in

റിമി ഹെവി വർക്ക്‌ ഔട്ടിലാണ്.. നായികയായി ഒരു കിടിലൻ എൻട്രി പ്രതീക്ഷിക്കാമോ എന്ന് ആരാധകർ, വീഡിയോ

മലയാളത്തിലെ പ്രശസ്ത ഗായികയും അവതാരികയും ചലച്ചിത്ര നടിയുമായി തിളങ്ങിയ താരമാണ് റിമി ടോമി. ലാൽ ജോസ് സംവിധാനം ചെയ്ത മീശമാധവൻ എന്ന ചിത്രത്തിലൂടെയാണ് റിമി ടോമി ചലച്ചിത്ര പിന്നണി ഗാനരംഗത്തേക്ക് കടന്നുവരുന്നത്. ചിങ്ങമാസം വന്നുചേർന്നാൽ എന്ന് തുടങ്ങുന്ന ഗാനമായിരുന്നു താരം ആദ്യമായി ആലപിച്ചത്.

ജയറാം നായകനായ എത്തിയ തിങ്കൾ മുതൽ വെള്ളിവരെ എന്ന ചിത്രത്തിലൂടെ ആദ്യ നായിക പട്ടവും താരം നേടിയെടുത്തു. ചിത്രത്തിൽ ജയറാമിന്റെ ഭാര്യയുടെ കഥാപാത്രത്തെയാണ് താരം അവതരിപ്പിച്ചത്. അതിനുശേഷം വിനീത് ശ്രീനിവാസൻ, ധ്യാൻ ശ്രീനിവാസൻ, അജു വർഗീസ് എന്നിവർ കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിച്ച കുഞ്ഞിരാമായണം എന്ന ചിത്രത്തിലും താരം പ്രത്യക്ഷപ്പെടുകയുണ്ടായി.

മഴവിൽ മനോരമയിൽ സംപ്രേക്ഷണം ചെയ്ത ഒന്നും ഒന്നും മൂന്ന് എന്ന റിയാലിറ്റി ഷോയുടെ അവതാരികയായി തിളങ്ങുകയായിരുന്നു റിമി ടോമി. വളരെ മികച്ച പ്രതികരണം പ്രേക്ഷകരുടെ ഭാഗത്തുനിന്നും ഈ പരിപാടിക്ക് നേടിയെടുക്കുവാൻ സാധിക്കുകയുണ്ടായി. യൂട്യൂബ് ചാനലിലൂടെ സമൂഹമാധ്യമങ്ങളിലും താരം സജീവസാന്നിധ്യം തന്നെയാണ്. തൻറെ വിശേഷങ്ങൾ ഒക്കെ താരം ആരാധകരുമായി പങ്കുവയ്ക്കാറുമുണ്ട്.

ഇൻസ്റ്റഗ്രാം പേജിലെ താരത്തിന്റെ ഏറ്റവും പുതിയ ചിത്രങ്ങളാണ് ഇപ്പോൾ വൈറലായി മാറിയിരിക്കുന്നത്. റിമിയുടെ ജിം ഇൻസ്പിരേഷൻ എന്താണെന്ന് തുറന്നു പറഞ്ഞിരിക്കുകയാണ് താരം. ഫിറ്റ്നസ് ഒരു സീസണിൽ ഹോബി അല്ല, അതൊരു ലൈഫ് സ്റ്റൈൽ ആണെന്ന് മനസ്സിലാക്കി കൊടുത്ത ഹർഷയ്ക്ക് നന്ദി പറഞ്ഞു കൊണ്ടാണ് താരം തന്റെ ഏറ്റവും പുതിയ ചിത്രങ്ങൾ പോസ്റ്റ് ചെയ്തിരിക്കുന്നത്.

ജിം ട്രെയിനർ ഹർഷ സൊല്ലങ്കിയാണ് തൻറെ പ്രചോദനം എന്ന് റിമി വ്യക്തമാക്കുന്നു. പോസ്റ്റിന്റെ ക്യാപ്ഷൻ ആണ് പ്രേക്ഷകരെ ആകർഷിച്ചിരിക്കുന്നത്. രണ്ടുപേരും ഒരുമിച്ചുള്ള ചിത്രം താരം പോസ്റ്റ് ചെയ്തിട്ടുണ്ട്.ഹർഷ ഒരു ഫിറ്റ്നസ് ട്രെയിനർ ആണ്. ശരീരഭാരം കുറച്ച് മലയാളികളെ ഒന്നടങ്കം ഞെട്ടിച്ചിരിക്കുകയാണ് റിമി.

അതിനുശേഷം തന്റെ ജിം ചിത്രങ്ങളും വീഡിയോകളും താരം ആരാധകർക്കായി ഷെയർ ചെയ്യാറുമുണ്ട്. അനവധി സിനിമകളിൽ ഹിറ്റ് ഗാനങ്ങൾ ആലപിച്ച താരം ചില മലയാളം സിനിമകളിൽ ശ്രദ്ധേയമായ വേഷം കൈകാര്യം ചെയ്യുകയുണ്ടായി നിരവധി ടിവി ഷോകളിൽ അവതാരികയും വിധികർത്താവുമാണ് താരം. സിമ്പിൾ ആയുള്ള അവതരണമാണ് എന്നും റിമിക്ക് ആരാധകരെ നേടിക്കൊടുക്കുന്ന ഒരു പ്രധാന ഘടകം.

അന്നുവരെ ഉണ്ടായിരുന്ന ആലാപന ശൈലിയിൽ നൃത്തത്തെയും സംയോജിപ്പിച്ചുകൊണ്ട് കാണികളെ പിടിച്ചിരിക്കുന്ന രീതിയിലുള്ള പ്രകടനം കാഴ്ചവെക്കുന്ന വ്യക്തിയാണ് റിമി. അത് തന്നെ താരത്തിന് തുടക്കകാലത്ത് കരിയർ വളർത്തിയെടുക്കുന്നതിന് ഒരു അഭിവാജ്യ ഘടകമായി നിന്നിട്ടും ഉണ്ട്. പല മേഖലകളിലും ഒരുപോലെ തിളങ്ങി നിൽക്കുകയും സജീവമാവുകയും ചെയ്തപ്പോഴും റിമിയുടെ വ്യക്തിജീവിതം വേണ്ടത്ര ഭദ്രമായിരുന്നില്ല.

Written by Editor 1

തന്റെ ശരീരത്തിൽ നോക്കി മോശമായി സംസാരിച്ചു, പ്രതികരിച്ചപ്പോൾ എന്തു ചെയ്യുമെന്ന് അവൻ, ഞാൻ കരണം നോക്കി ഒന്ന് അങ്ങ് വെച്ചു കൊടുത്തു; ശരണ്യ ആനന്ദ് തുറന്ന് പറയുന്നു

ഒരിക്കൽ ചെയ്തതിൽ ഞാൻ ഖേദിക്കുന്നു.. ഇപ്പോൾ പലരും വിളിക്കുന്നത് അതും പ്രതീക്ഷിച്ചാണ്.. ഇനി ഉണ്ടാവില്ല; ആൻഡ്രിയ തുറന്ന് പറയുന്നു