ദുൽഖർ സൽമാൻ നായകനായ എത്തിയ പട്ടം പോലെ എന്ന ചിത്രത്തിലൂടെ മലയാള സിനിമയിലേക്ക് അരങ്ങേറിയ താരമാണ് മാളവിക മോഹനൻ. മകൻറെ ചിത്രത്തിലേക്ക് തന്നെ നായികയായി തിരഞ്ഞെടുത്തത് മമ്മൂട്ടിയാണെന്ന് മുൻപേ തന്നെ മാളവിക വ്യക്തമാക്കിയിരുന്നു.
ആദ്യ ചിത്രത്തോടെ തന്നെ മാളവിക ശ്രദ്ധ നേടി. വളരെ പ്രതീക്ഷയോടെ അരങ്ങേറിയ ആദ്യ ചിത്രം ബോക്സ് ഓഫീസിൽ വേണ്ടത്ര വിജയം നേടാൻ ആകാതെ പോയത് ഹൃദയം നുറുങ്ങുന്ന വേദനയാണ് തനിക്ക് സമ്മാനിച്ചതെന്ന് താരം വ്യക്തമാക്കുന്നു. ജയ പരാജയങ്ങളെ എങ്ങനെ കൈകാര്യം ചെയ്യണമെന്ന് തനിക്ക് അറിയില്ലായിരുന്നു എന്നാണ് താരം പറയുന്നത്.
മറ്റ് സിനിമ മേഖലകളെ അപേക്ഷിച്ച് മലയാളത്തിൽ നിന്നുണ്ടാകുന്ന ട്രോളുകൾ തന്നെ വല്ലാതെ വേദനിപ്പിക്കുന്നതാണെന്ന് മാളവിക വ്യക്തമാക്കുന്നു. മലയാളത്തിലെ ട്രോളുകൾ ക്രൂരമാകാറുണ്ട് എന്നും നിറത്തെക്കുറിച്ചും ശരീരത്തെക്കുറിച്ചും എല്ലാം പരിഹസിക്കാറുണ്ട് എന്നും മാളവിക പറയുന്നു.എല്ലിൽ തൊലി വെച്ചു പിടിപ്പിച്ചത് വരെ പലരും കമൻറ് അടിച്ചിരുന്നു എന്നാണ് മാളവിക പറയുന്നത്.
വസ്ത്രത്തെ കാരണത്തെക്കുറിച്ചുള്ള കാഴ്ചപ്പാടിൽ കേരളത്തിൽ വലിയ മാറ്റങ്ങൾ വന്നിട്ടില്ലെന്നും ഇറക്കം കുറഞ്ഞ വസ്ത്രം ധരിച്ചാൽ ഇപ്പോഴും ആക്രമിക്കുന്നവരുണ്ടെന്നും തൻറെ ശരീരത്തെക്കുറിച്ച് പറയാൻ ഇവർക്ക് എന്താണ് അവകാശം എന്നും മാളവിക ചോദിക്കുന്നു. സിനിമയിലേക്ക് കടന്നുവരുമ്പോൾ നമുക്കൊപ്പം ഒരുപാട് പേരുണ്ടാകും.
എന്നാൽ ഒരു പരാജയം ഉണ്ടാവുകയാണെങ്കിൽ എന്തുവേണമെന്ന് ആരും പറഞ്ഞു തരില്ലെന്ന് അത് അനുഭവിച്ചു തന്നെ അറിയണമെന്ന് ആണ് മാളവിക പറയുന്നത്. വേറെ ഏത് ജോലി ആണെങ്കിലും എന്തെങ്കിലും കുഴപ്പങ്ങൾ സംഭവിച്ചാൽ വളരെ ചുരുക്കം പേര് മാത്രമേ അറിയുകയുള്ളൂ. അവിടെ അതെല്ലാം വ്യക്തി പരമായ പരാജയങ്ങൾ ആണ്.
എന്നാൽ സിനിമയിൽ അങ്ങനെയല്ല എന്നാണ് താരം വ്യക്തമാക്കുന്നത്. ഒരു സിനിമ പരാജയപ്പെട്ടാൽ അതൊരു പബ്ലിക് പരാജയമാണെന്നും അത് ചർച്ച ചെയ്യാൻ ഒരുപാട് പേരുണ്ടാകും എന്നും താരം ചൂണ്ടിക്കാണിക്കുന്നു. നമ്മളെ അത് വല്ലാതെ മാനസികമായി തകർക്കുമെന്നും ആ പരാജയത്തിൽ സോഷ്യൽ മീഡിയയും തനിക്കെതിരെ വലിയ ആക്രമണം നടത്തിയിരുന്നു എന്നും താരം പറയുന്നു.
വിജയ് നായകനായ എത്തിയ മാസ്റ്റർ ആയിരുന്നു മാളവികയുടെ ഏറ്റവും ഒടുവിൽ പ്രദർശനത്തിനെത്തിയ ചിത്രം. തൻറെ ചിത്രത്തിന് അശ്ലീല കമൻറ് പോസ്റ്റ് ചെയ്ത വ്യക്തിക്ക് കൃത്യമായ മറുപടി നൽകുവാനും താരം ശ്രമിച്ചിട്ടുണ്ട്. ട്വിറ്ററിൽ ആരാധകരുമായി നടത്തിയ സംവാദത്തിലാണ് വ്യാജ ഐഡിയയിൽ നിന്ന് ഒരാൾ താരത്തോട് അശ്ലീല ചുവയുള്ള ചോദ്യം ചോദിച്ചത്.
മാരൻ എന്ന ധനുഷ് ചിത്രത്തിലെ കിടപ്പറ രംഗത്തെക്കുറിച്ച് ആയിരുന്നു ചോദ്യം. ഈ രംഗം എത്ര തവണ ചിത്രീകരിച്ചു എന്നായിരുന്നു ഇയാൾക്ക് അറിയേണ്ടിയിരുന്നത്. നിങ്ങൾ ഏറ്റവും മോശമായ രീതിയിൽ ചിന്തിക്കുന്നത് കൊണ്ടാണ് ഇങ്ങനെയൊരു ചോദ്യം ചോദിച്ചതെന്ന് മറുപടി നൽകുകയായിരുന്നു താരം.
ആരാധകരുമായി എപ്പോഴും സോഷ്യൽ മീഡിയയിലൂടെ തൻറെ സിനിമ വിശേഷങ്ങൾ സ്വകാര്യ ജീവിതത്തിലെ വിശേഷങ്ങളും താരം പങ്കുവെക്കാറുണ്ട്. അതിൻറെ ഭാഗമായിട്ടാണ് ട്വിറ്ററിലൂടെ ആരാധകരുമായി സംവദിക്കാൻ മാളവിക സമയം കണ്ടെത്തിയത്.