in

തന്റെ ശരീരത്തിൽ നോക്കി മോശമായി സംസാരിച്ചു, പ്രതികരിച്ചപ്പോൾ എന്തു ചെയ്യുമെന്ന് അവൻ, ഞാൻ കരണം നോക്കി ഒന്ന് അങ്ങ് വെച്ചു കൊടുത്തു; ശരണ്യ ആനന്ദ് തുറന്ന് പറയുന്നു

ഏഷ്യാനെറ്റ് സംപ്രേക്ഷണം ചെയ്യുന്ന കുടുംബവിളക്ക് എന്ന പരമ്പരയിലൂടെ എന്ന മലയാളികളുടെ മനം കവർന്നിരിക്കുന്ന താരമാണ് ശരണ്യ ആനന്ദ്. മിനിസ്ക്രീൻ വില്ലത്തിമാരിൽ തിളങ്ങി നിൽക്കുന്ന താരമായാണ് ശരണ്യയെ ഇപ്പോൾ വിശേഷിപ്പിക്കുന്നത്. കുടുംബവിളക്ക് സീരിയലിലെ സുമിത്രയ്ക്ക് പണികൊടുക്കുന്ന വേദിക എന്ന കഥാപാത്രത്തോട് 100% സത്യസന്ധത പുലർത്തുവാൻ താരത്തിന് സാധിച്ചിട്ടുണ്ട്.

ഇന്നുവരെ കണ്ടതിൽ നിന്ന് വ്യത്യസ്തവും എന്നാൽ വളരെ മികച്ചതുമായ അഭിനയപ്രകടനമാണ് വേദികയിലൂടെ ശരണ്യ കാഴ്ചവെച്ചു കൊണ്ടിരിക്കുന്നതും. വ്യക്തിജീവിതത്തെപ്പറ്റിയും സീരിയലിലെ കഥാപാത്രത്തെക്കുറിച്ച് എല്ലാം ഇതിനോടകം ശരണ്യ വ്യക്തമാക്കി രംഗത്തെത്തുകയും ചെയ്തിരുന്നു. ഇതിനോടകം 14 സിനിമകൾ ശരണ്യ കൈകാര്യം ചെയ്തിട്ടുണ്ട്.

ആദ്യ സീരിയൽ ആയിരുന്നു കുടുംബവിളക്ക് എങ്കിലും അത്തരത്തിൽ ഒരു പരിഭ്രമമോ വിഷമമോ ഒന്നും താരത്തിന്റെ അഭിനയത്തിൽ കാണാൻ സാധിച്ചിട്ടില്ല. തെലുങ്ക് സിനിമയിലാണ് ആദ്യമായി താരം അഭിനയിക്കുന്നത്. സിനിമ എന്നത് തനിക്ക് ഭ്രാന്ത് തന്നെയായിരുന്നു എന്ന് മുൻപ് താരം വ്യക്തമാക്കുകയുണ്ടായി. മലയാളത്തിലും തമിഴിലും ഒരുപാട് ശ്രമിച്ചുകൊണ്ടിരുന്നു എങ്കിലും തെലുങ്കിൽ നിന്നാണ് ആദ്യ അവസരം ലഭിച്ചത്.

വരുൺ സന്ദേശിന് ഒപ്പമാണ് തെലുങ്കിൽ താരം ആദ്യ ചിത്രത്തിൽ പ്രത്യക്ഷപ്പെട്ടത്. ഈ ചിത്രം ശ്രദ്ധയിൽപ്പെട്ടതോടെ 1971 ബിയോണ്ട് ബോർഡൻസ് എന്ന ചിത്രത്തിൽ ലാലേട്ടന്റെ കൂടെ കോമ്പിനേഷൻ സീൻ ചെയ്യുവാൻ താരത്തിന് അവസരം ലഭിക്കുകയായിരുന്നു. അതിനുശേഷം ചങ്ക്സ്, ആകാശമിട്ടായി, മാമാങ്കം, ആകാശഗംഗ 2 തുടങ്ങിയ ചിത്രങ്ങളിലും വേഷം കൈകാര്യം ചെയ്യുവാൻ താരത്തിന് അവസരം ലഭിച്ചു.

