in

ഞങ്ങൾ തമ്മിൽ മിക്കപ്പോഴും വഴക്കാണ്, എപ്പോഴും അങ്ങോട്ടും ഇങ്ങോട്ടും പരസ്പരം ചൊറിയും, സജിനുമായുള്ള വഴക്കിനെ കുറിച്ച് ഗോപിക പറയുന്നു

മലയാളം ടെലിവിഷനില്‍ ഏറ്റവുമധികം തരംഗം ഉണ്ടാക്കിയ താര ജോഡികളാണ് സാന്ത്വനം സീരിയലിലെ അഞ്ജലിയും ശിവനും. ശിവാഞ്ജലി എന്ന പേരില്‍ അറിയപ്പെടുന്ന ഇരുവര്‍ക്കും നിരവധി ഫാന്‍സ് പേജുകളുണ്ട്. ടി ആര്‍ പി റേറ്റിങ്ങില്‍ ഒന്നാം സ്ഥാനത്ത് ഉണ്ടാവാറുള്ള സീരിയലില്‍ ഇപ്പോഴും ഏറ്റവുമധികം ചര്‍ച്ചയാവുന്നത് ശിവാഞ്ജലിമാര്‍ തന്നെയാണ്.

വാനമ്പാടി പരമ്പര അവസാനിച്ച സമയത്താണ് സാന്ത്വനം പരമ്പര എത്തുന്നത്. ചിപ്പി നായികയാകുന്ന പരമ്പരയുടെ പ്രൊമോ എത്തിയപ്പോള്‍ മുതല്‍ തന്നെ മികച്ച പ്രതികരണം ആയിരുന്നു ലഭിച്ചത്. അമ്മ മനസ്സിന്റെ കരുതലുമായി ഒരു ഏടത്തിയമ്മ അതാണ് ചിപ്പി അവതരിപ്പിക്കുന്നത്. രാജീവ് പരമേശ്വരന്‍ ആണ് നായകനായി എത്തുന്നത്. ഇവര്‍ക്കുപുറമെ നിരവധി സീനിയര്‍ താരങ്ങളും പരമ്പരയില്‍ അണിനിരക്കുന്നുണ്ട്.

നടി ഷഫ്നയുടെ ഭര്‍ത്താവായ സജിന്‍ ടിപിയാണ് ശിവനായി സീരിയലിലെത്തുന്നത്. ഷൂട്ടിങ്ങിനിടെ കളിയും തമാശയുമൊക്കെയാണെന്ന് ഗോപിക ഒരു അഭിമുഖത്തില്‍ വ്യക്തമാക്കിയിരുന്നു. സജിനുമായി എപ്പോഴും വഴക്കിടാറുണ്ടെന്നാണ് ഗോപിക പറയുന്നത്. ഞങ്ങള്‍ തമ്മില്‍ മിക്കപ്പോഴും വഴക്കാണ്. അങ്ങോടും ഇങ്ങോടും പരസ്പരം ചൊറിയുമെന്നും താരം പറയുന്നു. അതേസമയം ശിവാഞ്ജലിയെ ആരാധകര്‍ ഇത്രയ്ക്കധികം ഏറ്റെടുത്തതിനു പിന്നിലെ രഹസ്യവും താരം പങ്കുവെക്കുന്നുണ്ട്.

‘ഒരു വഴക്കില്‍ തുടങ്ങി പിന്നീട് പ്രണയത്തിലേക്ക് പോയത് കൊണ്ടാവാം ശിവാഞ്ജലിമാരെ പ്രേക്ഷകര്‍ ഏറ്റെടുത്തതെന്ന് തോന്നുന്നു. പിന്നെ എല്ലാ ക്രെഡിറ്റും കൊടുക്കേണ്ടത് സംവിധായകന്‍ ആദിത്യനാണ്. കഥയുടെ ഒരു വഴി എഴുതുമ്പോള്‍ തന്നെ സാറിന്റെ മനസില്‍ ഒരു കണക്ക് കൂട്ടലുണ്ടാകും. അത് ഞങ്ങളെ കൊണ്ട് പഠിപ്പിച്ച് ചെയ്യാന്‍ സാര്‍ ശ്രമിക്കാറുണ്ട്.

