ജോജു ജോർജ്ജ് നായകനായ ജോസഫ് എന്ന ചിത്രത്തിൽ ലിസമ്മ എന്ന നാടൻ പെൺകുട്ടിയായി എത്തിയ ബാംഗ്ലൂർ സ്വദേശിനിയാണ് മാധുരി ബ്രെഗൻസ. സമൂഹമാധ്യമങ്ങളിൽ സജീവമായതാരം ജോസഫിനു ശേഷം നിരവധി മലയാളചിത്രങ്ങളിൽ അഭിനയിക്കുകയുണ്ടായി. മോഹൻലാലിനൊപ്പം ഇട്ടിമാണി മെയ്ഡ് ഇൻ ചൈനയിലും ജയറാമിനൊപ്പം പട്ടാഭിരാമനിലും പ്രത്യക്ഷപ്പെട്ടു.
അൽമല്ലു എന്ന ചിത്രത്തിൽ നടിയായും പിന്നണി ഗായികയായും താരം സജീവമാവുകയും ചെയ്തു. സംവിധായകൻ ബോബൻ സാമുവലിൻറെ അൽ മല്ലു എന്ന ചിത്രത്തിലൂടെയാണ് മാധുരി പിന്നണി ഗായിക എന്ന കുപ്പായം എടുത്തണിഞ്ഞിരിക്കുന്നത്. ആദ്യചിത്രത്തിൽ നാടൻ പെൺകുട്ടിയായാണ് അഭിനയിച്ചത് എങ്കിലും അടിമുടി മോഡേൺ ആണ് താൻ എന്ന് ഇതിനോടകം പങ്കുവെച്ച് ചിത്രങ്ങളിൽനിന്നും താരം വ്യക്തമാക്കി കഴിഞ്ഞു.
മാധുരിയുടെ യൂട്യൂബ് ചാനലിൽ താരം പങ്കു വെച്ചിരിക്കുന്ന ഒരു ഗാനം കേൾക്കാനിടയായ സംവിധായകൻ ബോബൻ സാമുവലാണ് മാധുരിയെ അൽമല്ലു എന്ന ചിത്രത്തിലേക്ക് ക്ഷണിച്ചത്. പങ്കു വെക്കുന്ന ചില ചിത്രങ്ങൾക്കെതിരെ സദാചാരവാദികളുടെ ആക്രമണമുണ്ടായപ്പോൾ ശക്തമായ ഭാഷയിൽ മുൻപ് പ്രതികരിക്കുവാനും താരം തയ്യാറായിട്ടുണ്ട്. ചിത്രം പങ്കുവെച്ച് അതിനെതിരെ വിമർശനം ഉന്നയിച്ചപ്പോൾ മലയാളികൾക്ക് അപമാനമാണ് നിങ്ങൾ എന്നാണ് താരം പ്രതികരിച്ചത്.
ഇത് വളരെയധികം ചർച്ചകൾക്ക് വഴിവെച്ചിരുന്നു. നടിമാരുടെ ഗ്ലാമർ വേഷങ്ങൾ മിക്കപ്പോഴും വിമർശനങ്ങൾക്ക് വഴിയൊരുക്കുന്നത് പതിവാണ്. സോഷ്യൽ മീഡിയയിൽ ഇത്തരത്തിൽ പലപ്പോഴും വിമർശനങ്ങൾക്ക് ഇരയായിട്ടുള്ളത് താരമാണ് മാധുരി. സമൂഹമാധ്യമങ്ങളിൽ സജീവമായ താരം ഗ്ലാമർ ചിത്രങ്ങൾ പങ്കുവയ്ക്കുന്നത്തിന്റെ പേരിലുള്ള വിമർശനങ്ങൾക്ക് മറുപടിയുമായി രംഗത്തെത്തിയിരുന്നു. താരത്തിന്റെ ചിത്രങ്ങൾ പരിധി വിടുന്നു എന്നാണ് കൂടുതലും ഉയരുന്ന വിമർശനങ്ങൾ.
എന്നാൽ ഒരു പുരുഷന് നെഞ്ചു കാണിച്ചു നടക്കാം എങ്കിൽ എനിക്ക് എന്തുകൊണ്ട് ആയിക്കൂടാ എന്നാണ് താരം ചോദിക്കുന്നത്. ഒരു സ്ത്രീക്ക് വയറു കാണിക്കുന്ന രീതിയിൽ സാരി ഉടുക്കാം. അവൾക്ക് അവളുടെ ഇഷ്ടമുള്ള ശരീരഭാഗം കാണിച്ച് വസ്ത്രം ധരിക്കാൻ അനുവാദം ഉണ്ടെന്ന് മാധുരി പറയുന്നു. നിങ്ങളുടെ സദാചാരവാദം കയ്യിൽ തന്നെ ഇരിക്കട്ടെ.
എൻറെ ശരീരത്തിൽ ഏതു ഭാഗം പ്രദർശിപ്പിക്കാൻ ആണ് ആഗ്രഹിക്കുന്നത്,അത് ഞാൻ ചെയ്യും. അത് എൻറെ ആവശ്യമാണെന്ന് താരം പറയുന്നു. ഒരു പുരുഷന് പൊതുസ്ഥലത്ത് മൂത്രമൊഴിക്കാം എങ്കിൽ അത് സ്ത്രീക്ക് സാധിക്കും. പുരുഷന് എന്ത് ചെയ്യാമോ അതെല്ലാം സ്ത്രീയ്ക്കും കഴിയും എന്നാണ് താരം പറയുന്നത്.
ഇത്രയൊക്കെ ശക്തമായ നിലപാടുകൾ സ്വീകരിക്കുമ്പോഴും തൻറെ സമ്മതമില്ലാതെ ചില ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ പങ്കു വയ്ക്കപ്പെട്ടതിന് മറുപടിയും താരം തന്നെ പറയുന്നുണ്ട്. തൻറെ ഒരു സുഹൃത്തിന് പോർട്ടഫോളിയോയ്ക്ക് വേണ്ടി എടുത്ത ചിത്രങ്ങൾ തൻറെ അനുവാദമില്ലാതെ ആരൊക്കെയോ സ്ക്രീൻഷോട്ട് എടുത്ത് സോഷ്യൽമീഡിയയിൽ അപ്ലോഡ് ചെയ്തിരുന്നു എന്നും അത് തന്റെ അനുവാദത്തോടെ ആയിരുന്നില്ല എന്ന് താരം വ്യക്തമാക്കുകയുണ്ടായി.