ടെലിവിഷൻ ആരാധകർ ഏറെ സർപ്രൈസ് ഓടുകൂടി കേട്ട വാർത്തയായിരുന്നു ജിപിയുടെയും ഗോപികയുടെയും വിവാഹനിശ്ചയം. വിവാഹനിശ്ചയത്തിന്റെ ചിത്രങ്ങളും വാർത്തകളും ചുരുങ്ങിയ സമയം കൊണ്ടായിരുന്നു സമൂഹമാധ്യമത്തിൽ ശ്രദ്ധ നേടിയെടുത്തത്. പിന്നാലെ തന്നെ ഇരുവരും പഴയ പണ്ട് നൽകിയ അഭിമുഖങ്ങളും ആരാധകർ കുത്തിപ്പൊക്കാൻ തുടങ്ങിയിരുന്നു.
വിവാഹനിശ്ചയത്തിന്റെ രണ്ടുദിവസം മുൻപായിരുന്നു സ്വാന്തനം പരമ്പരയുടെ സംവിധായകൻ ആദിത്യൻ മരണമടഞ്ഞത്. മരണാനന്തര ചടങ്ങിൽ ഗോപികയും അനിയത്തി കീർത്തനയും കരയുന്ന വീഡിയോകൾ സമൂഹമാധ്യമത്തിൽ വൈറലായിരുന്നു.
പിന്നാലെ തന്നെ വിവാഹനിശ്ചയവും നടന്നു. ആ സമയം വളരെ സന്തോഷവതിയായി നിൽക്കുന്ന സഹോദരിമാരെയാണ് പ്രേക്ഷകർ കണ്ടത്. ഇതിനുപിന്നാലെ ഗോപികയ്ക്ക് വലിയ രീതിയിലുള്ള സൈബർ ആക്രമണം ഉണ്ടായിരുന്നു. ഇപ്പോഴിതാ ഈ വിഷയവുമായി ബന്ധപ്പെട്ട അനിയത്തി കീർത്തന അനില്‍ നൽകിയ അഭിമുഖത്തിലെ വരികൾ ശ്രദ്ധേയമാകുന്നു.
‘പ്രതീക്ഷിക്കാത്ത കാര്യങ്ങളാണ് ജീവിതത്തിൽ സംഭവിച്ചത്. നമുക്ക് ഇതൊന്നും അറിയില്ലല്ലോ. അതിനാൽ നമുക്ക് ഒന്നും ചെയ്യാൻ സാധിക്കില്ല. പിന്നെ വിമർശിക്കുന്നവർ ചിന്തിക്കാതെ സംസാരിക്കുകയാണ് ചെയ്യുന്നത്. ഒരു ചടങ്ങ് നടത്തുന്നതിന് പിന്നിൽ ഒരുപാട് കാര്യങ്ങൾ ഉണ്ടാകുമെന്ന് എല്ലാവർക്കും അറിയാം. ഹാൾ, ഭക്ഷണം, ബന്ധുക്കൾ, സുഹൃത്തുക്കൾ. എല്ലാവരും ചടങ്ങിൽ പങ്കെടുക്കാൻ വരികയും അവരെയൊക്കെ നേരത്തെ ഞങ്ങൾ ക്ഷണിച്ചതുമാണ്. ചടങ്ങ് മാറ്റിവെക്കുക എന്നത് പ്രാക്ടിക്കൽ ആയ ഒരു കാര്യമല്ല’.– ഒരു യൂട്യൂബ് ചാനലിന് നൽകിയ അഭിമുഖത്തിൽ കീർത്തന തുറന്നു പറഞ്ഞു.