in

മോളെ കോലം കെട്ടിക്കാൻ അമ്മച്ചിക്ക് ഉളുപ്പില്ലെങ്കിൽ അച്ഛനെങ്കിലും വേണം, സോഷ്യൽ മീഡിയ നിറയെ വ്യാപന വിമർശനം

സിനിമാതാരങ്ങളെ പോലെ തന്നെ അവരുടെ മക്കളും ഇന്ന് ആരാധകർക്ക് പ്രിയപ്പെട്ടവർ തന്നെയാണ്. വളരെ പെട്ടെന്ന് ആണ് ഓരോ മക്കളും ഇന്ന് സിനിമ പ്രേമികളുടെയും സോഷ്യൽ മീഡിയയുടെയും പ്രിയങ്കരനായി മാറുന്നത്. അത്തരത്തിൽ പ്രേക്ഷകർക്ക് പ്രിയങ്കരിയായി മാറിയ താരപുത്രിയാണ് പ്രാർത്ഥന ഇന്ദ്രജിത്ത്.

ഇന്ദ്രജിത്തിന്റെയും പൂർണിമയുടെയും മൂത്തമകളായ പാത്തു എന്ന പ്രാർത്ഥന സോഷ്യൽ മീഡിയയിൽ സജീവസാന്നിധ്യമാണ്. യൂട്യൂബ് ചാനലിലൂടെയാണ് താരം തൻറെ വിശേഷങ്ങൾ അധികവും പങ്കുവെക്കുന്നത്. നിരവധി ക്യൂട്ട് ചിത്രങ്ങളുമായി താരം രംഗത്തെത്തിയിട്ടുണ്ട്. മോഡേൺ വേഷങ്ങളിലാണ് മിക്കപ്പോഴും പ്രാർത്ഥനയെ കാണാറുള്ളത്.

വസ്ത്രധാരണത്തിന്റെ പേരിൽ കടുത്ത വിമർശനങ്ങൾക്ക് ഇരയായിട്ടുള്ള താരപുത്രി കൂടിയാണ് പ്രാർത്ഥന. ഡിസൈനർ ആയ അമ്മയുടെ ഷെൽഫിൽ നിന്നും അടിച്ചുമാറ്റിയ കോസ്റ്റ്യൂമകളുമായും താരം എത്താറുണ്ട്.മാതാപിതാക്കൾക്ക് പിന്നാലെ മക്കളും സിനിമയിൽ സാന്നിധ്യം അറിയിച്ചു കഴിഞ്ഞു. ഇളയ മകളായ നക്ഷത്ര അഭിനയത്തിൽ തിളങ്ങിയപ്പോൾ പാട്ടിലൂടെയാണ് പ്രാർത്ഥന തന്റെ കഴിവ് തെളിയിച്ചത്.

കൊ കൊ കോഴി എന്ന ഗാനത്തിലൂടെയാണ് പ്രാർത്ഥന പിന്നണി ഗാനരംഗത്തേക്ക് കടന്ന് വന്നത്. ദി ഗ്രേറ്റ് ഫാദറിന് പിന്നാലെയായി മോഹൻലാൽ, കുട്ടൻപിള്ളയുടെ ശിവരാത്രി, ഹെലൻ തുടങ്ങിയ ചിത്രങ്ങളിലും പ്രാർത്ഥന ഗാനം ആലപിക്കുകയുണ്ടായി. മികച്ച പിന്നണി ഗായികയ്ക്കുള്ള സൈമ അവാർഡും ഇതിനോടകം ഈ താരപുത്രി സ്വന്തമാക്കി കഴിഞ്ഞിരിക്കുകയാണ്. ഇപ്പോൾ പ്രാർത്ഥനയോടെ ഏറ്റവും പുതിയ ചിത്രങ്ങളാണ് സോഷ്യൽ മീഡിയയിൽ വൈറലായി കൊണ്ടിരിക്കുന്നത്.

