in

എന്റെ അഭിനയം നല്ല ഓവറായിരുന്നു , ആവശ്യമില്ലാതെ എക്‌സ്പ്രഷനൊക്കെ ഇട്ട് ഞാൻ നശിപ്പിച്ചിട്ടുണ്ട്, അതുകൊണ്ട് മക്കളെ എന്റെ സിനിമ കാണിക്കാറില്ല; ജോമോൾ തുറന്ന് പറയുന്നു

മലയാളികളുടെ പ്രിയപ്പെട്ട നടിയാണ് ജോമോള്‍. വിവാഹ ശേഷം സിനിമ രംഗത്ത് നിന്നും വിട്ട് നില്‍ക്കുകയാണ് നടി. ബാലതാരമായി എത്തിയ താരം പിന്നീട് ജയറാം നായകനായ സ്‌നേഹത്തിലൂടെ നായിക നിരയിലേക്ക് എത്തി. എന്ന് സ്വന്തം ജാനകിക്കുട്ടിയിലൂടെ മികച്ച നടിയായി.

വിവാഹ ശേഷം സിനിമയില്‍ നിന്നും വിട്ടു നില്‍ക്കുകയായിരുന്നെങ്കിലും ടെലിവിഷന്‍ സീരിയലുകളിലൂടെ നടി സജീവമായിരുന്നു. ഇപ്പോള്‍ അതും നടി അവസാനിപ്പിച്ചിരിക്കുകയാണ്. 2002ല്‍ വിവാഹതയായ ജോമോള്‍ കുടുംബ ജീവിതത്തില്‍ ശ്രദ്ധ കേന്ദ്രീകരിക്കുകയായിരുന്നു. ചന്ദ്രശേഖരന്‍ പിള്ളയെ വിവാഹം കഴിച്ചതോടെയാണ് ജോമോളില്‍ നിന്നും ഗൗരി ചന്ദ്രശേഖര്‍ ആയി ജോമോള്‍ മാറുന്നത്.

യാഹുവിലൂടെയാണ് ജോമോളും ചന്ദ്രശേഖരന്‍ പിള്ളയെ പരിചയപ്പെടുന്നത്. ഇരുവരും മികച്ച സുഹൃത്തക്കളായി മാറിയ ശേഷം പ്രണയത്തിലാവുതയും വിവാഹിതര്‍ ആവുകയായിരുന്നു. രണ്ട് മക്കളുമുണ്ട് ഇവര്‍ക്ക്. ഇപ്പോള്‍ ജോമോളിന്റെ പഴയൊരു അഭിമുഖ വീഡിയോയാണ് സോഷ്യല്‍മീഡിയയില്‍ വൈറലാകുന്നത്.

സിനിമയുടെ ഭാഗമായതിനെ കുറിച്ചും അനുഭവങ്ങളുമാണ് ജോമോള്‍ കൈരളി ടിവിയിലെ ജെബി ജംഗ്ഷന്‍ പരിപാടിയില്‍ പങ്കെടുത്ത് വിവരിക്കുന്നത്. ‘സിനിമയില്‍ അഭിനയിക്കാന്‍ പോയതിനാല്‍ സ്‌കൂള്‍ ജീവിതവും കോളജ് ജീവിതവും അധികം ആസ്വദിക്കാന്‍ സാധിച്ചിരുന്നില്ല. പ്ലസ് ടുവില്‍ സയന്‍സായിരുന്നതിനാല്‍ ഷൂട്ടിങും പഠിത്തവും ഒരുമിച്ച് കൊണ്ടുപോകാന്‍ ഏറെ പാടുപെട്ടു.’

‘കോളജില്‍ എത്തിയപ്പോള്‍ പഠിത്തത്തില്‍ മുന്നിലായിരുന്നില്ലെങ്കിലും എല്ലാ കലാപരിപാടികള്‍ക്കും ഞാന്‍ മുന്നിലുണ്ടായിരുന്നു. അതൊക്കെ അന്ന് വളരെ മനോഹരമായിരുന്നു. അഭിനയിക്കാന്‍ പോകുന്നതിനാല്‍ പഠനത്തില്‍ അധ്യാപകരും സുഹൃത്തുക്കളും സഹായിച്ചിരുന്നു. ഞാന്‍ അഭിനയിച്ച സിനിമകള്‍ ഇപ്പോള്‍ ഞാന്‍ കാണാറില്ല.

ആവശ്യമില്ലാതെ ഒരുപാട് എക്‌സ്പ്രഷനൊക്കെ ഇട്ട് ഞാന്‍ നശിപ്പിച്ചിട്ടുണ്ട്. നല്ല ഓവര്‍ ആക്ടിങ്ങായിരുന്നു. അന്നത്തെ എന്റെ വസ്ത്രധാരണവും മേക്കപ്പും എല്ലാം കാണുമ്പോള്‍ എനിക്ക് എന്തോപോലെ തോന്നും. ഞാനും കാണാറില്ല… മക്കളെ കാണിക്കാറുമില്ല. അവരത് കണ്ടാല്‍ ചിലപ്പോള്‍ കരഞ്ഞുകൊണ്ട് ഓടിയേക്കും. ഞാന്‍ കാണിക്കാത്തതിനാല്‍ അവര്‍ക്ക് എന്റെ സിനിമകളെ കുറിച്ച് വലിയ ധാരണയൊന്നും ഇല്ല’ ജോമോള്‍ പറയുന്നു.

Written by Editor 3

ഞാൻ ഉണ്ടാക്കിയ ഫ്രൈഡ് റൈസും ചില്ലിചിക്കനും കഴിച്ചാണ് അവൾക്കെന്നോട് പ്രണയം തുടങ്ങുന്നത്; ബാബുരാജ് പറയുന്നു

വെറും 15 ദിവസം മാത്രം നീണ്ടുനിന്ന ദാമ്പത്യം , അമ്മയുടെ ആത്മാവുമായി സംസാരം , അച്ഛൻ മനോരോഗിയാക്കാൻ ശ്രെമിച്ചു, പ്രിയ നടി കനകയുടെ ജീവിതം ഇങ്ങനെ..!