in

സർജറിക്ക് ഇടക്ക് അവരുടെ ഉദ്ദേശം തെറ്റാണെന്ന് എന്റെ മനസ് തിരിച്ചറിയുന്നുണ്ടായിരുന്നു, തനിക്കുണ്ടായ ദുരനുഭവം തുറന്ന് പറഞ്ഞ് മംമ്ത..!

മയൂഖം എന്ന ചിത്രത്തിലൂടെ മലയാളികളുടെ മനസ്സിൽ ഇടം പിടിച്ച താരമാണ് മമ്ത മോഹൻദാസ്. വൈവിധ്യമാർന്ന ഒട്ടേറെ കഥാപാത്രങ്ങളെ അവതരിപ്പിച്ച പ്രേക്ഷകപ്രീതി നേടിയ താരം സോഷ്യൽ മീഡിയയിലും ഏറെ സജീവമാണ്. ക്യാൻസർ എന്ന മഹാരോഗത്തെ തോൽപ്പിച്ച് മുന്നേറിയ താരം ഒരുപാട് പേർക്ക് തന്റെ ജീവിതം കൊണ്ട് പ്രചോദനമായി തീർന്നിട്ടുണ്ട്.

വർഷങ്ങളായി മലയാളത്തിൽ അടക്കം പല ഭാഷകളിലും സജീവമാണ് മംമ്ത. സിനിമയിൽ നിരവധി ആരാധകരുള്ള താരം മലയാളത്തിൽ ജനഗണമന എന്ന ചിത്രത്തിലാണ് ഒടുവിലായി അഭിനയിച്ചത്. പൃഥ്വിരാജ് ആണ് ചിത്രത്തിൽ നായകനായി എത്തിയത്. തിയറ്ററിൽ മികച്ച പ്രകടനമാണ് ചിത്രം നടത്തിയത്.

താരത്തിനെ സംബന്ധിക്കുന്ന വാർത്തകളും വീഡിയോകളും ഇൻറർവ്യൂകളും ഒക്കെ വളരെ പെട്ടെന്ന് തന്നെ സോഷ്യൽ മീഡിയയിൽ പലപ്പോഴും വൈറലായി മാറാറുണ്ട്. ഒന്നിൽ കൂടുതൽ മേഖലയിൽ കഴിവ് തെളിയിച്ച ഒരാൾ കൂടിയാണ് താരം. നടി എന്നതിലുപരി അറിയപ്പെടുന്ന പിന്നണി ഗായിക കൂടിയാണ് മമ്ത. ആദ്യ സിനിമയ്ക്ക് ശേഷം പിന്നീട് അങ്ങോട്ട് ചെറുതും വലുതുമായ നിരവധി കഥാപാത്രങ്ങൾക്ക് ജീവൻ നൽകുവാൻ താരത്തിന് സാധിച്ചു.

മലയാളത്തിനു പുറമേ തമിഴ്, തെലുങ്ക്, കന്നട ഭാഷകളിലും തിളങ്ങിയ താരം അഭിനേത്രി, പിന്നണിഗായിക എന്നതിലുപരി നിർമ്മാതാവ് എന്ന നിലയിലും ഇപ്പോൾ കഴിവ് തെളിയിച്ചിരിക്കുകയാണ്. ചുരുങ്ങിയ സമയം കൊണ്ട് തന്നെ മലയാള സിനിമയിൽ തന്റേതായ സ്ഥാനം കണ്ടെത്താൻ താരത്തിന് സാധിച്ചിട്ടുണ്ട്. മലയാള സിനിമയിൽ അവസാനം ആയി താരം അഭിനയിച്ച ചിത്രം പോലും വൻ വിജയമായിരുന്നു.

അഭിനയത്തിൽ തിളങ്ങി നിൽക്കുന്ന സമയത്താണ് താരം വിവാഹം കഴിക്കുന്നത്. എന്നാൽ ആ ബന്ധത്തിന് ഒരുപാട് നാൾ ആയുസ്സ് ഉണ്ടായിരുന്നില്ല. വിവാഹമോചിത ആയതിനുശേഷം താരം വീണ്ടും സിനിമയിൽ സജീവമാവുകയായിരുന്നു. ഇന്നിപ്പോൾ മലയാള സിനിമയിൽ അറിയപ്പെടുന്ന താരങ്ങളിൽ ഒരാളായി വീണ്ടും മാറിയിരിക്കുകയാണ്. സോഷ്യൽ മീഡിയയിൽ സജീവമായ താരം തൻറെ എല്ലാ ചിത്രങ്ങളും വിശേഷങ്ങളും ആരാധകർക്കായി പങ്കുവയ്ക്കാറുണ്ട്.

