മിനിസ്ക്രീൻ പ്രേക്ഷകരെ ഒന്നാകെ അമ്പരപ്പിച്ചുകൊണ്ടുള്ള വിവാഹ വാർത്തയായിരുന്നു ഗോപികയുടെയും ഗോവിന്ദ് പത്മസൂര്യയുടെയും. ഇരുവരും വളരെ അപ്രതീക്ഷിതമായാണ് വിവാഹവാർത്ത പുറത്തുവിട്ടത്. വിവാഹനിശ്ചയം ഏറ്റവും അടുത്ത ബന്ധുക്കളുടെ സുഹൃത്തുക്കളുടെയും സാന്നിധ്യത്തിൽ ആയിരുന്നു സംഘടിപ്പിച്ചത്. വിവാഹം എപ്പോഴാണെന്ന് ഇതുവരെ വ്യക്തമാക്കിയിട്ടില്ല.
ഇരുവരുടെയും ആദ്യത്തെ കണ്ടുമുട്ടിലും പ്രണയവും വിവാഹത്തിലേക്ക് എത്തിയതും ഒക്കെ അറിയാൻ ആരാധകർക്കും ആകാംക്ഷയുണ്ടായിരുന്നു. ജിപിയുടെ യൂട്യൂബ് ചാനൽ വഴിയായിരുന്നു സന്തോഷവാർത്തകൾ ഒക്കെ പ്രേക്ഷകരുമായി പങ്കുവെച്ചത്. രണ്ടുപേരും ഒരുമിച്ച് ഒരു അഭിമുഖം ഇതുവരെ ആർക്കും നൽകിയിട്ടില്ല.
വിവാഹം എപ്പോഴാണെന്ന് വെളിപ്പെടുത്തിയിട്ടുമില്ല. വിവാഹ നിശ്ചയം കഴിഞ്ഞതിന് പിന്നാലെ താരങ്ങളുടെ ഏറ്റവും അടുത്ത സുഹൃത്തുക്കൾ ഇവരുടെ സൗഹൃദത്തെക്കുറിച്ച് പ്രണയത്തെക്കുറിച്ചും ഒക്കെ തുറന്നു പറഞ്ഞിരുന്നു. ഇപ്പോൾ ഇതാ ഒരു പൊതു പരിപാടിയിൽ വച്ച് ലക്ഷ്മി നക്ഷത്ര ഇരുവരുടെയും ബന്ധത്തെക്കുറിച്ച് തുറന്നു പറയുകയാണ്
.
ഒരു യാത്രയിൽ ഇരുവരുടെയും നടുക്ക് താനായിരുന്നു ഇരുന്നിരുന്നത് എന്നും അപ്പോൾ പോലും ഒരു സൂചന തനിക്ക് തന്നിട്ടില്ലെന്നും വാട്സ്ആപ്പ് വഴി ഇരുവരും സംസാരിച്ചുകൊണ്ടിരുന്നുവെന്നും രണ്ടുപേർക്കും ഇടയിൽ ഞാൻ ഇരുന്നിട്ട് കൂടി എനിക്കൊരു സംശയം പോലും ഉണ്ടായിട്ടില്ല എന്നും ജിപിയും ഗോപികയും നല്ലൊരു അഭിനേതാക്കൾ ആണെന്ന് തെളിയിച്ചിട്ടുണ്ടെന്നും ലക്ഷ്മി പറയുന്നു.