സിനിമയിൽ ഇതുവരെ അരങ്ങേറിയില്ലെങ്കിലും സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമായ ഇൻസ്റ്റാഗ്രാമിൽ സജീവ സാന്നിധ്യമാണ് ജയറാം – പാർവതി ദമ്പതിമാരുടെ പുത്രി മാളവിക ജയറാം. മലയാള സിനിമയിലെ ഭൂരിഭാഗം നടി നടന്മാരുടെയും മക്കൾ ഇന്നു സിനിമ മേഖലയിലെ സജീവ സാനിധ്യം ആണ്.എന്നാൽ അവരിൽ നിന്ന് എല്ലാം വ്യത്യസ്തയാകുകയാണ് ചക്കി എന്ന് വിളിപ്പേരുള്ള ജയറാമിന്റെ മകൾ മാളവിക.
മകൾ ചക്കിക്ക് അഭിനയിക്കാൻ താൽപ്പര്യമില്ലെന്ന് ജയറാം നേരത്തെ വ്യക്തമാക്കിയിരുന്നു. അടുത്തിടെ ജയറാമിനൊപ്പം ഒരു പരസ്യ ചിത്രത്തിൽ മാളവിക അഭിനയിച്ചിരുന്നു. എന്നാൽ അമ്മയുടെ സിനിമകൾ കാണാറില്ല എന്നാണ് മാളവിക ഇപ്പോൾ പറയുന്നത്. വിവാഹിതരെ ഇതിലെ എന്ന ചിത്രത്തിലൂടെ അഭിനയരംഗത്തെത്തിയ പാർവതി ചുരുങ്ങിയ നാളുകൊണ്ട് നിരവധി നല്ല കഥാപാത്രങ്ങൾ ചെയ്തിട്ടുണ്ട്.
ഇത് പറയുന്നതിൽ തന്നെ കൊല്ലരുതെന്നും അമ്മയുടെ സിനിമകൾ ഓർമ്മയിൽ നിക്കാറില്ലെന്നും മാളവിക ഒരു സ്വകാര്യ മാധ്യമത്തിന് നൽകിയ അഭിമുഖത്തിൽ പറഞ്ഞു. വ്യായമത്തെക്കുറിച്ചും ഡയറ്റിംഗിനെക്കുറിച്ചും അടുത്തിടെ തുറന്നുപറഞ്‍ഞിരുന്നു, വ്യായാമം ചെറുപ്പം മുതൽ ഞങ്ങളുടെ ദിനചര്യയിലുണ്ട്. അമ്മയ്ക്കത് നിർബന്ധമായിരുന്നു. ഇപ്പോൾ നിത്യവും ഒന്നര മണിക്കൂർ ജിമ്മിൽ പോകുന്നുണ്ട്.
ഹെവി ഡയറ്റ് ഒന്നും എടുക്കാറില്ല. ഇഷ്ട ഭക്ഷണം കൂടുതൽ കഴിച്ചാൽ വർക്കൗട്ട് കൂടും. ജങ്ക് ഫുഡ്, ഫാസ്റ്റ് ഫുഡ്, ഇവയൊന്നും തൊടാറേയില്ല. ഞാൻ പണ്ട് നല്ല ചബ്ബി കുട്ടിയായിരുന്നു. അങ്ങനെയുള്ളവർ ഭാരം കൺട്രോൾ ചെയ്തില്ലെങ്കിൽ പെട്ടെന്ന് പഴയ രൂപത്തിലേക്ക് പോകും. അതുകൊണ്ട് എന്റെ ഭാരത്തിൽ എനിക്ക് എപ്പോഴും കൺട്രോളുണ്ട്.
എല്ലാവരും കരുതുന്നത് ഞാൻ അഭിനയത്തിന്റെ ആദ്യ പടി ആയാണ് മോഡലിങ് ചെയ്തത് എന്നാണ്. പക്ഷേ അങ്ങനെയല്ല. സിനിമ എന്റെ അരികിൽ തന്നെയുണ്ട്. അഭിനയിക്കുന്നവരുടെ ബുദ്ധിമുട്ടുകൽ ചെറുപ്പം മുതൽ കണ്ട് വളർന്നയാളാണ് ഞാൻ. ജീവിതത്തിൽ ഏറ്റവും അധികം ബഹുമാനിക്കുന്നതും അഭിനേതാക്കളെയാണ്.
ആ ബഹുമാനം നിലനിർത്തി തന്നെയാണ് പറയുന്നത്. ‘ആക്ടീങ് ഈസ് നോട്ട് മൈ പാഷൻ’ ഒരിക്കൽ പോലും എനിക്ക് താൽപര്യം തോന്നിയിട്ടില്ല. അതിലും ഇഷ്ടം ഫാഷനോടാണ്. സ്‌റ്റൈലിങ്, ഡിസൈനിങ് ഇതെല്ലാമാണ് പ്രിയം. സത്യന്‍ അന്തിക്കാടിന്റെ മകന്‍ അനൂപ് സത്യന്‍ ആദ്യമായി സവിധാനം ചെയ്ത വരനെ ആവശ്യമുണ്ട് എന്ന ചിത്രത്തില്‍ ആദ്യം വിളിച്ചത് ചക്കിയെ ആയിരുന്നു.
ആ സമയത്ത് ദുല്‍ഖര്‍ നിര്‍മിയ്ക്കുന്നു എന്ന് മാത്രമേ തീരുമാനിച്ചുള്ളൂ. ആദ്യം ചോദിച്ചത് ചക്കിയോടാണ്. മദ്രാസില്‍ വന്ന് ചക്കിയോട് കഥയും പറഞ്ഞു. പക്ഷെ ആ സിനിമ ചക്കി വേണ്ട എന്ന് വയ്ക്കുകയായിരുന്നു. ‘മെന്റലി ഞാന്‍ ഒരു സിനിമ ചെയ്യാനായി ഇപ്പോള്‍ തയ്യാറായിട്ടില്ല. നല്ല കഥയും, വളരെ നല്ല കഥാപാത്രവും ഒക്കെയാണ്. പക്ഷെ എനിക്ക് ഇപ്പോള്‍ ചെയ്യാന്‍ പറ്റില്ല’ എന്ന് പറയുകയായിരുന്നു. ഒരുപാട് നിര്‍ബന്ധിച്ചു എങ്കിലും ചക്കി തയ്യാറായില്ല, അതിന് ശേഷമാണ് കല്യാണി ആ റോള്‍ ചെയ്തത്.
അതിന് ശേഷം അടുത്ത കാലത്ത് ജയം രവി നായകനാകുന്ന പുതിയ ചിത്രത്തിലേക്ക് വിളിച്ചിരുന്നു. പക്ഷെ അതും എടുത്തില്ല. അടുത്തകാലത്തായി തെലുങ്കിലും തമിഴിലും ഒക്കെയായി ധാരാളം കഥകള്‍ കേള്‍ക്കുന്നുണ്ട്. അധികം വൈകാതെ നല്ലത് ഏതെങ്കിലും ഒന്ന് തിരഞ്ഞെടുക്കും. ഈ വര്‍ഷം തന്നെ ചക്കിയുടെ അരങ്ങേറ്റം ഉണ്ടാവും – ജയറാം ഒരു സ്വകാര്യ മാധ്യമത്തിന് നൽകിയ അഭിമുഖത്തിൽ പറഞ്ഞു.