പിന്നെ ഞങ്ങള്‍ക്കിടയിലെ കെമിസ്ട്രിയും അങ്ങനെയാണ്. ഓഫ് സ്‌ക്രീനിലും ഞാനും ചേട്ടനും തമ്മില്‍ നല്ല സൗഹൃദമാണ്. കൂടെ അഭിനയിക്കാന്‍ കമ്പനിയാണ്. മിക്ക സ്ഥലത്ത് പോയാലും ശിവേട്ടന്‍ എവിടെ, സുഖമാണോ എന്നൊക്കെ ചോദിക്കാറുണ്ട്. റിയല്‍ ലൈഫില്‍ ഭാര്യ-ഭര്‍ത്താക്കന്മാരാണോ എന്ന സംശയമൊന്നും ആര്‍ക്കുമില്ല. സീരിയലില്‍ കാണുന്ന ഇഷ്ടം കൊണ്ട് ചോദിക്കുന്നതാണെന്നും നടി അഭിമുഖത്തില്‍ വ്യക്തമാക്കി.

മോഹന്‍ലാല്‍ പ്രധാന കഥാപാത്രമായ ബാലേട്ടനിലൂടെയാണ് ഗോപിക ഏറെ ശ്രദ്ധിക്കപ്പെട്ടത്. തങ്ങളുടെ അച്ഛനെ നാട്ടുകാരും അമ്മയും സുഹൃത്തുക്കളുമൊക്കെ വിളിക്കുന്നതുപോലെ മക്കളും ബാലേട്ടാ എന്ന് വിളിക്കുന്നത് സിനിമയില്‍ ഏറെ ശ്രദ്ധ നേടിയതായിരുന്നു. സഹോദരി കീര്‍ത്തനയും ചിത്രത്തില്‍ ഗോപികയ്ക്ക് ഒപ്പം വേഷം ഇട്ടിരുന്നു.

കോഴിക്കോട് വെസ്റ്റ്ഹില്‍ സ്വദേശികളാണ് ഇരുവരും. ഇരുവരിലും മൂത്തയാളാണ് സാന്ത്വനത്തില്‍ എത്തുന്ന ഗോപിക. കക്ഷി ഇപ്പോള്‍ ആയുര്‍വേദ ഡോക്ടറാണ്. അനുജത്തി കീര്‍ത്തന എഞ്ചിനീയറിംഗിന് പഠിക്കുകയാണ്. ഇരുവരും സീരിയല്‍ രംഗത്ത് സജീവമാണ്. സാന്ത്വനത്തില്‍ എത്തും മുന്‍പേ സീ കേരളത്തിലെ കബനി എന്ന സീരിയലില്‍ ആണ് ഇരുവരും അഭിനയിച്ചത്. അമ്മത്തൊട്ടില്‍, മാംഗല്യം എന്നീ സീരിയലുകളിലും ഇരുവരും അഭിയിച്ചിട്ടുണ്ട്.

Written by Editor 3

എന്റെ ഏറ്റവും മോശം സമയത്താണ് അപർണ്ണ എന്റെ ജീവിതത്തിലേക്ക് വന്നത്, രണ്ടു പേർക്കും വേറെ പ്രണയം ഉണ്ടായിരുന്നു, പരസ്പരം എല്ലാം അറിഞ്ഞ് മനസിലാക്കി ഒന്നാവുകയായിരുന്നു: ജീവയും അപർണ്ണയും മനസ്സ് തുറക്കുന്നു

49 ദിവസം ജയിൽ ജീവിതം, വില്ലത്തി വേഷങ്ങളിലൂടെ പ്രേഷകരുടെ പ്രിയ നടിയായി, സിനിമയിലും സീരിയലിലും തിളങ്ങുന്ന പ്രിയ നടി ശാലു മേനോന്റെ യഥാർത്ഥ ജീവിതം ഇങ്ങനെ..!