ഗ്ലാമർ വേഷങ്ങളിലും നൃത്തത്തിലും തിളങ്ങിയ താരമാണ് ഇനിയ. അഭിനയ പ്രാധാന്യമുള്ള കഥാപാത്രങ്ങളും ഇവയോടൊപ്പം ഒരുപോലെ കൈകാര്യം ചെയ്യുവാൻ ഇനിയയ്ക്ക് സാധിച്ചിട്ടുണ്ട്. മോഡലിങ്ങിലൂടെ സിനിമയിലേക്ക് എത്തിയ താരം 2005 മിസ്ഡ് ട്രിവാൻഡ്രം ആയി തിരഞ്ഞെടുക്കപ്പെട്ടിരുന്നു.
2019 മിനിസ്ക്രീൻ മഹാറാണിയായിട്ടും താരത്തെ തിരഞ്ഞെടുത്തിരുന്നു. ഇനിയ മലയാളത്തിലും തമിഴിലും സജീവമായി തന്നെയാണ് ചിത്രങ്ങൾ കൈകാര്യം ചെയ്തിട്ടുള്ളത്. ഗ്ലാമർ ഉള്ള കഥാപാത്രങ്ങൾ ചെയ്യാനോ ഫോട്ടോഷൂട്ടിൽ ഷോട്ട്സ് ധരിക്കാനും തനിക്ക് ഒരു മടിയും ഇല്ലെന്ന് താരം മുൻപ് വ്യക്തമാക്കുകയുണ്ടായി. ഗ്ലാമർ ചെയ്യുന്നത് മോശം കാര്യമാണെന്ന് തനിക്ക് ഒരിക്കലും തോന്നിയിട്ടില്ല എന്നാണ് താരം ഒരു അഭിമുഖത്തിനിടയ്ക്ക് വ്യക്തമാക്കിയത്.
മോഡലിങ്ങിന്റെ അകത്ത് നിൽക്കുന്നത് കൊണ്ട് എനിക്ക് ഷൊർട് ഇടാനും സ്ലീവ് ലെസ് ഡ്രസ്സ് ഇടാനോ മടിയൊന്നുമില്ല. അങ്ങനെ ഒരു നാണം കുണുങ്ങി പെൺകുട്ടിയല്ല.. സിറ്റിയിലാണ് ഞാൻ വളർന്നത്. ഗ്ലാമർ ചെയ്യുന്നത് കുറ്റമാണെന്നോ മോശം കാര്യമാണെന്ന് എനിക്ക് ഒരിക്കലും തോന്നിയിട്ടില്ല. കഥയ്ക്കും കഥാപാത്രത്തിന് അനുസരിച്ച് എൻറെ ഒരു കംഫർട്ടബിൾ ലെവലിലാണ് ഞാൻ ഗ്ലാമർ ചെയ്യുന്നത്.
ഗ്ലാമർ ചെയ്യുന്നത് കുറ്റമാണെന്നോ മോശം കാര്യമാണെന്ന് തീരുമാനിക്കുന്നത് എൻറെ ഒരു കംഫർട്ട് നോക്കി ആണ്.എന്റെ ഫോട്ടോഷൂട്ടിലെ ഫോട്ടോ കണ്ടിട്ട് ഒരാൾ കമൻറ് ഇട്ടിരുന്നു. അതീവ സുന്ദരിയായി, പുത്തൻ രൂപത്തിൽ, ഫുൾ ഗ്ലാമർ വേഷത്തിൽ, ആരെയും മയക്കും ഇനിയ… അങ്ങനെ എന്തൊക്കെയായിരുന്നു കമൻറ്. അതേക്കുറിച്ച് അഭിപ്രായം അറിയാൻ ഒരു ദേശീയ മാധ്യമത്തിന്റെ പ്രതിനിധി എന്നെ വിളിച്ചിരുന്നു.
അവരോട് ഞാൻ ചോദിച്ചതാണ് ഈ പ്രായത്തിൽ അല്ലെങ്കിൽ 60 വയസ്സിൽ ഗ്ലാമർ കാണിച്ചാൽ ആരെങ്കിലും കാണുമോ എന്ന്. സൗന്ദര്യം എന്ന് പറയുന്നത് ആസ്വദിക്കാനും കാണാനും പ്രദർശിപ്പിക്കാനും ഉള്ളതാണ് എന്ന് .ഇതിൽ നല്ല എനർജറ്റിക്കായി ഇരിക്കുമ്പോഴാണ് നമ്മൾ നന്നായിരിക്കുന്ന സമയം അല്ലെങ്കിൽ ഷൈൻ ചെയ്യുന്ന നേരം ആ സമയത്ത് ആണ് ഗ്ലാമറസായി ഇരിക്കേണ്ടത് എന്ന് ഞാൻ കരുതുന്നു.
അവസരങ്ങൾ കുറയുമ്പോഴാണ് നടിമാർ വെറൈറ്റി ഫോട്ടോഷൂട്ട് നടത്തുന്നതെന്ന് വെറുതെ പറയുന്നതാണ്. ഞാൻ ഒരിക്കലും വെറുതെ ഇരുന്നിട്ടില്ല. പിന്നെ മോഡലിംഗ് ഫീൽഡിൽ ഉള്ളതുകൊണ്ട് എല്ലാ മൂന്നുമാസം അല്ലെങ്കിൽ ആറുമാസം കൂടുമ്പോഴും എനിക്കൊരു പ്രമോഷനിൽ ഫോട്ടോഷൂട്ട് ഉണ്ടാകും. അതൊരു ഡിസൈനറുടെയോ ജ്വല്ലറിയുടെയോ പുതിയ കോസ്റ്റും ഒക്കെ ആയിരിക്കും.
ഞാൻ ചെയ്ത ഫോട്ടോഷൂട്ടിനും അതിന്റേതായ തയ്യാറെടുപ്പുകൾ നടത്തിയാണ് ചെയ്യുന്നത്. ഒത്തിരി റഫറൻസ് ഉണ്ടാകും. നല്ല ഫോട്ടോ ഷൂട്ടിന്റെ ഭാഗമാകുമ്പോൾ എനിക്ക് നല്ല ഫോട്ടോകളും കിട്ടാറുണ്ട്. ഓരോ ആറുമാസം കൂടുമ്പോഴും ലുക്കിലും ഹെയർ സ്റ്റൈലിൽ മാറ്റം വരുത്താറുണ്ട്.
ഒരു ആർട്ടിസ്റ്റ് അപ്ഡേറ്റ് ആയിരിക്കുക എന്നതായിരിക്കണം ഏറ്റവും പ്രധാനം. അതിനുവേണ്ടി നല്ല ചിത്രങ്ങൾ കൊണ്ട് പബ്ലിസിറ്റി ചെയ്യാറുണ്ടെന്നും താരം പറയുകയുണ്ടായി. സോഷ്യൽ മീഡിയയിൽ സജീവമായ താരത്തിന്റെ വാക്കുകൾ ഇപ്പോൾ വളരെ പെട്ടെന്ന് തന്നെ ആളുകൾ ഏറ്റെടുത്ത് കഴിഞ്ഞിരിക്കുകയാണ്.