2005ൽ പുറത്തിറങ്ങിയ ഒരു തമിഴ് ചിത്രത്തിലൂടെ അഭിനയരംഗത്തേക്ക് കടന്നുവന്ന താരമാണ് ആൻഡ്രിയ ജെർമിയ. വളരെ ചുരുങ്ങിയ സമയം കൊണ്ട് തന്നെ ധാരാളം ആരാധകരെ സിനിമ മേഖലയിൽ നേടിയെടുക്കുവാൻ താരത്തിന് സാധിക്കുകയുണ്ടായി. വ്യത്യസ്തമായ കഥാപാത്രങ്ങളിലൂടെ എന്നും അഭിനയരംഗത്ത് വേറിട്ട് നിൽക്കുവാനാണ് ആൻറിയ ശ്രമിച്ചിട്ടുള്ളത്.
ഫഹദ് ഫാസിൽ നായകനായ അന്നയും റസൂലും എന്ന ചിത്രത്തിലൂടെയാണ് ആളുകൾക്ക് താരം കൂടുതൽ പരിചിതമായത്. മലയാള സിനിമയിൽ അന്നുവരെ കണ്ടതിൽ നിന്നും വളരെയധികം വേറിട്ടതും തന്മയത്വമാറുന്നതുമായ ഒരു കഥാപാത്രമായാണ് അന്നയും റസൂലും എന്ന ചിത്രത്തിൽ താരം പ്രത്യക്ഷപ്പെട്ടത്. ചിത്രത്തിലെ അന്ന എന്ന കഥാപാത്രത്തെ പരിപൂർണ്ണ വിജയത്തിലെത്തിക്കുവാൻ താരത്തിന് സാധിക്കുകയുണ്ടായി.
ചിത്രം വൻ വിജയമായിരുന്നു എങ്കിലും തിയേറ്ററുകളിൽ വലിയ വിജയം നേടിയിരുന്നില്ല. അപ്പോഴും ചിത്രത്തിലെ താരത്തിന്റെ കഥാപാത്രം ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. അതിനുശേഷം തമിഴ്, തെലുങ്ക് ഭാഷകളിലായി കൈനിറയെ അവസരങ്ങളാണ് താരത്തിന് ലഭിച്ചത്. ഏറ്റവും കൂടുതൽ തമിഴ് ചിത്രങ്ങളിലാണ് താരം വേഷം കൈകാര്യം ചെയ്തിട്ടുള്ളത്.
തിരഞ്ഞെടുക്കുന്ന കഥാപാത്രങ്ങളിലൊക്കെ എന്നും എന്തെങ്കിലുമൊക്കെ പുതുമ നിലനിർത്തുവാനും അത് വിജയത്തിൽ എത്തിക്കുവാനുമാണ് താരം ശ്രമിച്ചിട്ടുള്ളത്. ഓരോ കഥാപാത്രത്തിലും തന്റേതായ ഒരു കയ്യൊപ്പ് ചാർത്തുവാനും താരം എപ്പോഴും ശ്രമിക്കാറുണ്ട്. സോഷ്യൽ മീഡിയയിലും താരം ഏറെ സജീവമാണ്.
നിരവധി ഫോട്ടോഷൂട്ട് ചിത്രങ്ങൾ അടക്കം തന്റെ വിശേഷങ്ങൾ ഒക്കെയും ആരാധകരുമായി പങ്കുവയ്ക്കുന്നതിൽ എപ്പോഴും താരം മുൻപന്തിയിലുമാണ്. പല കാര്യങ്ങളിലും തുറന്നു നിലപാടും താരം രേഖപ്പെടുത്താറുണ്ട്. മറ്റുള്ളവർക്ക് അതൃപ്ത്തി തോന്നുന്ന തരത്തിലുള്ള ഒന്നും തന്നെ പങ്കുവയ്ക്കുകയോ പറയുകയോ ചെയ്യാത്തതുകൊണ്ട് തന്നെ താരത്തിന് സിനിമാ മേഖലയ്ക്ക് അകത്തും പുറത്തും നിരവധി ആരാധകരാണ് ഉള്ളത്.
ലഭിക്കുന്ന വേഷം ചെറുതായാലും വലുതായാലും അതിനെ പരിപൂർണ്ണ വിജയത്തിൽ എത്തിക്കുക എന്ന ലക്ഷ്യം മാത്രമാണ് ആൻഡ്രിയ എപ്പോഴും വെച്ച് പുലർത്തുന്നത്. അത് തന്നെയാണ് താരത്തിന്റെ അഭിനയ ജീവിതത്തിലെ വിജയം എന്ന് പറയുന്നതും. സിനിമാമേഖലയിൽ നിലനിൽക്കുന്ന താരങ്ങൾക്കെല്ലാവർക്കും പലപ്പോഴും മറ്റ് ബന്ധങ്ങൾ ഒരുപാട് ഉണ്ടാകും.
ഒന്നുകിൽ ചിത്രത്തിൻറെ സംവിധായകനോ നിർമ്മാതാവ് ആയോ അല്ലെങ്കിൽ മറ്റാരെങ്കിലും ആയോ ഒക്കെ. സിനിമാ മേഖലയിൽ നിലനിൽക്കുന്ന കാസ്റ്റിംഗ് കൗചിനെ പറ്റിയുള്ള വെളിപ്പെടുത്തലുകൾ ഇതിന് ചില ഉദാഹരണങ്ങൾ മാത്രമാണ്. അത്തരത്തിൽ തന്റെ ജീവിതത്തിൽ ഉണ്ടായ ഒരു അനുഭവമാണ് ഇപ്പോൾ താരം വ്യക്തമാക്കിയിരിക്കുന്നത്.
തനിക്ക് വിവാഹം കഴിഞ്ഞ ഒരാളുമായി ബന്ധമുണ്ടായിരുന്നു എന്നും അയാൾ തന്നെ ശാരീരികമായി മാനസികമായും എല്ലാതരത്തിലും ഉപയോഗിച്ച ശേഷം അയാളുടെ ആവശ്യം കഴിഞ്ഞപ്പോൾ ഉപേക്ഷിക്കുകയായിരുന്നു എന്നാണ് താരം വ്യക്തമാക്കിയിരിക്കുന്നത്. പങ്കുവെച്ച് നിമിഷനേരത്തിനുള്ളിൽ തന്നെ താരത്തിന്റെ വ്യക്തി ജീവിതത്തിനെ പറ്റിയുള്ള ഈ വാക്കുകൾ വൈറലായി മാറിക്കഴിഞ്ഞു.