ജനിച്ചതും വളർന്നതും എല്ലാം ഗുജറാത്തിലാണ് എങ്കിലും താരത്തിന്റെ അച്ഛൻ മലയാളിയും അമ്മ ആലപ്പുഴക്കാരിയുമാണ്. അച്ഛൻറെ വീട് പത്തനംതിട്ടയിലാണ്. സാധാരണഗതിയിൽ ചിത്രത്തിൽ അഭിനയിക്കാൻ എത്തുന്ന പുതുമുഖ നായികമാർക്ക് സിനിമാ മേഖലയിൽ ചില മോശം അനുഭവങ്ങൾ ഉണ്ടാകാറുണ്ട്. അത്തരത്തിൽ എന്തെങ്കിലും മോശമായ ഒരു അനുഭവം തെലുങ്ക് സിനിമയിൽ നിന്നും നേരിടേണ്ടി വന്നിട്ടുണ്ടോ എന്ന ചോദ്യത്തിന് താരം നടത്തിയ വെളിപ്പെടുത്തൽ വളരെയധികം ശ്രദ്ധിക്കപ്പെടുന്നത് തന്നെയാണ്.

ഇങ്ങനത്തെ പ്രശ്നങ്ങൾ എല്ലായിടത്തും ഉണ്ടെന്നാണ് താരം പറയുന്നത്. ആരൊക്കെ എന്തൊക്കെ പറഞ്ഞാലും എനിക്ക് ഏതു വഴിയിലൂടെ പോകണമെന്നും വേണോ വേണ്ടയോ എന്നൊക്കെ തീരുമാനിക്കുന്നത് സ്വന്തം തീരുമാനമാണെന്നും ശരണ്യ പറയുന്നു. എന്നാൽ തനിക്ക് ഇതുവരെ അത്തരത്തിൽ ഒരു അനുഭവമുണ്ടായിട്ടില്ല എന്നാണ് താരം പറയുന്നത്.

ഞാൻ ജിമ്മിൽ ഒക്കെ പോകാറുണ്ട്. എൻറെ അടുത്തൊക്കെ വന്നാൽ ശരിക്കും പണി കിട്ടും എന്നാണ് താരം ഇതിന് നൽകുന്ന മറുപടി. എന്നാൽ ആർക്കെങ്കിലും അടി കൊടുത്തിട്ടുണ്ടോ എന്ന ചോദ്യത്തിന് ഇങ്ങനെ മോശമായി പെരുമാറിയതിന് അടിച്ചിട്ടില്ലെന്നും പക്ഷേ സ്കൂളിൽ പഠിക്കുമ്പോൾ നടന്ന ഒരു കഥയും വളരെ രസകരത്തോടുകൂടി തന്നെ താരം വെളിപ്പെടുത്തുന്നുണ്ട്. പത്താം ക്ലാസിൽ പരീക്ഷ എഴുതി കൂട്ടുകാരികളുടെ കൂടെ നടന്നു പോകുമ്പോൾ രണ്ടു പയ്യന്മാർ ബൈക്കിൽ വന്ന് ശരീരത്തെക്കുറിച്ച് മോശമായി പറഞ്ഞു.

അവർ വീണ്ടും തിരിച്ചു വന്നപ്പോൾ ഞാൻ പോവാൻ പറഞ്ഞു. എന്നാൽ അച്ഛനെയും അമ്മയെയും അവർ തെറിവിളിച്ചു. അവരെ എന്തെങ്കിലും പറഞ്ഞാൽ പിന്നെ ഞാൻ വിട്ടുകൊടുക്കില്ല. കൂടുതൽ വർത്തമാനം പറയാൻ നിൽക്കേണ്ടെന്ന് പറഞ്ഞപ്പോൾ എന്തു ചെയ്യും എന്ന് ചോദിച്ചു അവർ. അന്നേരം നല്ല ഒരു അടി അവർക്ക് അങ്ങ് കൊടുത്തു. അവൻ അത് ഒട്ടും പ്രതീക്ഷിച്ചിരുന്നില്ല. പിന്നെ അത്തരം ഒരു അനുഭവം ഉണ്ടായിട്ടില്ലെന്നും ശരണ്യ വ്യക്തമാക്കുന്നു.

Written by Editor 1

എനിക്ക് അതിനോടൊന്നും താൽപര്യം ഇല്ലായിരുന്നു, എനിക്കൊരു ഉമ്മ തരാമോയെന്ന് പ്രൊഡ്യൂസർ ചോദിച്ചിട്ടുണ്ട് തന്റെ അനുഭവങ്ങൾ വെളിപ്പെടുത്തി തീർത്ഥ അനിൽകുമാർ തുറന്ന് പറയുന്നു

റിമി ഹെവി വർക്ക്‌ ഔട്ടിലാണ്.. നായികയായി ഒരു കിടിലൻ എൻട്രി പ്രതീക്ഷിക്കാമോ എന്ന് ആരാധകർ, വീഡിയോ