in

ഒരിക്കൽ ചെയ്തതിൽ ഞാൻ ഖേദിക്കുന്നു.. ഇപ്പോൾ പലരും വിളിക്കുന്നത് അതും പ്രതീക്ഷിച്ചാണ്.. ഇനി ഉണ്ടാവില്ല; ആൻഡ്രിയ തുറന്ന് പറയുന്നു

ചലച്ചിത്ര അഭിനയത്രി, പിന്നണി ഗായിക, മോഡൽ എന്നീ നിലകളിലെല്ലാം പ്രശസ്തയായ താരമാണ് ആൻഡ്രിയ ജെർമിയ. എട്ടാം വയസ്സ് മുതൽ ക്ലാസിക്കൽ പിയാനോ പഠിച്ചു തുടങ്ങിയ താരം പത്താം വയസ്സിൽ ജാക്സൺ ഫൈവ് ശൈലിയിലുള്ള സ്റ്റാർസ് എന്ന മ്യൂസിക്കൽ ഗ്രൂപ്പിൽ അംഗമായി.

കോളേജ് പഠനകാലത്ത് ചില നാടകങ്ങളിലും താരം പ്രത്യക്ഷപ്പെട്ടിരുന്നു. ഗിരീഷ് കർണാടന്റെ നാഗംദള എന്ന നാടകത്തിലൂടെയാണ് താരം നാടകരംഗത്തേക്ക് കടന്നുവരുന്നത്. വേട്ടയാട് വിളയാട് എന്ന ചിത്രത്തിൽ ഗാനം ആലപിച്ചതിനുശേഷം അദ്ദേഹത്തിൻറെ തന്നെ പച്ചൈ കിളി മുത്തുചേരം എന്ന സിനിമയിൽ അഭിനയിച്ചു.

ഹാരിസ് ജയരാജൻ, യുവൻ ശങ്കർ രാജ, ദേവിശ്രീ പ്രസാദ്, ജി വി പ്രകാശ് കുമാർ തുടങ്ങി നിരവധി സംഗീതസംവിധായകർ ചിട്ടപ്പെടുത്തിയ ഗാനങ്ങൾ താരം ആലപിച്ചിട്ടുണ്ട്. അവയിൽ ചിലതിന് ഫിലിംഫെയർ അവാർഡും വിജയ് അവാർഡ് നോമിനേഷൻ ലഭിക്കുകയുണ്ടായി. നിരവധി ആൽബങ്ങളിലും 250ലധികം സ്വന്തം സിനിമാഗാനങ്ങളും താരത്തിന്റെതായി ഉണ്ട്.

തരമണി എന്ന സിനിമയുടെ പ്രമോയായി താരം എഴുതുകയും കമ്പോസ് ചെയ്യുകയും പാടുകയും ചെയ്ത ഗാനമാണ് ഏറെ ശ്രെദ്ധിക്കപ്പെട്ടത്. മങ്കാത്ത, ശകുനി, അന്നയും റസൂലും, ലണ്ടൻ ബ്രിഡ്ജ്, അംബാല, വിശ്വരൂപം, ഇത് നമ്മ ആള് എന്നിവയാണ് താരം അഭിനയിച്ച പ്രധാന ചിത്രങ്ങൾ. ഒരു പിടി മികച്ച കഥാപാത്രങ്ങളിലൂടെ തെന്നിന്ത്യൻ സിനിമയിൽ ചുവടുറപ്പിച്ച താരമാണ് ആൻഡ്രിയ.

രാജീവ് രവി സംവിധാനം ചെയ്ത അന്നയും റസൂലും എന്ന ചിത്രത്തിലൂടെ മലയാളികൾക്ക് സുപരിചിതയാണ് താരം. ധനുഷ് നായകനായി എത്തിയ വട ചെന്നൈ എന്ന ചിത്രത്തിൽ ശക്തമായ കഥാപാത്രത്തെ തന്നെയാണ് താരം അവതരിപ്പിച്ചത്. എന്നാൽ ചിത്രത്തിലെ കിടപ്പറ രംഗത്തിൽ അഭിനയിച്ചതിൽ താൻ ഇപ്പോൾ ഖേദിക്കുന്നു എന്ന് തുറന്നു പറഞ്ഞിരിക്കുകയാണ് താരം.

