in

10 വർഷം മുൻപ് ഈ ദിവസമാണ് നിഖിതയെ പ്രൊപ്പോസ് ചെയ്തത്, അർജുൻ

അച്ഛൻ ഹരിശ്രീ അശോകന്റെ പാതയിൽ സിനിമയിൽ എത്തി തിളങ്ങി നിൽക്കുകയാണ് മകൻ അർജുൻ അശോകനും. പറവയാണ് അർജുന്റെ ആദ്യ ചിത്രം. പിന്നീട് ഒരുപിടി മികച്ച ചിത്രങ്ങളുടെ ഭാഗമാകാൻ അർജുന് സാധിച്ചു. 2018 ഡിസംബറിലായിരുന്നു എറണാകുളം സ്വദേശിനിയും ഇൻഫോ പാർക്കിൽ ഉദ്യോഗസ്ഥയുമായ നിഖിത ഗണേശുമായുള്ള അർജുന്റെ വിവാഹം. എട്ടുവർഷത്തോളം നീണ്ട പ്രണയത്തിനു ശേഷമാണ് ഇരുവരും വിവാഹിതരായത്.

ഭാര്യയെ ആദ്യമായി പ്രൊപ്പോസ് ചെയ്തതിനെക്കുറിച്ച് പറഞ്ഞെത്തിയിരിക്കുകയാണ് അർജുൻ ഇപ്പോൾ. 2010 മാർച്ച് 7നാണ് നിഖിതയെ ആദ്യമായി പ്രൊപ്പോസ് ചെയ്യുന്നത്. അൻവിയുടെ അമ്മ ഇപ്പോൾ അങ്ങനെ വിളിക്കാനാണ് എനിക്കിഷ്ടം. 12 വർഷത്തെ സന്തോഷം എന്ന ക്യാപ്ഷനോടെയായാണ് അർജുൻ കുറിപ്പ് പോസ്റ്റ് ചെയ്തത്. അമേയ മാത്യു. ശിൽപ ബാല, മഞ്ജു രിള്ള, സിദ്ധാർത്ഥ് മേനോൻ, സിതാര കൃഷ്ണകുമാർ തുടങ്ങി നിരവധി പേരാണ് അർജുന്റെ പോസ്റ്റിന് താഴെയായി കമന്റുകളുമായെത്തിയത്.

ഇവരുടെ വിവാഹം വളരെ ആഡംബര പൂർവ്വമായാണ് നടന്നത്. രണ്ട് വർഷങ്ങൾക്ക് മുൻപായിരുന്നു താരങ്ങളെല്ലാം ഒഴുകിയെത്തിയ വിവാഹം നടന്നത്. 2018 ഡിസംബർ 2നാണ് അർജ്ജുനും നിഖിതയും വിവാഹിതരായത്. നടൻ സൌബിൻ ഷാഹിർ യുവനടൻ ദുൽഖർ സൽമാനെ അതിഥി താരമാക്കി സംവിധാനം ചെയ്ത പറവയിലൂടെയാണ് അർജ്ജുൻ പ്രേക്ഷക ഹൃദയത്തിൽ സ്ഥാനം നേടിയത്.

തുടർന്ന് ബിടെക്ക് എന്ന ആസിഫ് അലി ചിത്രത്തിലും അർജ്ജുൻ അശോകൻ ശ്രദ്ധേയമായ വേഷം കൈകാര്യം ചെയ്തു. ഓർക്കൂട്ട് ഓർമ്മക്കൂട്ട് എന്ന ചിത്രത്തിലൂടെ അരങ്ങേറിയ അർജുൻ ഇതിനകം നിരവധി കഥാപാത്രങ്ങളുടെ ഭാഗമായി കഴിഞ്ഞു. പറവ, മന്ദാരം, ബി.ടെക്, വരത്തൻ, ജൂൺ, ഉണ്ട, അമ്പിളി, അണ്ടർവേൾഡ്, സ്റ്റാൻറ്അപ്പ് തുടങ്ങി നിരവധി സിനിമകൾ ഇതിനോടകം അർജ്ജുൻ്റേതായെത്തി.

Written by admin

എന്റെ ശരീരത്തിലെ ഓരോ ടാറ്റുവും എന്റെ ജീവിതത്തിന്റെ ഏടുകളാണ്, ജസ്ല മാടശ്ശേരി

‘വൈറ്റ് സാരിയിൽ മാലാഖയെ പോലെ തിളങ്ങി നടി’മാളവിക മോഹനൻ’… ഫോട്ടോസ് കാണാം