ഒരു ബ്രേക്കിന് ശേഷം മോഹൻലാൽ ചിത്രം ആയ ആറാട്ടിലൂടെ സിനിമയിൽ വീണ്ടും സജീവമായിരിക്കുകയാണ് സാധിക വേണുഗോപാൽ. സിനിമയിൽ ബ്രേക്ക് വന്നപ്പോൾ അഭിനയത്തിലേക്ക് തിരിച്ചെത്തിയത് താരം ജോഷിയുടെ പൊറിഞ്ചുമറിയം ജോസ് എന്ന ചിത്രത്തിലൂടെയാണ്.
ജോഷിയുടെ സംവിധാനത്തിൽ ഒരുങ്ങിയ പാപ്പൻ എന്ന ചിത്രത്തിലും സാധിക ശ്രദ്ധേയമായ വേഷം തന്നെ കൈകാര്യം ചെയ്തിട്ടുണ്ട്. കലാഭവൻ മണിക്കൊപ്പം അഭിനയിച്ച ഓർമ്മകൾ താരം സോഷ്യൽ മീഡിയയിൽ മുൻപ് പങ്കു വെച്ചിരുന്നു. എംഎൽഎ മണി പത്താം ക്ലാസും ഗുസ്തിയും എന്ന ചിത്രത്തിൽ കലാഭവൻ മണിയുടെ നായിക ആയിട്ടായിരുന്നു താരം വേഷം കൈകാര്യം ചെയ്തത്.
ആദ്യം ഷൂട്ട് ചെയ്തത് മണിച്ചേട്ടന് ഒപ്പമുള്ള ഗാനമായിരുന്നു എന്ന് താരം പറയുന്നു. അതൊക്കെ കേട്ടപ്പോൾ സന്തോഷമായിരുന്നു. എല്ലാ കാര്യത്തിലും അദ്ദേഹത്തിന് കഴിവുണ്ട്. ആ സമയത്തൊക്കെ ക്യാമറ ഫേസ് ചെയ്യുമ്പോൾ ഭയങ്കര പേടിയായിരുന്നു. മണിച്ചേട്ടൻ ഭയങ്കര കൂൾ ആണ്. പറഞ്ഞത് ചെയ്യുന്ന പ്രകൃതമായിരുന്നു അദ്ദേഹത്തിൻറെ.
ഞങ്ങൾ രണ്ടുപേർ ബൈക്കിൽ പോകുന്ന ഒരു രംഗം ഉണ്ടായിരുന്നു. എന്താണ് ചെയ്യേണ്ടത് എന്ന് എനിക്ക് അറിയില്ല. ദേഹത്ത് കൈ വെക്കാമോ എന്നും അറിയില്ല. നീ എന്താ ഇങ്ങനെ ഇരിക്കുന്നത്… നീ എൻറെ കാമുകിയാണോ അതോ ശത്രുവാണോ എന്നായിരുന്നു മണിച്ചേട്ടൻ ചോദിച്ചത്. അതിന് ശേഷമാണ് ഞാൻ അദ്ദേഹത്തിൻറെ തോളിൽ കൈവച്ചത് എന്നും സാധിക വ്യക്തമാക്കുകയുണ്ടായി. നിരന്തരമായി സോഷ്യൽ മീഡിയയിലൂടെ മോശം പ്രവണതകൾക്കെതിരെ പ്രതികരിക്കുന്ന താരമാണ് സാധിക.
താരം പങ്കു വയ്ക്കുന്ന ചിത്രങ്ങൾക്ക് താഴെ അശ്ലീല പരാമർശങ്ങൾ നടത്തുന്നവർക്കും ശക്തമായ രീതിയിൽ പലപ്പോഴും മറുപടി നൽകുവാനും താരത്തിന് സാധിക്കുന്നുണ്ട്. സൈബർ ഇടങ്ങളിൽ നേരിടുന്ന ആക്രമണങ്ങളെ പരിഹസിക്കുന്നതാണ് താരം പങ്കുവെച്ച ഏറ്റവും പുതിയ പോസ്റ്റ്. ഏത് വിഡ്ഢിയ്ക്കും വിമർശിക്കാൻ കഴിയും. പരാതി പറയാനും കഴിയും. അത് ഭൂരിഭാഗം വിഡ്ഢികളും ചെയ്യുന്നു. എന്നാൽ മനസ്സിലാക്കാനും ക്ഷമിക്കാനും ഒരു സ്വഭാവസവിശേഷതയും ആത്മനിയന്ത്രണവും ആവശ്യമാണ് എന്നാണ് സാധിക പറയുന്നത്.
മറ്റൊരു ചിത്രത്തിനൊപ്പം ഏറെ രസകരമായതും എന്നാൽ ചിന്തിപ്പിക്കുന്നതുമായ ഒരു കുറിപ്പും താരം പങ്കുവെച്ചിട്ടുണ്ട്. എപ്പോഴും ഓർക്കുക ഗോസിപ്പുകൾ വെറുക്കപ്പെട്ടവരാണ് കൊണ്ടുനടക്കുന്നത്. വിഡ്ഢികൾ അത് പ്രചരിപ്പിക്കുന്നു. മണ്ടന്മാർ അത് ഏറ്റെടുക്കുകയും ചെയ്യുന്നു എന്നായിരുന്നു ആ പോസ്റ്റ്. കിടിലൻ ഫോട്ടോഷൂട്ടിനൊപ്പം പങ്കുവെച്ച കുറിപ്പിന് വലിയ പ്രതികരണം തന്നെ സമൂഹമാധ്യമങ്ങളിൽ നിന്നും ലഭിക്കുന്നുണ്ട്. മോശം പ്രതികരണങ്ങൾ ഒന്നും കൂടുതലായി ചിത്രങ്ങൾക്ക് വരുന്നില്ല എന്നതും കുറുപ്പിന്റെ പ്രത്യേകത തന്നെയാണ്.
ഇതോടൊപ്പം തന്നെ സിനിമ മേഖലയിൽ നിലനിൽക്കുന്ന മീറ്റു പ്രവണതകളെ പറ്റിയും താരം വ്യക്തമാക്കുന്നുണ്ട്. ഇന്ന് ഒരുപാട് മീ റ്റു വാദങ്ങളും വിവാദങ്ങളും ഉണ്ടാകുന്നുണ്ടെന്നും എന്നാൽ സഹപ്രവർത്തകരായി വർക്ക് ചെയ്യുന്നവരാണ് എങ്കിലും ആരാണ് ശരിയെന്നും ആരാണ് തെറ്റെന്ന് വിലയിരുത്തുക അല്പം ബുദ്ധിമുട്ടുള്ള കാര്യമാണ്. സത്യം ഏതാണെന്ന് അറിയാത്തതു കൊണ്ട് തന്നെ ആർക്കൊപ്പം നിൽക്കണമെന്ന് അറിയില്ലെന്നും താരം വ്യക്തമാക്കുന്നു.