പോ അപ്രത്യക്ഷയായ താരത്തിന്റെ ഇപ്പോഴത്തെ ജീവിതം ഇങ്ങനെ

ഒരിടവേളയ്ക്ക് ശേഷം അഭിനയ ജീവിതത്തിലേക്ക് തിരിച്ച് വരാന്‍ ഒരുങ്ങുകയാണ് നടി ദിവ്യ വിശ്വനാഥ്. സ്ത്രീധനം സീരിയലിലെ ഭാര്യ വേഷമായിരുന്നു ദിവ്യയ്ക്ക് ജനപ്രീതി നേടി കൊടുത്തത്. അവിടുന്നിങ്ങോട്ട് ചെറുതും വലുതുമായി ഒട്ടനവധി സീരിയലുകളിലും കഥാപാത്രങ്ങളുമൊക്കെ ദിവ്യയെ തേടി എത്തി.

വിവാഹം കഴിഞ്ഞിട്ടും നടി അഭിനയത്തില്‍ സജീവമായിരുന്നു. എന്നാല്‍ മകള്‍ക്ക് ജന്മം കൊടുത്തതോടെ ചെറിയൊരു ഇടവേള ആവശ്യമായി വരികയായിരുന്നു. മകള്‍ പ്ലേ സ്‌കൂളില്‍ പോവാന്‍ തുടങ്ങിയതോടെയാണ് അഭിനയത്തിലേക്ക് തിരിച്ച് വരാന്‍ തീരുമാനിച്ചതെന്നാണ് ദിവ്യ പറയുന്നത്. തമിഴില്‍ ഒരുങ്ങുന്ന ‘കന്നത്തില്‍ മുത്തമിട്ടാല്‍’ എന്ന സീരിയലിലെ സുഭദ്ര എന്ന കഥാപാത്രത്തെയാണ് നടി അവതരിപ്പിക്കുന്നത്.

മലയാളത്തിന്റെ യുവസംവിധായകന്‍ രതീഷ് ബാലകൃഷ്ണന്‍ പൊതുവാളാണ് ദിവ്യയുടെ ജീവിത പങ്കാളി. ‘ആന്‍ഡ്രോയ്ഡ് കുഞ്ഞപ്പന്‍’, ‘കനകം കാമിനി കലഹം’ എന്നീ ചിത്രങ്ങളിലൂടെ ശ്രദ്ധേയനാണ് രതീഷ്. രണ്ടു വയസ്സുകാരി വേരദക്ഷിണയാണ് ഇവരുടെ മകള്‍.

”വിവാഹം കഴിഞ്ഞ ശേഷവും അഭിനയത്തില്‍ തുടരുന്നുണ്ടായിരുന്നു. ഗര്‍ഭിണിയായതോടെയാണ് വിട്ടു നില്‍ക്കാന്‍ തീരുമാനിച്ചത്. ശേഷമുള്ള മൂന്നു വര്‍ഷവും ഞാന്‍ സൂപ്പര്‍ബിസിയായിരുന്നു. രതീഷും സിനിമകളുടെ വര്‍ക്കിലായതോടെ, മോളുടെ കാര്യങ്ങളും മറ്റും ശ്രദ്ധിച്ച് മുന്നോട്ടു പോയി. ഇപ്പോള്‍ മോളെ പ്ലേ സ്‌കൂളില്‍ ചേര്‍ക്കാം എന്നായപ്പോഴാണ് തിരിച്ചുവരവിനെ കുറിച്ച് ചിന്തിച്ചത്. തമിഴില്‍ നിന്നാണ് ആദ്യം അവസരം വന്നതെന്നതിനാല്‍ ഓക്കെ പറയുകയായിരുന്നു”. ദിവ്യ പറയുന്നു.

