മലയാളം ബിഗ് ബോസ് നാലാം സീസൺ കുറച്ചു ദിവസങ്ങൾക്കു മുൻപാണ് അവസാനിച്ചത്. ഷോയിൽ വിജയ് ആയി എത്തിയത് ദിൽഷ പ്രസന്നൻ ആയിരുന്നു. നിരവധി ആരാധകരാണ് താരത്തിന് കേരളത്തിൽ ഇപ്പോൾ ഉള്ളത്. വിജയ് ആയതിനുശേഷം പ്രേക്ഷകർക്ക് വേണ്ടി ഒരു വീഡിയോ ദിൽഷ പങ്കുവെച്ചിരുന്നു. ഇതിൽ എല്ലാവർക്കും നന്ദി അറിയിക്കുകയും ചെയ്തു താരം.
ഷോയിലെ മറ്റൊരു ശക്തമായ മത്സരാർത്ഥിയായിരുന്നു ലക്ഷ്മിപ്രിയ. ഇപ്പോഴിതാ ഒരു അഭിമുഖത്തിൽ ലക്ഷ്മിപ്രിയ പറഞ്ഞ ചില കാര്യങ്ങൾ ശ്രദ്ധ നേടുകയാണ്. ദിൽഷയോട് തനിക്ക് അത്ര വലിയ ബന്ധം ഒന്നുമില്ലെങ്കിലും റോബിനെ നന്നായി അറിയാം എന്ന് ലക്ഷ്മി പ്രിയ പറയുന്നു. റോബിൻ പത്തര മാറ്റിത്തനി തങ്കമാണ് എന്നാണ് ലക്ഷ്മി പ്രിയ പറയുന്നത്.
അവൾ എന്നാൽ ഡോക്ടർ റോബിന് ജീവനാണ്. അത്രയധികം അവൻ അവളെ സ്നേഹിക്കുന്നുണ്ട്. അവൾക്ക് റോബിൻ ഇപ്പോഴും ഒരു സുഹൃത്ത് മാത്രമാണ് എന്നാണ് അവൾ പറയുന്നത്. എന്തായാലും അവളെ നിർബന്ധിച്ച് ഒരു തീരുമാനം എടുപ്പിക്കാൻ നമ്മൾക്ക് കഴിയില്ല. തൻറെ ഭർത്താവ് റോബിനോട് വിവാഹത്തെക്കുറിച്ച് ചോദിച്ചിരുന്നു. അപ്പോൾ പറഞ്ഞത് ഇഷ്ടമാണെങ്കിൽ ഇപ്പോൾ തന്നെ വിവാഹം ചെയ്യാൻ തയ്യാറാണ് എന്നാണ്.
പരസ്പരം ഇരുവരും വിവാഹത്തിന് തയ്യാറാണ് എങ്കിൽ ഇവരുടെ വിവാഹം മുന്നിൽ നിന്ന് താൻ നടത്തിക്കൊടുക്കും. അവൻ തനിക്ക് ഒരു സഹോദരനെ പോലെയാണ്. ചേച്ചിയുടെ സ്ഥാനത്തു നിന്നായിരിക്കും ആ വിവാഹം താൻ നടത്തിക്കൊടുക്കുക. റോബിന് ഒരു ചേച്ചിയുണ്ട് അവരോടൊപ്പം തന്നെ താനും നിൽക്കും. ലക്ഷ്മി പ്രിയ പറയുന്നു.
ബിഗ്‌ബോസ് സീസണ്‍ 4 അവസാനിക്കാറായ ദിവസങ്ങളിലൊന്നില്‍ പുറത്തു പോയ മത്സരാര്‍ത്ഥികള്‍ തിരികെ വന്നിരുന്നു. ബിഗ് ബോസിലെ സംഘർഷഭരിതമായ മുഹൂർത്തങ്ങൾക്കെല്ലാം ആശ്വാസമെന്ന കണക്കേയാണ് പുറത്തുപോയ മത്സരാർഥികൾ വന്നപ്പോൾ സംഭവിച്ചത്. ഡോ.റോബിൻ തിരികെയെത്തിയപ്പോൾ ഏറ്റവും കൂടുതൽ സന്തോഷിച്ചവരിൽ ലക്ഷ്മിപ്രിയയും ദിൽഷയും ഉണ്ടായിരുന്നു.
കെട്ടിപ്പിടിച്ചാണ് റോബിനെ ലക്ഷ്മിപ്രിയ സ്വീകരിച്ചത്. ഇപ്പോഴിത പരസ്പരം വേദനിച്ചതിനേക്കുറിച്ച് തുറന്നു പറയുകയാണ് ലക്ഷ്മിപ്രിയയും റോബിനും. പുറത്താക്കപ്പെട്ടതിന് ശേഷം ഏതാനും ദിവസങ്ങൾ ചെലവഴിച്ച സീക്രട്ട് റൂമിലിരുന്ന് താൻ ലക്ഷ്മിപ്രിയയുടെ കരച്ചിൽ കേട്ടെന്നായിരുന്നു റോബിൻ പറഞ്ഞത്. റോബിൻ പുറത്തായതിലുള്ള സങ്കടത്തിലായിരുന്നു ലക്ഷ്മിപ്രിയ.
ശബ്ദം ഇടറിയാണ് റോബിൻ ഇക്കാര്യം ലക്ഷ്മിപ്രിയയോട് പറഞ്ഞു. ഞാൻ ഇതിനപ്പുറത്ത് നിന്ന കരയുകയായിരുന്നു, ഭിത്തിയിലേക്ക് ചൂണ്ടി കൊണ്ട് റോബിൻ പറഞ്ഞു. എനിക്ക് ചേച്ചിയുടെ ശബ്ദം കേൾക്കാമായിരുന്നു. പക്ഷേ എനിക്ക് ശബ്ദമുയർത്തി സംസാരിക്കാൻ പോലും കഴിയില്ലായിരുന്നു- റോബിൻ പറഞ്ഞു. ഇതുകേട്ട് ലക്ഷ്മിപ്രിയ റോബിനെ കെട്ടിപിടിച്ച് കരഞ്ഞു. റോബിനും ഇടയ്ക്ക് കണ്ണ് തുടയ്ക്കുന്നുണ്ടായിരുന്നു.