തൻറെ തിരക്കുകളിൽ നിന്നും അവധി ആഘോഷിക്കാൻ മാലിദ്വീപിൽ എത്തിയ ചിത്രങ്ങളും താരം സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്തിരുന്നു. പലതും ഗ്ലാമറിന് പ്രാധാന്യം നൽകുന്നവ തന്നെയാണ്. എന്നിരുന്നാൽ പോലും ആ ചിത്രങ്ങൾക്കൊക്കെ വലിയ അംഗീകാരം ലഭിക്കുന്നുണ്ടെന്നതാണ് ഏറ്റവും ശ്രദ്ധേയമായ കാര്യം. അർബുദ രോഗബാധിതയായിരുന്ന സാഹചര്യത്തിൽ തനിക്ക് ഒരുപാട് ദുരനുഭവങ്ങൾ നേരിടേണ്ടി വന്നിട്ടുണ്ടെന്ന് മുൻപ് മംമ്ത വ്യക്തമാക്കുകയുണ്ടായി.

അതിലൊന്നായിരുന്നു അർബുദം തന്നെ ബാധിച്ച 24ആം വയസ്സിൽ തനിക്ക് ഉണ്ടായ ഒരു അനുഭവം എന്ന് താരം വ്യക്തമാക്കുന്നു. തുടയിലെ അല്പം തുണി മാറ്റി ചെയ്യേണ്ട ഒരു ശസ്ത്രക്രിയയ്ക്ക് ചെന്നൈയിലെ ഒരു ഹോസ്പിറ്റലിൽ ട്രീറ്റ്മെന്റിന് എത്തിയപ്പോൾ തന്നെ പൂർണ്ണ നഗ്നയാക്കി കിടത്തിയ ശേഷമാണ് ആ ഡോക്ടർമാർ ശസ്ത്രക്രിയ നടത്തിയതെന്ന് താരം പറയുന്നു. 3 ഡോക്ടർമാരും ഒരു നേഴ്സും മാത്രമായിരുന്നു അന്ന് ഓപ്പറേഷൻ തിയേറ്ററിൽ ഉണ്ടായിരുന്നത്.

അവരുടെ പരസ്പരമുള്ള സംസാരവും ആംഗ്യങ്ങളും ഒക്കെ കണ്ടപ്പോൾ തനിക്ക് അവരുടെ ഉദ്ദേശം നല്ലതല്ല എന്ന് തോന്നുകയും വളരെയധികം വിഷമം അനുഭവിക്കുകയും ചെയ്യേണ്ടിവന്നു. എന്നാൽ അനസ്തേഷ്യയുടെ വേദന മൂലം പ്രതികരിക്കാൻ സാധിക്കുമായിരുന്നില്ല. അതിനുശേഷം അവരോട് ഇതിനെ പ്പറ്റി ചോദിച്ചപ്പോൾ ഇതൊക്കെ ശസ്ത്രക്രിയയുടെ ഭാഗമാണെന്ന് പറഞ്ഞ് അവർ ചിരിച്ചു തള്ളുകയായിരുന്നു ചെയ്തത്. അർബുദത്തേക്കാൾ ഏറെ തന്റെ മനസ്സിനെയും ഹൃദയത്തിനെയും വേദനിപ്പിച്ച സംഭവമായിരുന്നു അത് എന്ന് താരം പറയുന്നു.

Written by Editor 1

49 ദിവസം ജയിൽ ജീവിതം, വില്ലത്തി വേഷങ്ങളിലൂടെ പ്രേഷകരുടെ പ്രിയ നടിയായി, സിനിമയിലും സീരിയലിലും തിളങ്ങുന്ന പ്രിയ നടി ശാലു മേനോന്റെ യഥാർത്ഥ ജീവിതം ഇങ്ങനെ..!

വിവാഹിതനായ അയാൾ എന്നെ എല്ലാ രീതിയിലും ഉപയോഗിച്ചു, ആവശ്യം കഴിഞ്ഞപ്പോൾ എന്നെ വലിച്ചെറിഞ്ഞു; നടി ആൻഡ്രിയ വെളിപ്പെടുത്തുന്നു