‘ഗൗരി’ എന്ന പരമ്പരയില്‍ അഭിനയിക്കവേയാണ് ബ്രേക്ക് എടുത്തത്. പത്ത് വര്‍ഷം മുമ്പ് ‘സ്ത്രീധന’ത്തില്‍ അഭിനയിക്കുമ്പോഴായിരുന്നു വിവാഹം. വിവാഹ ശേഷവും സജീവമായിരുന്നു. മാറി നിന്ന കാലം വളരെ പെട്ടെന്നാണ് പോയത്. ഇപ്പോള്‍ ചിന്തിക്കുമ്പോഴാണ് മൂന്നു വര്‍ഷം മാറി നിന്നല്ലോന്ന് ചിന്തിക്കുന്നത്. ഇത്രയും ഗ്യാപ്പ് ഉണ്ടായി എന്ന ഒരു തോന്നലുണ്ടാകുന്നില്ല.

2007 ല്‍ ആണ് ഞാന്‍ എന്റെ ആദ്യ സീരിയലായ ‘മനപ്പൊരുത്ത’ത്തില്‍ അഭിനയിച്ചത്. ‘സ്ത്രീധന’ത്തോടെയാണ് കൂടുതല്‍ ആളുകള്‍ തിരിച്ചറിയാന്‍ തുടങ്ങിയത്. അത് സൂപ്പര്‍ഹിറ്റായിരുന്നു. അമ്മത്തൊട്ടില്‍, സ്ത്രീ മനസ്സ്, മാമാട്ടിക്കുട്ടിയമ്മ, വേളാങ്കണ്ണി മാതാവ്, മിഴിരണ്ടിലും തുടങ്ങി ഇരുപതോളം സീരിയലുകളിലും ചില സിനിമകളിലും അഭിനയിച്ചു.

എന്റെ യഥാര്‍ത്ഥ പേര് ദിവ്യ വിശ്വനാഥ് എന്നാണ്. തമിഴില്‍ ‘അയ്യന്‍’ എന്ന സിനിമയില്‍ അഭിനയിച്ചപ്പോള്‍ അവരാണ് ദിവ്യ പത്മിനി എന്ന പേര് നിര്‍ദേശിച്ചത്. പിന്നീട് ഞാന്‍ തന്നെ അത് മാറ്റി. പലരും ഇപ്പോഴും ദിവ്യ പത്മിനി എന്ന് ഉപയോഗിക്കാറുണ്ടന്ന് നടി പറയുന്നു. മലയാളത്തില്‍ ‘ചന്ദ്രനിലേക്കൊരു വഴി’യാണ് എന്റെ ആദ്യ സിനിമ. പിന്നീട് ‘ഇന്ദ്രജിത്ത്’ എന്ന ചിത്രത്തില്‍ അഭിനയിച്ചു.

കട്ടപ്പനയാണ് എന്റെ നാട്. രതീഷിന്റേത് പയ്യന്നൂരും. അച്ഛന്‍, അമ്മ, അനിയന്‍, അനിയത്തി എന്നിവരാണ് എന്റെ വീട്ടില്‍. അച്ഛന്‍ രണ്ട് വര്‍ഷം മുമ്പ് മരിച്ചു പോയി. അതിന്റെ വേദനയില്‍ നിന്ന് ഇപ്പോഴും പുറത്തു വന്നിട്ടില്ല. അച്ഛന്‍ ഒപ്പമില്ലെന്ന് തോന്നുന്നില്ലെന്നും നടി ഒരു അഭിമുഖത്തില്‍ വെളിപ്പെടുത്തി.

Written by Editor 3

മിക്കപ്പോഴും തമ്മിൽ വഴക്കാണ്, അങ്ങോട്ടും ഇങ്ങോട്ടും എപ്പോഴും പരസ്പരം ചൊറിയും, ഷഫ്‌ന ചേച്ചി അപ്പോൾ ഇടപെടും, സജിനുമായുള്ള വഴക്കിനെ കുറിച്ച് ഗോപിക തുറന്ന് പറയുന്നു

പ്രണയത്തിനും വിവാഹത്തിനും പിന്നാലെ ജീവിതത്തിലെ പുതിയ സന്തോഷം ആരാധകരുമായി അമൃത സുരേഷ് , ആശംസകളുമായി ആരാധകരും