അച്ഛൻ ഹരിശ്രീ അശോകന്റെ പാതയിൽ സിനിമയിൽ എത്തി തിളങ്ങി നിൽക്കുകയാണ് മകൻ അർജുൻ അശോകനും. പറവയാണ് അർജുന്റെ ആദ്യ ചിത്രം. പിന്നീട് ഒരുപിടി മികച്ച ചിത്രങ്ങളുടെ ഭാഗമാകാൻ അർജുന് സാധിച്ചു. 2018 ഡിസംബറിലായിരുന്നു എറണാകുളം സ്വദേശിനിയും ഇൻഫോ പാർക്കിൽ ഉദ്യോഗസ്ഥയുമായ നിഖിത ഗണേശുമായുള്ള അർജുന്റെ വിവാഹം. എട്ടുവർഷത്തോളം നീണ്ട പ്രണയത്തിനു ശേഷമാണ് ഇരുവരും വിവാഹിതരായത്.
അർജുൻ ഇൻസ്റ്റഗ്രാമിൽ പങ്കുവച്ച ഒരു വീഡിയോ ആണ് ഇപ്പോൾ ആരാധകർ ഏറ്റെടുത്തിരിക്കുന്നത്. അച്ഛനും മകൾ അൻവിയ്ക്കുമൊപ്പം കൈപ്പിടിച്ചു നടക്കുന്ന അർജുനെയാണ് വീഡിയോയിൽ കാണാനാവുക. “അച്ഛന്റെ സ്നേഹം, മുത്തശ്ശന്റെ ലോകം,” എന്നാണ് വീഡിയോ പങ്കുവച്ച് അർജുൻ കുറിച്ചത്. മൂന്നു തലമുറ ഒന്നിച്ചുള്ള വീഡിയോ ആരാധകരും ഏറ്റെടുത്തു കഴിഞ്ഞു.
View this post on Instagram
ഇവരുടെ വിവാഹം വളരെ ആഡംബര പൂർവ്വമായാണ് നടന്നത്. രണ്ട് വർഷങ്ങൾക്ക് മുൻപായിരുന്നു താരങ്ങളെല്ലാം ഒഴുകിയെത്തിയ വിവാഹം നടന്നത്. 2018 ഡിസംബർ 2നാണ് അർജ്ജുനും നിഖിതയും വിവാഹിതരായത്. നടൻ സൌബിൻ ഷാഹിർ യുവനടൻ ദുൽഖർ സൽമാനെ അതിഥി താരമാക്കി സംവിധാനം ചെയ്ത പറവയിലൂടെയാണ് അർജ്ജുൻ പ്രേക്ഷക ഹൃദയത്തിൽ സ്ഥാനം നേടിയത്.
തുടർന്ന് ബിടെക്ക് എന്ന ആസിഫ് അലി ചിത്രത്തിലും അർജ്ജുൻ അശോകൻ ശ്രദ്ധേയമായ വേഷം കൈകാര്യം ചെയ്തു. ഓർക്കൂട്ട് ഓർമ്മക്കൂട്ട് എന്ന ചിത്രത്തിലൂടെ അരങ്ങേറിയ അർജുൻ ഇതിനകം നിരവധി കഥാപാത്രങ്ങളുടെ ഭാഗമായി കഴിഞ്ഞു. പറവ, മന്ദാരം, ബി.ടെക്, വരത്തൻ, ജൂൺ, ഉണ്ട, അമ്പിളി, അണ്ടർവേൾഡ്, സ്റ്റാൻറ്അപ്പ് തുടങ്ങി നിരവധി സിനിമകൾ ഇതിനോടകം അർജ്ജുൻ്റേതായെത്തി.