in ,

ഏത് ലുക്കിലും പൊളിയാണ്, ഷോർട്സിൽ സ്റ്റൈലിഷായി മാളവിക മേനോൻ, ഫോട്ടോസ് കാണാം

2012 മുതൽ ചലച്ചിത്ര അഭിനയ രംഗത്ത് തിളങ്ങിനിൽക്കുന്ന താരമാണ് മാളവിക മേനോൻ. 2012 പുറത്തിറങ്ങിയ മലയാള ചിത്രമായ നിദ്രയിൽ രേവതി എന്ന കഥാപാത്രത്തെ അവതരിപ്പിച്ചു കൊണ്ടാണ് താരം അഭിനയരംഗത്തേക്ക് കടന്നുവരുന്നത്. അതിനുശേഷം ആ വർഷം തന്നെ ഹീറോ, 916 എന്നീ ചിത്രങ്ങളിലും താരത്തിന് വേഷം കൈകാര്യം ചെയ്യുവാൻ അവസരം ലഭിച്ചു.

2015 ജോൺ ഹോനായി, സർ സി പി, മൺസൂൺ, എന്നി ചിത്രങ്ങളിലും അഭിനയിച്ചു. മലയാളത്തിന് പുറമേ തമിഴ്, തെലുങ്ക് ഭാഷകളിലും സജീവസാന്നിധ്യമാണ് മാളവിക. അഭിനേത്രി എന്നതിലുപരി നർത്തകി എന്നി നിലയിലും ഇതിനോടകം മാളവിക തിളങ്ങിക്കഴിഞ്ഞു.

സമൂഹമാധ്യമങ്ങളിൽ സജീവമായ താരം തൻറെ നിരവധി ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ അപ്‌ലോഡ് ചെയ്യുകയും ഉണ്ട്. നടിയായും സഹനടിയായും ഒരുപോലെ തിളങ്ങി നിൽക്കുവാൻ മാളവികയ്ക്ക് സാധിക്കുകയുണ്ടായി. ഏറ്റവും ഒടുവിൽ പുറത്തിറങ്ങിയ ആറാട്ട്, ഒരുത്തി, സിബിഐ 5, പുഴു എന്നീ ചിത്രങ്ങളിലും മാളവിക ശ്രദ്ധേയമായ വേഷങ്ങൾ തന്നെയാണ് കൈകാര്യം ചെയ്തിരിക്കുന്നത്.

നിരവധി ഫോട്ടോ ഷൂട്ട് ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ അപ്‌ലോഡ് ചെയ്യുന്ന താരത്തിന്റെ ഏറ്റവും പുതിയ ചിത്രങ്ങളാണ് ഇപ്പോൾ സൈബർ ലോകത്ത് ട്രെൻഡിങ് ആയി കഴിഞ്ഞിരിക്കുന്നത്. ചുവപ്പ് ചെക്ക് ഷർട്ടും നീല ഷോട്ട്സും ധരിച്ച് സ്റ്റൈലിഷ് ലുക്കിലാണ് താരം എത്തിയിരിക്കുന്നത്. ദുബായിൽ നിന്നുള്ള ചിത്രങ്ങളാണ് താരം പങ്കുവെച്ചിരിക്കുന്നത്. നിരവധി പേർ ഇതിനോടകം ചിത്രത്തിന് ലൈക്കും കമന്റുമായി രംഗത്തെത്തുകയും ചെയ്തു.

25 ഓളം ചിത്രങ്ങളിലാണ് താരം ഇതുവരെ അഭിനയിച്ചിട്ടുള്ളത്. കൊച്ചി ലുലു മാളിൽ നടന്ന 2022 ലുലു ഫാഷൻ വീക്കിൽ താരം പങ്കെടുത്തപ്പോൾ ഉള്ള റാം വാക്കിൻറെ ചിത്രങ്ങളും സോഷ്യൽ മീഡിയയിൽ വൈറലായി മാറിയിരുന്നു. ചെറിയ വേഷങ്ങളാണ് എങ്കിൽ പോലും അത് കൈകാര്യം ചെയ്യുവാൻ യാതൊരു മടിയും കാണിക്കാത്ത താരം ഇപ്പോൾ സുരേഷ് ഗോപിയുടെ പാപ്പൻ എന്ന ചിത്രത്തിൻറെ റിലീസിനായി കാത്തിരിക്കുകയാണ്.

സോഷ്യൽ മീഡിയയിൽ താരം അടുത്തായി പങ്ക് വെച്ച ഒരു ചിത്രവും അതിന് താഴെ വന്ന കമൻറ് വളരെയധികം ചർച്ച ചെയ്യപ്പെട്ടിരുന്നു. എന്നാൽ അതിനേക്കാളുപരി താരം ആ കമന്റിന് നൽകിയ മറുപടിയാണ് ആളുകൾ ഏറ്റെടുത്തിരുന്നത്. മഞ്ഞ ഗൗണിൽ പ്രത്യക്ഷപ്പെട്ട താരത്തിന്റെ ചിത്രത്തിന് താഴെ അടിയിൽ എന്തെങ്കിലും ഇട്ടുകൂടെ എല്ലാം കാണാമെന്നായിരുന്നു ഒരാൾ കമൻറ് ആയി കുറിച്ചത്.

അതിന് താരം നൽകിയ മറുപടി അത് കണ്ണിൻറെ കുഴപ്പമാണ് എന്നായിരുന്നു. വളരെ പെട്ടെന്ന് തന്നെ താരത്തിന്റെ മറുപടിയും ചിത്രത്തിനും താഴെ എന്ന കമൻറ് വൈറലായി മാറിയിരുന്നു. ഫോട്ടോ ഷൂട്ട് ചിത്രങ്ങൾക്ക് താഴെ ഇതിനുമുൻപും മോശം കമന്റുകൾ ധാരാളം പ്രത്യക്ഷപ്പെട്ടിട്ടുണ്ട്.

അതിനൊക്കെ വ്യക്തമായ മറുപടിയും താരം പല സന്ദർഭങ്ങളിലായി നൽകിയിട്ടുണ്ട്. ഒട്ടനവധി ചിത്രങ്ങൾ ആണ് താരം തന്റെ ആരാധകർക്കായി പങ്കുവെക്കാർ. സൈബർ ലോകത്ത് ചർച്ചാവിഷയമായി മാറിയ താരത്തിന്റെ ഏറ്റവും പുതിയ ഫോട്ടോഷൂട്ട് ചിത്രങ്ങൾ കാണാം..

Written by Editor 1

കിടപ്പറ രംഗം എത്രനേരം ഷൂട്ട് ചെയ്തു? ചോദ്യത്തിന് കിടിലൻ മറുപടിയുമായി മാളവിക മോഹനൻ

അമ്മയുടെ സിനിമകൾ ഞാൻ കാണാറുമില്ല, അത് എന്റെ ഓർമ്മയിൽ നിക്കാറുമില്ല; മാളവിക ജയറാം തുറന്ന് പറയുന്നു