in

പൊളിച്ച്.. സുഹൃത്തിന് ഒപ്പം കിടിലൻ ഡാൻസുമായി ഉപ്പും മുളകും താരം നടി അശ്വതി നായർ.. വീഡിയോ

ഉപ്പും മുളകും എന്ന പരമ്പരയിലൂടെ സുപരിചിതയായി മാറിയ താരമാണ് അശ്വതി നായർ. അശ്വതി നായർ എന്ന പേരിനേക്കാൾ ഒരുപക്ഷേ പ്രേക്ഷകർക്ക് പരിചയം പൂജാ ജയറാം എന്ന പേരാകും. ഉപ്പും മുളകിൽ മുടിയന്റെ പൂജയായി എത്തി കയ്യടി വാങ്ങിയ അശ്വതി സോഷ്യൽ മീഡിയയിലെ മിന്നും താരമാണ്.

നിരവധി ഫോട്ടോഷൂട്ടിലൂടെയും ടെലിവിഷൻ പരിപാടികളിലൂടെയും ഈ ഫ്രീക്കത്തി അതിവേഗമാണ് മിനിസ്ക്രീനിൽ തൻറെ സ്ഥാനം ഉറപ്പിച്ചത്. വർഷങ്ങളായി നൃത്തം അഭ്യസിക്കുന്ന ആൾ കൂടിയാണ് അശ്വതി. അശ്വതി കോളേജ് കാലഘട്ടം മുതൽ കലയുടെ ലോകത്ത് സജീവമായി തന്നെയാണ് നിലനിൽക്കുന്നത്.

സൂര്യ ടിവിയിലെ പ്രോഗ്രാം പ്രൊഡ്യൂസറും റെഡിയോ ജോക്കിയും കൂടിയായ അശ്വതി അപ്രതീക്ഷിതമായിട്ടാണ് നടിയായി കടന്നുവരുന്നത്. അമൃത സ്കൂൾ ഓഫ് ആർട്സ് ആൻഡ് സയൻസിൽ നിന്നും ബിരുദം പൂർത്തിയാക്കിയ അശ്വതിക്ക് ഇൻസ്റ്റഗ്രാമിൽ 220k ഫോളോവേഴ്സിൽ അധികമാണ് ഉള്ളത്. നൃത്തത്തെയും പാട്ടിനെയും സ്നേഹിക്കുന്ന അശ്വതി തന്റെ ഫിറ്റ്നസ് മന്ത്രം എന്താണെന്ന് ചോദിച്ചാൽ നൃത്തം ആണെന്ന് യാതൊരു സംശയവും ഇല്ലാതെ പറയും.

ഉപ്പും മുളകിലേക്കുള്ള എൻട്രി താരത്തിന്റെത് വളരെ ആകസ്മികമായി ആയിരുന്നു. സൂര്യ മ്യൂസിക്കിലെയും സൂര്യ കോമഡിയിലെയും എൻറെ ആങ്കർ ആയിരുന്ന ലെനിൻ മുഖാന്തരം ആണ് താൻ ഉപ്പും മുളകിലേക്ക് എത്തുന്നത് എന്ന് താരം മുൻപ് പറഞ്ഞിട്ടുണ്ട്. പ്രേക്ഷകർ എൻറെ കഥാപാത്രം ഇത്രത്തോളം സ്വീകരിക്കുമെന്ന് ഒരിക്കലും പ്രതീക്ഷിച്ചിരുന്നില്ല എന്നും ഉപ്പും മുളകിലെ ഓരോ കഥാപാത്രങ്ങളെയും മലയാളികൾ ഹൃദയത്തോട് ചേർത്ത് നിർത്തിയിരിക്കുകയാണെന്ന് അശ്വതി വ്യക്തമാക്കുന്നു.

സിനിമയൊന്നും താൻ മോഹിച്ചിട്ടില്ലെങ്കിലും നല്ല അവസരം വന്നാൽ തീർച്ചയായും അഭിനയത്തിന്റെ ലോകത്തേക്ക് കടന്നുവരും എന്നാണ് താരം പറയുന്നത്. പ്രേക്ഷകർ ആഗ്രഹിക്കുന്ന കഥാപാത്രങ്ങൾ ലഭിച്ചാൽ തീർച്ചയായും ഒരു കൈ നോക്കണം എന്നുണ്ട്. മോഡലിംഗ് എന്ന് എടുത്തുപറയാനും മാത്രം ഞാൻ ഒന്നും ചെയ്തിട്ടില്ല. പക്ഷേ ചില ഫോട്ടോഷോട്ടുകൾ ചെയ്തിട്ടുണ്ടെന്ന് താരം വ്യക്തമാക്കുന്നു.

ഒരു വർഷമായി അഭിനയരംഗത്ത് അശ്വതി സജീവമാണെങ്കിലും താരത്തിന്റെ വിവാഹം കഴിഞ്ഞ കാര്യം അധികമാർക്കും അറിയാത്ത ഒന്നാണ്. വിവാഹം കഴിഞ്ഞതാണോ എന്ന കമൻറുകൾ വരുമ്പോൾ അശ്വതിയുടെ ആരാധകർ തന്നെ മറുപടി നൽകുന്നുമുണ്ട്. താരം തന്നെയാണ് തൻറെ ഭർത്താവ് ഹരിയുമായുള്ള ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ അടുത്തിടെ പോസ്റ്റ് ചെയ്തത്.

ഇപ്പോൾ തന്റെ സുഹൃത്തും ഒത്തുള്ള ഒരു നൃത്ത വീഡിയോയാണ് സോഷ്യൽ മീഡിയയിൽ താരം അപ്‌ലോഡ് ചെയ്തിരിക്കുന്നത്. പങ്കുവെച്ച് നിമിഷനേരത്തിനുള്ളിൽ ഈ വീഡിയോ വൈറലായി മാറി. നൃത്തത്തെ ജീവനുതുല്യം സ്നേഹിക്കുന്ന താരത്തിന്റെ നൃത്ത ചുവടുകൾ കണ്ട് അത്ഭുതപ്പെട്ടിരിക്കുകയാണ് മലയാളികൾ എന്ന് വേണമെങ്കിൽ പറയാം. ഗ്ലാമർ ലുക്കിലും നാടൻ വേഷത്തിലും പ്രത്യക്ഷപ്പെടുവാൻ തനിക്ക് യാതൊരു മടിയും ഇല്ലെന്ന് ഇതിനോടകം താരം സോഷ്യൽ മീഡിയയിൽ പങ്കുവെച്ച ചിത്രങ്ങളിൽ നിന്ന് വ്യക്തമായ കാര്യമാണ്.

Written by Editor 1

ആഹാരം കഴിച്ചില്ലെങ്കിലും പ്രശ്നമില്ല, എന്നാൽ സെ ക്സ് ഇല്ലാതെ എനിക്ക് നിൽക്കാൻ പറ്റില്ല… സാമന്ത പറയുന്നത് ഇങ്ങനെ

ദുബായിൽ ഹോട്ട് ലുക്കിൽ തിളങ്ങി നടി സംയുകത മേനോൻ, കിടിലൻ ഫോട്ടോസ് കാണാം