മലയാള സിനിമയിൽ ഹാസ്യ താരങ്ങളുടെ രാജാവായിരുന്നു ഹരിശ്രീ അശോകൻ. ഒരു പക്ഷെ ഹാസ്യ വേഷങ്ങൾ മാത്രം ചെയ്ത് മലയാള സിനിമയിൽ തന്റേതായ ഒരു സ്‌ഥാനം നേടിയെടുത്ത ഒരു അതുല്യ താരം കൂടിയാണ് ഹരിശ്രീ അശോകൻ. ഒരുപാട് സിനിമമയിൽ ഇതിനകം താരം അഭിനയിച്ചിട്ടുണ്ട്. എന്നാൽ ഇപ്പോൾ അല്പം ഗൗരവം ഉള്ള കഥാപാത്രങ്ങൾ ആണ് താരം ചെയുന്നത്.
ഇദ്ദേഹത്തിന്റെ മകൻ അർജുൻ അശോകനും മലയാള സിനിമയിൽ ഇപ്പോൾ അറിയപ്പെടുന്ന ഒരുപാട് യുവ അഭിനേതാവ് ആണ്. ഇതിനകം തന്നെ നിരവധി സിനിമയിൽ അഭിനയിച്ചു കഴിവ് തെളിയിച്ചിട്ടുണ്ട്. 2012ൽ ആണ് അർജുൻ തന്റെ അഭിനയ ജീവിതത്തിന് തുടക്കം കുറിക്കുന്നത്. പിന്നീട് താരത്തിന്റെ കരിയർ മാറ്റി മറിച്ചത് പറവ എന്ന സൂപ്പർ ഹിറ്റ് സിനിമയായിരുന്നു. ദുൽഖർ സൽമാൻ നായകനായ ഈ സിനിമയിൽ അർജുൻ പ്രധാനപ്പെട്ട ഒരു വേഷം ചെയ്തിരുന്നു. അതിലെ താരത്തിന്റെ അഭിനയം മികച്ച പിന്തുണ നേടിയിരുന്നു.
അതിന് ശേഷം അർജുൻ മലയാള സിനിമയിൽ തിരക്കുള്ള ഒരു താരമായി മാറി കൈ നിറയെ സിനിമകളായി താരം തിരക്കുള്ള താരമായി മാറി.
സഹനടൻ ആയും നായകനായും ആയിട്ടാണ് അർജുൻ മലയാള സിനിമയിൽ തന്റെ സ്‌ഥാനം ഉറപ്പിച്ചത്. മലയാളത്തിലെ ഇപ്പോൾ ഉള്ള ഒട്ടുമിക്ക യുവ താരങ്ങളുടെ കൂടെയെല്ലാം അർജുൻ അഭിനയിച്ചിട്ടുണ്ട്. അതുകൊണ്ട് തന്നെ ചുരുങ്ങിയ കാലയളവിൽ തന്നെ ഒരുപിടി മികച്ച സിനിമയുടെ ഭാഗം ആവാൻ താരത്തിന് സാധിച്ചു.
സിനിമയിൽ തിളങ്ങി നിൽക്കുബോഴാണ് അർജുൻ പ്രണയത്തിൽ ആവുന്നത് നീണ്ട വർഷത്തെ പ്രണയത്തിൽ നിന്നും 2018ൽ ഇരുവരും വിവാഹിതരായി. ഇപ്പോൾ ഇരുവർക്കും ഒരു മകളും ഉണ്ട്. എന്നാൽ മകളുടെ ചിത്രങ്ങൾ അങ്ങനെ സോഷ്യൽ മീഡിയയിൽ അർജുൻ പ്രചരിപ്പിച്ചില്ല എന്നാൽ ഇപ്പോൾ മകൾ അൻവിയും ആയുള്ള ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ പങ്കുവെയിച്ചിരികുകയാണ് അർജുൻ. ചിത്രങ്ങൾ നിമിഷ നേരം കൊണ്ട് സോഷ്യൽ മീഡിയയിൽ വൈറലായിരിക്കുകയാണ്. അമ്മയും അച്ഛനും മകളും കൂടിയ ചിത്രങ്ങൾ ആണ് താരം പങ്കുവെയ്ച്ചത്. ചിത്രങ്ങൾക്ക് നിരവധി കമന്റുകൾ ആണ് വന്നിരിക്കുന്നത് ഇപ്പോൾ.