ഇന്ന് മലയാള സിനിമയ്ക്ക് ഏറ്റവും പ്രിയപ്പെട്ട യുവ നടിമാരിൽ ഒരാളാണ് അനശ്വര രാജൻ. ആദ്യ ചിത്രത്തിൽ തന്നെ മഞ്ജുവാര്യരുടെ മകളായി അഭിനയിച്ച് തകർത്ത് താരം പിന്നീട് നായികയായി വളർന്ന് നിരവധി സിനിമകളുടെ ഭാഗമായി മാറുകയായിരുന്നു. ഏറ്റവും ഒടുവിൽ ആയി സൂപ്പർ ശരണ്യ എന്ന ചിത്രത്തിലൂടെ പ്രേക്ഷകരുടെ ഹൃദയം കീഴടക്കിയിരിക്കുകയാണ് താരം.
ചിത്രം വലിയ വിജയം നേടി മുന്നേറിയപ്പോൾ പ്രേക്ഷകരുടെ ഭാഗത്ത് നിന്നും നല്ല പ്രകടനമാണ് അനശ്വരയ്ക്ക് ലഭിച്ചത്. നടി മഞ്ജുവാര്യർ നായികയായ ഉദാഹരണം സുജാതയിൽ മഞ്ജുവിന് ഒപ്പം തകർപ്പൻ പ്രകടനം കാഴ്ചവച്ചാണ് അനശ്വര രാജൻ മലയാള സിനിമയിൽ ശ്രദ്ധിക്കപ്പെട്ടത്. സോഷ്യൽ മീഡിയയിലും താരം സജീവ സാന്നിധ്യമാണ്.
ഉദാഹരണം സുജാത എന്ന ആദ്യ ചിത്രത്തിന് ശേഷം തണ്ണീൻ ദിനങ്ങൾ എന്ന ചിത്രത്തിൽ നായികയായി അരങ്ങേറിയ താരം ആദ്യ രണ്ട് ചിത്രങ്ങളിലൂടെ തന്നെ മലയാളികളുടെ ഇഷ്ടതാരമായി മാറുകയായിരുന്നു. ഇതിൽ തണ്ണീർ ദിനങ്ങൾ ആണ് താരത്തിന്റെ കരിയറിലെ തന്നെ വഴിത്തിരിവായി മാറിയ ചിത്രങ്ങളിൽ ഒന്ന്. പ്ലസ് ടു പശ്ചാത്തലത്തിൽ അണിയിച്ചൊരുക്കിയ ചിത്രം കേരളമെമ്പാടുമുള്ള തിയേറ്ററുകളിൽ തരംഗമായി മാറിയിരുന്നു.
തണ്ണീർ മത്തനിൽ മാത്യു തോമസിനൊപ്പം മികച്ച പ്രകടനമാണ് താരം കാഴ്ചവെച്ചത്. അതിനുശേഷം ബിജുമേനോൻ നായകനായി എത്തിയ ആദ്യരാത്രി എന്ന ചിത്രത്തിലും താരം ശ്രദ്ധേയമായ ഒരു വേഷം കൈകാര്യം ചെയ്യുകയുണ്ടായി. ഈ ചിത്രത്തിന് പിന്നാലെ അനശ്വരയ്ക്ക് തമിഴ് ചിത്രത്തിലേക്കും അരങ്ങേറുവാൻ അവസരം ലഭിക്കുകയായിരുന്നു.
സിനിമാതിരക്കുകൾക്കിടയിലും സോഷ്യൽ മീഡിയയിൽ ആക്ടീവ് ആകാറുള്ള താരമാണ് അനശ്വര. തന്റെ വിശേഷങ്ങളും ഏറ്റവും പുതിയ ചിത്രങ്ങളും എല്ലാം താരം സൈബർ ലോകത്ത് പങ്കുവയ്ക്കാറുണ്ട്. പലപ്പോഴും താരത്തിന്റെ ചിത്രങ്ങൾ വളരെ പെട്ടെന്ന് വൈറലായി മാറുകയും വലിയതോതിലുള്ള വിമർശനങ്ങൾ നേടുകയും ചെയ്തിരുന്നു.
എന്നാൽ വിമർശനങ്ങൾക്ക് മറുപടി നൽകുവാൻ താരം യാതൊരു മടിയും കാണിക്കാറില്ല. ഇറക്കം കുറഞ്ഞ വസ്ത്രം ധരിച്ച് എത്തി എന്ന പേരിലായിരുന്നു പലപ്പോഴും താരത്തിനെതിരെ വിമർശനങ്ങൾ ഉയർന്നിട്ടുള്ളത്. ഒരു ഫോട്ടോഷൂട്ടിന്റെ ഭാഗമായി അനശ്വര സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്ത ചിത്രങ്ങൾ പലരെയും പ്രകോപിപ്പിക്കുകയും ഉണ്ടായിരുന്നു.
18 വയസ്സ് ആകാൻ കാത്തിരിക്കുകയായിരുന്നു അല്ലേ ഇറക്കം കുറഞ്ഞ വസ്ത്രം ഇടാൻ നാണമില്ലേ ഈ വസ്ത്രം ധരിക്കാൻ എന്നെല്ലാം പറഞ്ഞുകൊണ്ട് പലരും താരത്തിനെതിരെ വിമർശനങ്ങൾ ഉന്നയിച്ചിരുന്നു. അതേസമയം തന്നെ താരത്തിനെ അനുകൂലിച്ചും ധാരാളം ആളുകൾ രംഗത്തെത്തിയിട്ടുണ്ട്. ഇഷ്ടമുള്ളത് ധരിക്കുകയും ഇഷ്ടമുള്ളത് പോലെ ജീവിക്കുവാനും എനിക്ക് അവകാശമുണ്ടെന്നും ഞാൻ എന്തു ചെയ്യുന്നു എന്നോർത്ത് നിങ്ങൾ ആശങ്കപ്പെടേണ്ട കാര്യമില്ല എന്നാണ് താരം പറഞ്ഞിരുന്നത്.
ഏറ്റവും ഒടുവിൽ പുറത്തിറങ്ങിയ സൂപ്പർ ശരണ്യ വൻ വിജയമായതോടുകൂടി താരം വീണ്ടും ആളുകൾക്കിടയിൽ ശ്രദ്ധിക്കപ്പെടുകയായിരുന്നു. ഇപ്പോൾ മുംബൈയിൽ നിന്നുള്ള സുഹൃത്തിനൊപ്പം പങ്കുവെച്ച ഏറ്റവും പുതിയ ചിത്രങ്ങളാണ് ആരാധകർ ഏറ്റെടുത്തിരിക്കുന്നത്.മികച്ച പ്രതികരണമാണ് താരത്തിന്റെ ഈ ചിത്രങ്ങൾക്ക് ലഭിക്കുന്നത്.