in

മാറിലെ തുണി മാറിക്കിടന്നാൽ കണ്ണോടിക്കാത്ത സദാചാരവാദികൾ ഉണ്ടോ; അമേയ ചോദിക്കുന്നത് ഇങ്ങനെ

മോഡലിങ്ങിലൂടെ സിനിമയിലേക്ക് എത്തിയ താരമാണ് അമേയ മാത്യു. മിഥുൻ മാനുവൽ തോമസ് സംവിധാനം ചെയ്ത ആട് 2 ആണ് താരത്തിന്റെ ആദ്യചിത്രം. ചിത്രങ്ങൾക്ക് പുറമേ പരസ്യ ചിത്രങ്ങളിലും അതിനുപുറമേ കരിക്ക് എന്ന വെബ് സീരീസിലും അമേയ അഭിനയിച്ചിട്ടുണ്ട്.

മലയാളത്തിന് ഒരുപാട് പ്രതിഭകളെ സമ്മാനിച്ച വെബ് സീരീസ് ആണ് കരിക്ക്. അതുകൊണ്ട് തന്നെ കരിക്കിൽ പ്രത്യക്ഷപ്പെടുന്ന താരങ്ങൾക്കൊക്കെ വളരെ പെട്ടെന്ന് തന്നെ പ്രേക്ഷകപ്രീതിയും അംഗീകാരവും ലഭിക്കാറുണ്ട്.
ഒരൊറ്റ എപ്പിസോഡിലൂടെ മലയാളികളുടെ പ്രിയങ്കരിയായി മാറുവാൻ അങ്ങനെ അമേയയ്ക്ക് സാധിക്കുകയുണ്ടായി. സോഷ്യൽ മീഡിയയിൽ ഏറെ ആരാധകരുള്ള താരമാണ് അമേയ.

സിനിമയിലെയും ജീവിതത്തിലെയും വിശേഷങ്ങളും ഫോട്ടോഷൂട്ടും എല്ലാം താരം സോഷ്യൽ മീഡിയയിൽ പങ്കുവെക്കാറുണ്ട്. രസകരമായ അമേയയുടെ ക്യാപ്ഷനുകൾക്കും ആരാധകർ ഏറെയാണ്. സോഷ്യൽ മീഡിയയിൽ നിലനിൽക്കുന്ന വിമർശനതിനെതിരെ ശക്തമായി പ്രതികരിക്കുവാനും താരം മടി കാണിക്കാറില്ല. തൻറെ ഇൻസ്റ്റാഗ്രാം അക്കൗണ്ടിൽ 5 ലക്ഷം ഫോളോവേഴ്സ് ആയതിന്റെ സന്തോഷം പങ്കുവെച്ചുകൊണ്ട് അമേയ ഒരു പോസ്റ്റ് അടുത്തകാലത്ത് ഇട്ടിരുന്നു.

ഷോർട്സും പെഗറ്റി ട്രാപ്പ് ക്രോപ്പ് ടോപ്പും ധരിച്ച് കസേരയിൽ ഇരിക്കുന്ന ചിത്രമാണ് താരം അന്ന് പങ്കുവെച്ചത്. താരം പങ്കുവെച്ച ചിത്രത്തിന് താഴെ ഫോളോവേഴ്സിന്റെ പിന്തുണയ്ക്കും സ്നേഹത്തിനും താരം നന്ദി പറയുവാനും മറന്നില്ല. എന്നാൽ ഈ ചിത്രത്തിന് താഴെ ഒരാൾ അശ്ലീല കമന്റുമായി എത്തുകയായിരുന്നു. കോണ്ടം ഉണ്ട് ഒരു രാത്രി വരുമോ എന്നായിരുന്നു ചിത്രത്തിന് താഴെ ഒരാൾ കുറിച്ച കമൻറ്.

അതിന് കൃത്യമായ മറുപടിയും താരം നൽകി. നിൻറെ അപ്പൻ അത് യൂസ് ചെയ്തിരുന്നെങ്കിൽ….. സ്വന്തമായിട്ട് ഒരു ഐഡി പോലുമില്ല. വെറുതെ നെയ്മറിന്റെ അപ്പനെ വിളിപ്പിക്കാൻ ആയിട്ട് എന്നാണ് അമേയ മറുപടിയായി കുറിച്ചത്. താരത്തിന് പിന്തുണയുമായി നിരവധി പേരാണ് രംഗത്ത് എത്തിയത്. വിമർശനം രൂക്ഷമായതോടെ അയാൾ കമൻറ് ഡിലീറ്റ് ചെയ്യുകയായിരുന്നു.

സമൂഹമാധ്യമങ്ങളിൽ ഫോട്ടോഷൂട്ട് ചിത്രങ്ങൾ കൊണ്ട് മാത്രമല്ല ആ ചിത്രങ്ങൾക്ക് നൽകുന്ന അടിക്കുറിപ്പിന്റെ പേരിലും പ്രേക്ഷകരുടെ ഇടയിൽ താരം ശ്രദ്ധ നേടിയെടുക്കാറുണ്ട്. തന്റെ ഏറ്റവും പുതിയ ചിത്രത്തിന് നടി നൽകിയ അടിക്കുറിപ്പാണ് ആരാധകർക്ക് ഇടയിലെ ചർച്ചാവിഷയമായി മാറിയിരിക്കുന്നത്.

സദാചാരം… ഒരു പെണ്ണിൻറെ മാറിലെ തുണി ഒരല്പം മാറിക്കിടന്നാൽ ഒന്ന് കണ്ണോടിക്കാത്ത സദാചാരവാദികൾ ആരെങ്കിലും ഇന്നീ നാട്ടിലുണ്ടോ…എന്നാണ് ഗ്ലാമർ ചിത്രം പങ്കുവെച്ചുകൊണ്ട് അമേയ കുറിച്ചിരിക്കുന്നത്. താരത്തിന്റെ ചിത്രത്തിന് താഴെ നിരവധി പേരാണ് കമൻറ്മായി എത്തിയിരിക്കുന്നത്. എല്ലാ കമന്റിനും താരം മറുപടി നൽകുന്നുണ്ടെന്നതും ശ്രദ്ധേയമായ കാര്യമാണ്.

തിരുവനന്തപുരം സ്വദേശിയായ താരം തൻറെ മാതാപിതാക്കളെ പറ്റി വ്യക്തമാക്കിയും പലപ്പോഴും രംഗത്തെത്തിയിട്ടുണ്ട്. അച്ഛൻറെ മരണം താങ്ങാവുന്നതിനും അപ്പുറം ആയിരുന്നുവെന്ന് അമേയ നേരത്തെ വ്യക്തമാക്കുകയുണ്ടായി.

Written by Editor 1

മുൻ ഭർത്താവിനെയും നടിയേയും ഹോട്ടലിൽ നിന്നു കയ്യോടെ പൊക്കി മുൻ ഭാര്യ, ചെരുപ്പ് കൊണ്ട് തല്ലി, ഓടി രക്ഷപ്പെട്ടു താരങ്ങൾ, സംഭവം ഇങ്ങനെ..!!

മര്യാദയ്ക്ക് വസ്ത്രം ധരിച്ചില്ലെങ്കിൽ അദ്ദേഹം വഴക്കു പറയും. പിന്നെ ഇങ്ങനെ കാണുമ്പോൾ തനിക്ക് തോന്നുന്ന കാര്യം ഇതാണ് എന്നും അദ്ദേഹം പറയും. ഭർത്താവിനെക്കുറിച്ച് പ്രിയാമണി പറയുന്നു