മോഡലിന് രംഗത്ത് നിന്ന് അഭിനയത്തിന്റെ ലോകത്തേക്ക് കടന്നുവന്ന താരമാണ് പ്രിയാമണി വാസുദേവ് മണി അയ്യർ എന്ന പ്രിയാമണി. തെലുങ്ക്, കന്നട, തമിഴ്, മലയാളം, ഹിന്ദി ഭാഷകളിൽ അഭിനയിച്ച തന്റെ കഴിവ് തെളിയിച്ച താരം 2007 പുറത്തിറങ്ങിയ പരുത്തിവീരൻ എന്ന ചിത്രത്തിലെ അഭിനയത്തിന് മികച്ച നടിക്കുള്ള ദേശീയ ചലച്ചിത്ര അവാർഡ് നേടിയെടുക്കുകയുണ്ടായി.
2008 പുറത്തിറങ്ങിയ തിരക്കഥ എന്ന മലയാള സിനിമയിലൂടെ അഭിനയത്തിലൂടെ മികച്ച നടിക്കുള്ള ഫിലിം ഫെയർ ചലച്ചിത്ര അവാർഡ് നേടിയ താരം കോക്കോ, രാം, അന്ന ബോണ്ട്, ഒൺലി വിഷ്ണുവർദ്ധൻ എന്നി കണ്ണട ചിത്രങ്ങളിൽ അഭിനയിച്ച് തന്റെ കഴിവ് തെളിയിച്ചു കഴിഞ്ഞു. ബാംഗ്ലൂരിൽ ജനിച്ചു വളർന്ന താരം ചലച്ചിത്ര രംഗത്തെത്തുന്നതിന് മുമ്പ് മോഡലിംഗ് മേഖലയിലായിരുന്നു പ്രവർത്തിച്ചിരുന്നത്.
2002 ൽ തെലുങ്ക് ചിത്രമായ എവരെ അട്ടഗാടും എന്ന ചിത്രത്തിലെ നായികയായി അരങ്ങേറിയെങ്കിലും ഈ ചിത്രം വേണ്ടത്ര ശ്രദ്ധിക്കപ്പെടാതെ പോവുകയായിരുന്നു. പിന്നീട് 2007 തമിഴ് റൊമാൻറിക് നാടകീയ ചിത്രമായ പരുത്തിവീരനിൽ ഗ്രാമീണ പെൺകുട്ടിയായ മുത്തഴക് എന്ന കഥാപാത്രത്തിന് താരം ജീവൻ നൽകുകയുണ്ടായി. വ്യാപക അംഗീകാരം ലഭിച്ച ഈ കഥാപാത്രമാണ് താരത്തിന് മികച്ച നടിക്കുള്ള ദേശീയ ചലച്ചിത്ര അവാർഡിനൊപ്പം മികച്ച നടിക്കുള്ള ഫിലിം ഫെയർ അവാർഡും നേടിക്കൊടുത്തത്.
അതേ വർഷം തന്നെ എസ് എസ് രാജമൗലി സംവിധാനം ചെയ്ത സോഷ്യൽ ഫാന്റസി ചിത്രമായ യമ ധോംകയുടെ വാണിജ്യ വിജയത്തോടെ താരം തെലുങ്ക് സിനിമ പ്രേമികൾക്ക് പ്രിയങ്കരിയായി മാറുകയായിരുന്നു. 2008 തിരക്കഥ എന്ന ചിത്രത്തിലെ മാളവിക എന്ന കഥാപാത്രത്തിലൂടെ താരം കൂടുതൽ ജനകീയ ആവുകയും കൂടുതൽ നിരൂപക പ്രശംസ ലഭിക്കുകയും മികച്ച നടിക്കുള്ള ഫിലിം അവാർഡ് കരസ്ഥമാക്കുകയും ചെയ്തു.
തൊട്ടടുത്ത വർഷം റാം എന്ന റൊമാൻറിക് കോമഡി ചിത്രത്തിലൂടെ കന്നടയിൽ ആദ്യ വേഷം കൈകാര്യം ചെയ്യുകയും വാണിജ്യവിജയമായി തീർന്ന ആ ചിത്രത്തിലൂടെ താരം തെന്നിന്ത്യയിലെ മുൻനിര നായികമാരിൽ ഒരാളായി വിലയിരുത്തപ്പെടുകയും ചെയ്തു. തമിഴ്, ഹിന്ദി ഐതിഹാസിക സാഹിത്യ ചിത്രങ്ങളായ രാവണ്, രാവണൻ എന്നി ചിത്രങ്ങളിലൂടെ ഹിന്ദി സിനിമ പ്രേമികൾക്കും താരം സുപരിചിതയായി മാറി.
എലോൺ എന്ന തായ് ചിത്രത്തെ ആസ്പദമാക്കി 2012 നിർമ്മിക്കപ്പെട്ട ചാരുലത എന്ന ബഹുഭാഷാ ചിത്രത്തിലെ സയാമി സിരട്ടകളെ അവതരിപ്പിച്ചതിന് നിരൂപക പ്രശംസ ലഭിച്ചതോടൊപ്പം ഫിലിം ഫെയറിന്റെ മികച്ച നടിക്കുള്ള മൂന്നാമത്തെ അവാർഡും താരം നേടിയെടുക്കുകയുണ്ടായി. ഇന്ന് ദക്ഷിണേന്ത്യൻ ടെലിവിഷൻ ഷോകളിൽ സജീവമായി നിലനിൽക്കുന്ന താരം നിരവധി ഡാൻസ് റിയാലിറ്റി ഷോകളുടെ വിധി കർത്താവാണ്.
വിവാഹശേഷമാണ് തനിക്ക് മികച്ച വേഷങ്ങൾ ലഭിച്ചതെന്നും പ്രിയ വ്യക്തമാക്കുന്നു. ഇഷ്ടമാണെങ്കിലും അല്ലെങ്കിലും മുസ്തഫ മുഖത്ത് നോക്കി എന്തും തുറന്നു പറയും. വസ്ത്രം ധരിക്കുമ്പോൾ അദ്ദേഹത്തിനോട് അഭിപ്രായം ചോദിക്കാറുണ്ട്. അല്ലെങ്കിൽ ഫോട്ടോയിലോ മറ്റോ കണ്ടാൽ എന്താണ് ഇങ്ങനെ വസ്ത്രം ധരിച്ചതെന്ന് തിരക്കും. എപ്പോഴും ഞാൻ നല്ലതുപോലെ ഡ്രസ്സ് ചെയ്യണം എന്നാണ് അദ്ദേഹത്തിന് ആഗ്രഹം. നല്ല വസ്ത്രം ധരിച്ചില്ലെങ്കിൽ മുസ്തഫയ് ആണ് പ്രശ്നമെന്നും താരം ഇപ്പോൾ വ്യക്തമാക്കുകയുണ്ടായി.