ഒരു തമിഴ് മാധ്യമത്തിന് നൽകിയ അഭിമുഖത്തിലാണ് താരം ഇക്കാര്യം വ്യക്തമാക്കിയിരിക്കുന്നത്. വെട്രിമാരൻ സംവിധാനം ചെയ്ത വട ചെന്നൈയിൽ ചന്ദ്ര എന്ന കഥാപാത്രത്തെയാണ് താരം അവതരിപ്പിച്ചത്. സംവിധായകനും നടനുമായ അമീർ ആണ് ചിത്രത്തിൽ ആൻഡ്രിയയുടെ ഭർത്താവായി വേഷമിട്ടത്.

ഇരുവരും ഇഴുകിച്ചേർന്നുള്ള നിരവധി രംഗങ്ങൾ ചിത്രത്തിൽ ഉണ്ടായിരുന്നു. എന്നാൽ ഈ ചിത്രത്തിന് ശേഷം പിന്നീട് തന്നെ തേടി വന്നതെല്ലാം ഇത്തരത്തിലുള്ള വേഷങ്ങൾ മാത്രമാണ് എന്നാണ് താരം പറയുന്നത്. ആ രംഗം ഒരുപാട് ചർച്ചാ വിഷയം ആകുകയും ചെയ്തു. ചിത്രത്തിൽ തന്നെ ഏറ്റവും അധികം ശ്രദ്ധ നേടിയ രംഗങ്ങളിൽ ഒന്നാണ് അത്.

ഇഴകി ചേർന്നുള്ള രംഗങ്ങളിലുള്ള കഥാപാത്രങ്ങളുമായി നിരവധി സംവിധായകരാണ് തന്നെ സമീപിക്കുന്നതെന്നും അത്തരം കഥാപാത്രങ്ങൾ ചെയ്തു മടുത്തെന്നും ഇനി അങ്ങെയുള്ളവ ചെയ്യാനില്ലെന്നും ആണ് താരം പറയുന്നത്. അടുത്തിടെ താരം പങ്കുവെച്ച തന്റെ ടോപ്‌ലെസ് ഫോട്ടോഷൂട്ട് വളരെ പെട്ടെന്ന് തന്നെ സമൂഹമാധ്യമങ്ങളിൽ വൈറലായിരുന്നു.

മത്സ്യകന്യക യായും വണ്ടർ വുമൺ ആയും ആൻഡ്രിയ ക്യാമറയ്ക്ക് മുന്നിലെത്തുന്ന ഫോട്ടോഷൂട്ടിന്റെ വീഡിയോയാണ് അന്ന് സമൂഹമാധ്യമങ്ങൾ വൈറലായി മാറിയത്. കലണ്ടർ ഷൂട്ടിനായാണ് ആൻഡ്രിയ ടോപ്‌ലെസ് ആയി ക്യാമറയ്ക്ക് മുന്നിൽ എത്തിയത്. ഒരു വിഭാഗം ആരാധകർ താരത്തിന്റെ സൗന്ദര്യത്തെ പാടി പുകഴ്ത്തുകയും മറ്റൊരുപക്ഷം വിമർശനവുമായി രംഗത്തെത്തുകയും ചെയ്തിരുന്നു.

Written by Editor 1

റിമി ഹെവി വർക്ക്‌ ഔട്ടിലാണ്.. നായികയായി ഒരു കിടിലൻ എൻട്രി പ്രതീക്ഷിക്കാമോ എന്ന് ആരാധകർ, വീഡിയോ

ഇതാര് ജല ദേവതയോ?പുതിയ ഫോട്ടോസ് പങ്കുവെച്ച് മോഡൽ സുചിത സുരേന്ദ്രൻ, ചിത്രങ്ങൾ കാണാം