ഹൈദരാബാദിൽ നടന്ന സൗത്ത് ഇന്ത്യൻ ഇൻറർനാഷണൽ മൂവി അവാർഡ് ആയ സൈമയിൽ നിരവധി താരങ്ങളായാണ് പങ്കെടുത്തത്. മലയാളത്തിൽ നിന്ന് നിവിൻപോളി, റോഷൻ മാത്യു, കുഞ്ചാക്കോ ബോബൻ, അന്ന ബെൻ, പേളി മാണി, ഗോവിന്ദ് പത്മസൂര്യ, പൂർണിമ ഇന്ദ്രജിത്ത്, സാനിയ അയ്യപ്പൻ,നിക്കി ഗിൽറാണി, പ്രാർത്ഥന ഇന്ദ്രജിത്ത്, അമൃത സുരേഷ് തുടങ്ങിയ താരങ്ങളും പങ്കെടുത്തിരുന്നു. അവാർഡ് നിശയിൽ ഗ്ലാമർ ലുക്കിൽ തന്നെയാണ് പല മലയാളി താരങ്ങളും എത്തിയത്.

പൂർണിമ ഇന്ദ്രജിത്ത്, മകൾ പ്രാർത്ഥന ഇന്ദ്രജിത്ത്, സാനിയ അയ്യപ്പൻ, പേളി മാണി,കല്യാണി പ്രിയദർശൻ എന്നിവർ അക്കൂട്ടത്തിൽ ഉൾപ്പെടുന്നു. മഞ്ഞ ഗൗണിലാണ് പ്രാർത്ഥന അമ്മയ്ക്കൊപ്പം അവാർഡ് നിശയ്ക്ക് എത്തിയത്. മലയാള സിനിമയിൽ നിന്നുള്ള മികച്ച ഗായികയ്ക്കുള്ള പുരസ്കാരം നേടിയത് പ്രാർത്ഥനയായിരുന്നു. അതീവ ഗ്ലാമർ ലുക്കിൽ പ്രത്യക്ഷപ്പെട്ട പ്രാർത്ഥനയുടെ ചിത്രത്തിന് താഴെ നിരവധി കമന്റുകളാണ് വന്ന് നിറഞ്ഞിരിക്കുന്നത്. മകളെ കോലം കെട്ടിച്ച് എല്ലാത്തിനും കൊണ്ടുപോകുന്ന അമ്മയ്ക്ക് എതിരെയും വലിയ തോതിലുള്ള വിമർശനങ്ങൾ നേരിടുന്നുണ്ട്.

പ്രശസ്ത ആക്കാൻ വേണ്ടിയാണോ മകളെ ഇങ്ങനെ കോലം കെട്ടിക്കുന്നത് എന്നും മാതാപിതാക്കൾ പേര് കളങ്കപ്പെടുത്തരുതെന്നും പെൺകുട്ടികളെ മറ്റുള്ളവർക്ക് വലിച്ച് കീറാൻ ഇട്ടുകൊടുക്കുന്ന രീതിയാണ് ഇന്ദ്രജിത്തും പൂർണിമയും കാണിക്കുന്നതെന്ന് അടക്കമുള്ള നിരവധി വിമർശനങ്ങളാണ് താരത്തിന്റെ ചിത്രങ്ങൾക്ക് താഴെ ഉയർന്നിരിക്കുന്നത്. എന്നാൽ താരത്തിന് ആശംസകൾ അറിയിച്ചു കൊണ്ടും നിരവധി പേർ രംഗത്ത് എത്തുന്നു.താരത്തിന്റെ പുതിയ വസ്ത്രധാരണത്തിലെ സവിശേഷതകൾ ചൂണ്ടിക്കാണിച്ചുള്ള പ്രശംസകളുമായി നിരവധി പേർ കമന്റുകൾ കുറിക്കുന്നുണ്ട്.

Written by Editor 1

എന്നെ തന്നെ വേണമെന്നില്ല, അമ്മ അഡ്ജസ്റ്റ് ചെയ്താലും മതിയെന്ന് അവർ പറഞ്ഞു, അമ്മയെ പോലും അവർ വെറുതെ വിട്ടില്ല: ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി നടി ശ്രീനിതി..!

എന്റെ മുടി നിങ്ങളെ കാണിക്കണമെന്ന് ഞാൻ വിചാരിക്കുന്നു, ആരാധകർക്കായി തന്റെ പുത്തൻ ഫോട്ടോസ് പങ്കുവെച്ച് വാമിക ഗബി